spot_img

ശര്‍ക്കര: ആരോഗ്യ ഗുണങ്ങളടങ്ങളുടെ കലവറ

ശര്‍ക്കരയില്‍ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പോഷകങ്ങളടങ്ങിയതും മികച്ച ഊര്‍ജ്ജ ഉറവിടവുമാണ് ശര്‍ക്കര. ആയുര്‍വേദ ചികിത്സയില്‍ പല ഔഷധങ്ങളിലും ശര്‍ക്കര ഉപയോഗിച്ചുവരുന്നു. എന്നാല്‍ ശര്‍ക്കരയ്ക്കും ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. നിങ്ങളുടെ ആരോഗ്യാവസ്ഥ, ശര്‍ക്കരയുടെ ശുദ്ധി, കഴിക്കുന്ന അളവ് എന്നിവയനുസരിച്ച് ശര്‍ക്കര ചില പ്രതികൂലഫലങ്ങളുണ്ടാക്കുന്നു.

  1. ഭാരം കൂടാന്‍ കാരണമാകുന്നു

10 ഗ്രാം ശര്‍ക്കരയില്‍ 38.3 കലോറി അടങ്ങിയിരിക്കുന്നു. അതിനാല്‍ത്തന്നെ ശര്‍ക്കര ഡയറ്റിന് അനുകൂലമല്ല. പാനീയങ്ങളിലോ ഭക്ഷണപദാര്‍ത്ഥങ്ങളിലോ സ്‌നാക്‌സുകളിലോ ചേര്‍ക്കുമ്പോള്‍ കലോറിയും ഷുഗറും നല്ല രീതിയില്‍ ശരീരത്തിലെത്തുന്നത് ഭാരം വര്‍ധിക്കാന്‍ കാരണമാകുന്നു. ഷുഗറും കാര്‍ബോഹൈഡ്രേറ്റും ധാരാളമായി അടങ്ങിയ വസ്തുവാണ് ശര്‍ക്കര. 

  1. നീര് / പഴുപ്പ് എന്നിവയുണ്ടെങ്കില്‍ ഒഴിവാക്കുക

ഷുഗര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ നീര്, പഴുപ്പ് എന്നിവ വഷളാകുന്നു. ആമവാതം, ജോയിന്റുകളിലെ നീര് എന്നിവയ്ക്ക് ശര്‍ക്കര പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു.

പഞ്ചസാര അടങ്ങിയ ഭക്ഷണം പൊതുവെയും സംസ്‌ക്കരിച്ച പഞ്ചസാര പ്രത്യേകിച്ചും ശരീരത്തില്‍ നീരുകള്‍, വ്രണത്തില്‍ നിന്ന് പഴുപ്പ് വരുന്ന അവസ്ഥ എന്നിവയ്ക്ക് നല്ലതല്ല. 

  1. പ്രമേഹ നിരക്ക് കൂട്ടുന്നു

എന്തൊക്കെ ഗുണങ്ങളുണ്ടെങ്കിലും ശര്‍ക്കര മധുരമുള്ള, ധാരാളമായി ഷുഗറടങ്ങിയ ഭക്ഷണമാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ശര്‍ക്കര നല്ലതല്ല. അമിതമായി കഴിക്കുന്നവരില്‍ ഹൈപ്പര്‍ഗ്ലൈസീമിയയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. 10 ഗ്രാം ശര്‍ക്കരയില്‍ 9.7 ഗ്രാം പഞ്ചസാരയാണ്. പ്രമേഹമുള്ളവര്‍ ശര്‍ക്കര ഒഴിവാക്കണമെന്ന് ആയുര്‍വേദ ചികിത്സയില്‍ നിര്‍ദ്ദേശിക്കാറുണ്ട്.

  1. അണുബാധയ്ക്കുള്ള സാധ്യത 

നന്നായി ശുദ്ധീകരിക്കാത്ത ശര്‍ക്കരയില്‍ നിന്ന് അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശര്‍ക്കര ഉണ്ടാക്കുന്ന സാഹചര്യം വൃത്തിയുള്ളതല്ലെങ്കില്‍ പല ചെറിയ അണുക്കളും അതില്‍ പ്രവേശിച്ചേക്കാം. 

  1. അള്‍സര്‍, കുടല്‍ വീക്കമുള്ളവര്‍ക്ക് നല്ലതല്ല

മറ്റു പല മധുരത്തിനും പകരമായി എല്ലാവരും ഉപയോഗിക്കുന്നതാണെങ്കിലും കുടല്‍വീക്കമുള്ളവര്‍ ശര്‍ക്കര ഒഴിവാക്കുന്നതാണ് നല്ലത്. ശര്‍ക്കര കുടലില്‍ രോഗാണുക്കള്‍ വളരാന്‍ ഇടയാക്കുന്നു. 

  1. ദഹനമില്ലായ്മ, മലബന്ധം എന്നിവയ്ക്ക് കാരണമാകുന്നു

ഫ്രഷായ ശര്‍ക്കര ദഹനമില്ലായ്മയ്ക്കും മലബന്ധത്തിനും കാരണമാകുന്നുവെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നു വര്‍ഷത്തോളം പഴക്കമുള്ള ശര്‍ക്കരയാണ് ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്നത്.

  1. നാലു വര്‍ഷത്തിലധികം പഴക്കമുള്ളത് രോഗത്തിനിടയാക്കുന്നു

ഫ്രഷായ ശര്‍ക്കര ദഹനമില്ലായ്മയ്ക്കു കാരണമാകുമെങ്കിലും വളരെ പഴയ ശര്‍ക്കരയും ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. നാലു വര്‍ഷത്തിലധികം പഴക്കമുള്ള ശര്‍ക്കര രോഗങ്ങള്‍ വരുത്തിവെക്കുന്നു. ശ്വാസകോശവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍, കഫം എന്നിവയ്ക്ക് ഇത് കാരണമാകുന്നു.

  1. അലര്‍ജി

ശര്‍ക്കര ചിലരില്‍ അലര്‍ജിയുടെ പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ജലദോഷം, കഫം, തുമ്മല്‍, പാടുകള്‍, തലവേദന, ഛര്‍ദ്ദി, ഓക്കാനം, പനി, ക്ഷീണം എന്നിവ ശര്‍ക്കരയുടെ അലര്‍ജിയില്‍ നിന്നുണ്ടാവാറുണ്ട്. 

നിങ്ങള്‍ക്ക് ശര്‍ക്കരയില്‍ നിന്ന് അലര്‍ജിയില്ലെങ്കില്‍ അലര്‍ജിക്കുള്ള ഉത്തമ ഔഷധവുമാണ് ശര്‍ക്കര.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.