മനുഷ്യ ശരീരത്തിലെ ശുദ്ധീകരണ ഫാക്ടറിയാണ് കരള്‍. പ്രതിരോധ ശേഷി, ദഹന സംവിധാനം, രക്തം കട്ടപിടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും കരള്‍ മുഖ്യപങ്കു വഹിക്കുന്നു. ശരീരത്തെ വിഷവിമുക്തമാക്കുന്നതും കരള്‍ തന്നെ.
ജങ്ക് ഫുഡിനോടുള്ള ആസക്തി, വ്യായാമമില്ലായ്മ, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉയര്‍ന്ന ട്രൈഗ്ലിസറൈഡ്, അമിതവണ്ണം, മദ്യപാനം തുടങ്ങിയവയാണ് കരളിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍…
കരളിന്റെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയാണ്
1.ശരീ രത്തിലെ വി ഷാംശങ്ങള്‍ നീക്കം ചെ യ്യാനുള്ള ശേഷി കരളിനു നഷ്ടപ്പെ ട്ടാല്‍ ഇവ രക്തത്തിലേക്കോ ലിം ഫാ റ്റിക് സംവിധാനത്തിലേക്കോചേരുന്നു .
2.ഹോര്‍മോണുകളെ വിഘട പ്പിക്കുന്ന ജോലിയും കരളിന്റേതുതന്നെ . കരള്‍ തകരാറിലായാല്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഉണ്ടായേക്കാം .
3.പ്രായമാകുന്നതനുസരിച്ച് ശരീരഭാരം വര്‍ധിക്കുന്നതും കരള്‍രോഗത്തിന്റെ ലക്ഷണമാണ്.
4.ക്ഷീണം , ഓര്‍മക്കുറവ്, ഉറക്കക്രമത്തിലുള്ള മാറ്റങ്ങള്‍
5.കരളിന്റെ കാര്യക്ഷമത കുറയുമ്പോള്‍ ബൈല്‍ ഉല്‍പാദനം ശരിയായി നടക്കാതെ വരികയും ഗ്യാസ് ഉള്‍പ്പെടെയുള്ള ദഹന പ്രശ്നങ്ങള്‍ ഉണ്ടാകു കയും ചെയ്യുന്നു .
6.കാല്‍പാദങ്ങളിലോ മറ്റോ നീര്‍ വീക്കമുണ്ടാകുന്നതും മഞ്ഞപ്പിത്ത ബാധയും നിസ്സാരമായി കാണരുത്.