ഉറക്കം ആരോഗ്യ പ്രശ്നങ്ങളുടെ കാര്യത്തിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ഉറക്കമില്ലാത്ത അവസ്ഥയിൽ പലപ്പോഴും നമ്മൾ ശാരീരികപരമായും മാനസികപരമായും പ്ര സന്ധിയിൽ ആകാറുണ്ട് . പലരും കുറച്ച് സമയം മാത്രം ഉറങ്ങുന്നവരാണ്. എന്നാൽ ചിലർക്കാകട്ടെ എത്ര ഉറങ്ങിയാലും ഉറക്കം മതിയാവുന്നില്ല. എന്നാൽ എന്താണ് ഇതിന്ന് പിന്നിലെ കാരണം എന്നത് പലർക്കും അറിയില്ല.
പക്ഷേ ഇത് ഗുരുതരമായ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തിൽ അമിതമായി ഉറങ്ങുന്നതാണ് ഏറ്റവും ഗുരുതരമായ അവസ്ഥ.അങ്ങനെ ഉറങ്ങിയാൽ വരാൻ സാധ്യതയുള്ള അസുഖങ്ങളാണ്
ഹൃദ്രോഗം
പക്ഷാഘാതം
ടൈപ്പ് 2 പ്രമേഹം
അമിത വണ്ണം
തലവേദന
ഇങ്ങനെയുള്ള അവസ്ഥ മരണ നിരക്ക് വർധിപ്പിക്കാൻ കാരണമാകുന്നു.അതുകൊണ്ടുതന്നെ ഉറക്കം കൂടാതെയും കുറയാതെയും ബാലൻസ് ചെയ്തു ആരോഗ്യകരമായ ഒരു ജീവിതം മുൻപോട്ടു നയിക്കുന്നതാണ് നല്ലത്.ഇനി അധവാ ഇത്തരത്തിലുള്ള എന്തെങ്കിലും അസ്വസ്ഥത ഉണ്ടാവുന്നുണ്ടെങ്കിൽ നിസ്സാരമായി വെക്കാതെ എത്രയും പെട്ടന്നുതന്നെ ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത് .