spot_img

കുടവയര്‍ കുറയ്ക്കാന്‍ ഇതാ അഞ്ച് പാനീയങ്ങൾ

കുടവയര്‍ കുറച്ച് സ്ലിം ആകാന്‍ സഹാ യിക്കുന്ന അഞ്ച് പാനീയങ്ങള്‍ പരിചയപ്പെടാം . വ്യയാമത്തിനും നിയന്ത്രിത ആഹാരക്രമത്തിനും ഒപ്പം  ഇവയുംകൂടെ  ജീവിതത്തിന്‍റെ ഭാഗമാക്കിയാല്‍ ഫലം ഉറപ്പ്.

ഗ്രീന്‍ ടീ

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരുടെ പ്രിയപ്പെട്ട പാനീയമാണ് ഗ്രീന്‍ ടീ . ഇതിലെ ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ വിഷാംശം നീക്കി അര്‍ബുദത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു . ശരീരത്തിന് ഉണര്‍വേകാനും , മെച്ചപ്പെട്ട ആരോഗ്യത്തിനും തലച്ചോറിന്‍റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനുമെല്ലാം ഗ്രീന്‍ ടീ ശീലമാക്കാം .

കട്ടന്‍ കാപ്പി

ചയാ പചയം മെച്ചപ്പെടുത്തി ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ കട്ടന്‍ കാപ്പി സഹായിക്കും. വര്‍ക്ക് ഔട്ടിന് മുന്‍പ് ഇത് കുടിക്കുന്നത് എളുപ്പത്തില്‍ കാലറി കത്തിക്കുന്നതിന് കാരണമാകും . എന്നാല്‍ കട്ടന്‍ കാപ്പിയില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം . പഞ്ചസാര ചേ ര്‍ത്താല്‍ കാലറി വര്‍ധിക്കുമെന്നതി നാലാണ് ഇത്.

ജീരക വെള്ളം

വിശപ്പടക്കാനും കൊ ഴുപ്പിനെ കൂടുതല്‍ ഫലപ്രദമായി കത്തിക്കാനും സഹായിക്കുന്നതാ ണ് ജീരകം . ഇന്ത്യന്‍ കറി കളിലെ സ്ഥിര സാന്നിധ്യ മായ ജീരകം ദഹനവും മെച്ചപ്പെടുത്തും . രാവിലെ വര്‍ക്ക്ഔട്ടിന് ശേഷം ജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഉത്തമം .

പെരുഞ്ചീരക വെള്ളം

ഒരു ടേബിള്‍സ്പൂണ്‍ പെരുഞ്ചീരകം രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ അത് അരിച്ചു കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ മാത്രമല്ല ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും നല്ലതാണ്. ദഹനക്കേടും ഗ്യാസു മെല്ലാം മാറ്റാനും ഇത് സഹായിക്കും.

അയമോദക വെള്ളം

വറുത്ത അയമോദകം രണ്ട് ടേബിള്‍സ്പൂണ്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തു വച്ച ശേഷം രാവിലെ അരിച്ചെടുത്ത് കുടിക്കേണ്ടതാണ്. ദഹനം മെച്ചപ്പെടുത്താനും ചയാ പചയം വര്‍ധിപ്പിക്കാനും ശരീരത്തിലേക്ക് കൂടുതല്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനുമൊക്കെ അയമോദകം സഹായകമാണ്. ഗ്യാസ്ട്രിക്  പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ചപ്പാത്തിയുടെയും പൊറാട്ടയുടെയുമൊക്കെ ഒപ്പം അയമോദകം ചേർക്കുന്നത് നല്ലതാണ്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.