spot_img

യാത്രക്കിടയിലെ ഛര്‍ദിയാണോ നിങ്ങളുടെ പ്രശ്നം?

ചിലര്‍ക്ക് ദീര്‍ഘദൂര യാത്രയിലാണ് ഛര്‍ദി ഉണ്ടാകുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ബസിലോ മറ്റോ കയറിയാല്‍ തന്നെ ഛര്‍ദി വരാറുണ്ട് . ചില ടിപ്സുകള്‍ പ്രയോഗിച്ചാല്‍ ഛര്‍ദിയെ നമുക്ക് യാത്രയില്‍ നിന്നും പുറത്താക്കാം.

ബസിലാണെങ്കിൽ അധികം കുലുക്കം ഏൽക്കാത്ത വശങ്ങളിൽ ഇരിക്കുവാൻ ശ്രദ്ധിക്കുക. ഡ്രൈവറുടെ തൊട്ടു പിൻഭാഗങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കുന്നത് ഒഴിവാക്കുക.കാറിലാണെങ്കിൽ കഴിവതും മുൻഭാഗത്ത് ഇരിക്കുവാൻ ശ്രദ്ധിക്കുക. കാറിന്റെ വിൻഡോകൾ തുറന്നിടുന്നതായിരിക്കും ഉത്തമം. .കാറിനുള്ളിൽ എന്തെങ്കിലും തരത്തിലുള്ള ദുർഗന്ധങ്ങളോ ഇരിറ്റേഷന്‍  തോനുന്ന  കാര്‍ പെര്ഫുമുകളോ  ഉണ്ടെങ്കിൽ അവ ഇല്ലാതാക്കിയതിനു ശേഷം യാത്ര ചെയ്യുക. നിങ്ങൾക്ക് ഡ്രൈവിംഗ് അറിയാമെങ്കിൽ ഡ്രൈവ് ചെയ്യുക. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഈ വക ബുദ്ധിമുട്ടുകളിൽ നിന്നും ഒരുപരിധി വരെ രക്ഷനേടാം.

യാത്രക്ക് മുന്‍പ് എണ്ണമയമുള്ളതോ എരിവുള്ളതോ അസിഡിറ്റി ഉണ്ടാക്കുന്നതോ ആയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. യാത്രയ്ക്കിടെ എളുപ്പം ദഹിക്കുന്ന, ലഘുവായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
പുളിയുള്ള മിഠായികളും ചെറുനാരങ്ങയും മോഷൻ സിക്നെസ് ഒരു പരിധി വരെ നിയന്ത്രിക്കാൻ സഹായിക്കും. കുറച്ച് തുളസി ഇലകൾ കൈയിൽ കരുതുക. ഛർദ്ദിയോ മനംപുരട്ടലോ തോന്നുമ്പോൾ ഇവ വായിലിട്ട് ചവയ്ക്കുക.

യാത്രയ്ക്കിടയിൽ ഛർദ്ദിക്കുന്ന ശീലമുള്ളവർ കവറുകൾ കയ്യിൽ കരുതുക. ഒരു രക്ഷയുമില്ലെന്നാകുമ്പോൾ ഈ കവറുകളിൽ ഛർദ്ദിക്കാം. പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി മോഷൻ സിക്ക്നസ് കവറുകൾ വാങ്ങുന്നതാണ് നല്ലത് .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

8 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here