spot_img

ഈ മോശം ആഹാര ശീലങ്ങള്‍ ഒഴിവാക്കിയാല്‍ ഇടക്കിടക്കുള്ള  തലവേദനയെ ഇല്ലാതാക്കാം …

തലപൊട്ടി പോകുന്ന തരത്തില്‍ വേദനയുണ്ടാകുമ്പോൾ  മരുന്നിനായാണ് പലപ്പോഴും നാം നെട്ടോട്ടമോടുക. ഈ ഓട്ടത്തിനിടയില്‍ തലവേദനയുടെ കാരണങ്ങളെ കുറിച്ച് നാം അന്വേഷിക്കാറേയില്ല. പല കാരണങ്ങള്‍ കൊണ്ട് തലവേദന ഉണ്ടാകാം. ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ ചില മോശം ഭക്ഷണശീലങ്ങള്‍….

1. ആഹാരം ഒഴിവാക്കുന്നത്

ദീര്‍ഘനേരത്തേക്ക് ഭക്ഷണം കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴേക്ക് പോകാം. ഇതിനോട് പ്രതികരിക്കുന്നത്  ചില ഹോര്‍മോണുകള്‍ പുറപ്പെടുവിച്ചു കൊണ്ടാണ്. നമുക്ക് വിശക്കുന്നുണ്ടെന്ന മുന്നറിയിപ്പ് ഈ ഹോര്‍മോണുകള്‍ നല്‍കും. ഈ ഹോര്‍മോണുകള്‍ നമ്മുടെ രക്തസമ്മര്‍ദം ഉയര്‍ത്തുകയും തലവേദനയ്ക്ക് കാരണമാകുകയും ചെയ്യും. ഇതിനാല്‍ കൃത്യമായ ഇടവേളകളില്‍ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. ഒരു ഒരു നേരവും ആഹാരം മുടക്കരുത്. 

2. ആവശ്യത്തിന് പ്രോട്ടീന്‍ ഇല്ലാതിരിക്കുന്നത്

ഭക്ഷണത്തിലെ പ്രോട്ടീന്‍ അഭാവം തലവേദനയ്ക്ക് കാരണമാകാം. തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് പ്രോട്ടീന്‍ അത്യാവശ്യമാണ്. മുട്ട, നട്സ്, ചിക്കന്‍ ബ്രസ്റ്റ്, കൊട്ടേജ് ചീസ്, ഗ്രീക്ക് യോഗര്‍ട്ട്, പാല്‍, പയര്‍വര്‍ഗങ്ങള്‍, മീന്‍, ക്വിനോവ, പംപ്കിന്‍ വിത്തുകള്‍ എന്നിവയെല്ലാം പ്രോട്ടീന്‍ സമ്പന്നമായ സമ്പന്നമായ ആഹാരങ്ങളാണ്. പ്രധാന ഭക്ഷണത്തിലും സ്നാക്സിലുമെല്ലാം ചെറിയ തോതിലാണെങ്കില്‍ കൂടി പ്രോട്ടീന്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ടതാണ്….

3. വെറും വയറ്റില്‍ കാപ്പി 

കാപ്പിയിലെ കഫെയ്ൻ പല തരത്തിലുള്ള തലവേദനകള്‍ക്ക് കാരണമാകാം. കാപ്പി കൂടുതല്‍ കുടിച്ചാലും കുറച്ചു കുടിച്ചാലും രാത്രി വളരെ വൈകി കുടിച്ചാലുമൊക്കെ വരുന്ന തലവേദനകളുണ്ട്. പലരിലും പല തരത്തിലാണ് കഫെയ്ൻ പ്രവര്‍ത്തിക്കുക. എന്നാല്‍ മധ്യ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു ഉത്തേജകമായതിനാല്‍ വെറും വയറ്റില്‍ കുടിച്ചാല്‍ കാപ്പി തലവേദന സമ്മാനിച്ചേക്കാം.

4.കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കുന്നത്

ശരീരത്തിന് എല്ലാ അവശ്യ പോഷണങ്ങളും ലഭിച്ചാലേ അത് ശരിയായി പ്രവര്‍ത്തിക്കൂ. ഭാരം കുറയ്ക്കാനും മറ്റും ഡയറ്റ് ചെയ്യുമ്പോൾ  കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂര്‍ണമായും ചിലര്‍ ഒഴിവാക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് നിരന്തരം തലവേദന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാം. ഇതിനാല്‍ പൂര്‍ണമായും കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കിയുള്ള ഡയറ്റ് പ്ലാന്‍ തിരഞ്ഞെടുക്കരുത്. …

5.പഞ്ചസാര കൂടിയാലും കുറഞ്ഞാലും   ആവശ്യത്തില്‍ അധികമായാലും ആവശ്യത്തിന് ലഭിച്ചില്ലെങ്കിലും പ്രശ്നമുണ്ടാക്കാവുന്ന ഒന്നാണ് പഞ്ചസാര. മിതമായ തോതില്‍ പഞ്ചസാര കഴിക്കുന്നതാകും തലവേദന വരാതിരിക്കാന്‍ ഉത്തമം….

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.