ഇന്നത്തെ കാലത്ത് ധാരാളം കുട്ടികളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണിത്. പൊണ്ണത്തടി മൂലമുണ്ടാകുന്ന രോഗങ്ങൾ കുട്ടികളിൽ കുറവാണെങ്കിലും ഭാവിയിൽ ജീവിതശൈലി രോഗങ്ങൾ ഉൾപ്പടെ പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് വഴി വെക്കും. .മേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളൊക്കെ പൊണ്ണത്തടി മൂലം ഉണ്ടാകുന്നു. അതുകൊണ്ട് തന്നെ കുട്ടികളിലെ പൊണ്ണത്തടി പ്രാരംഭ ഘട്ടത്തിൽ തന്നെ നിയന്ത്രിക്കേണ്ടതുണ്ട്.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ തങ്ങളുടെ കുഞ്ഞിനെ അമിതവണ്ണത്തിൽ നിന്ന് തടയുന്നതിനുള്ള മുൻകരുതലുകൾ എടുക്കാൻ രക്ഷിതാക്കളെ സഹായിക്കുന്നതിനുള്ള ചില നുറുങ്ങുകളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
1.പോഷകസമൃദ്ധമായ ഭക്ഷണവും ലഘുഭക്ഷണവും നൽകുക
2.പതിവായി വ്യായാമം ചെയ്യാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുക
സ്ക്രീനുകൾക്ക് മുന്നിൽ കുട്ടികൾ ചെലവഴിക്കുന്ന സമയം പ്രതിദിനം പരമാവധി ഒരു മണിക്കൂറായി പരിമിതപ്പെടുത്തുക ഇത് കുട്ടികളെ പുറത്ത് പോയി ശരീരമനങ്ങി കളിക്കാനും അമിത ഭാരം കുറയ്ക്കാനും പ്രേരിപ്പിക്കും
3.ചെറിയ അളവിൽ പല നേരങ്ങളിലായി ഭക്ഷണം നൽകാം–
4.ടിവി കാണുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിരുത്സാഹപ്പെടുത്തുക–
കുട്ടികളെ മുകളിൽ പറഞ്ഞ കാര്യങ്ങൾ ശീലിപ്പിക്കാൻ തുടങ്ങുന്നതിനു മുമ്പ് ശരീരഭാരം ആരോഗ്യകരമായി നിലനിർത്താൻ രക്ഷിതാക്കളും ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. കാരണം രക്ഷിതാക്കൾ സ്വയം ചെയ്യാൻ ആഗ്രഹിക്കാത്ത എന്തെങ്കിലും കുട്ടി ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്.