ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാൻസർ. പല കാരണങ്ങൾ കൊണ്ടും തൊണ്ടയിലെ കാൻസർ നമ്മളിൽ പിടിമുറുക്കുന്നു . ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കു ന്നത് പുരുഷൻമാരെയാണ്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നു .
തൊണ്ടയിലെ കാൻസറിന്റെ ലക്ഷണങ്ങൾ..
1. വിട്ടു മാറാത്തചുമയും തൊണ്ട വേദനയും
2. ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്
3. അണു ബാധ
4. ചെവി വേദന
5. ശബ്ദത്തിലുണ്ടാവുന്ന മാറ്റം
6. ശ്വാസ തടസം
ഈ ലക്ഷണങ്ങൾ ഉണ്ടെന്ന് തോന്നിയാൽ എത്രയും പെട്ടന്ന് അടുത്തുള്ള ഡോക്ടറെ കണ്ടു മാർഗ നിർദ്ദേശങ്ങൾ തേടേണ്ടതാണ്