spot_img

മുടി നരക്കുന്നുണ്ടെങ്ങില്‍ ഭക്ഷണത്തില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചുനോക്കൂ…

തലയോട്ടിയില്‍ മുടി വളര്‍ന്നുതുടങ്ങുന്ന ഭാഗത്ത് (ഹെയര്‍ ഫോളിക്കിള്‍) കാണപ്പെടുന്ന ‘പിഗ്മെന്റ് കോശങ്ങള്‍’ ഉത്പാദിപ്പിക്കുന്ന ‘മെലാനിന്‍’ എന്ന കെമിക്കല്‍ ആണ് മുടിക്ക് കറുപ്പ് നിറം നല്‍കുന്നത്. പ്രായമാകുമ്പോള്‍ ഈ കോശങ്ങള്‍ നശിച്ചുതുടങ്ങുന്നതോടെ മെലാനിന്‍ ഉത്പാദനം കുറയുന്നു

സാധാരണഗതിയില്‍ മുടി നരച്ചുതുടങ്ങുന്നത് (  Grey Hair ) പ്രായമാകുമ്പോഴാണ്. എന്നാല്‍ ചിലരില്‍ നേരത്തേ തന്നെ നര കയറിത്തുടങ്ങാറുണ്ട്.

കാരങ്ങള്‍ ഇവയൊക്കെയാണ്

 ‘സ്‌ട്രെസ്’ ( Mental Stress), വെള്ളത്തിന്റെ പ്രശ്‌നം, കാലാവസ്ഥ ബാധിക്കുന്നത്, ജനിതകമായ ഘടകങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവയാണ്. 

ഇതില്‍ ജീവിതരീതിയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മൂലം നര കയറുന്നുവെങ്കില്‍ അതിനെ ഒരു പരിധി വരെ പരിഹരിക്കാനും ജീവിതരീതികള്‍ തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും. ഡയറ്റില്‍ തന്നെ ചിലത് ശ്രദ്ധിക്കാനായാല്‍ ഒരുപക്ഷേ നരയെ പിടിച്ചുകെട്ടാനാകും. മെലാനിന്‍ ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്.

ഏതൊക്കെ ഭക്ഷണങ്ങലാണ് കഴിക്കേണ്ടത്‌

പഴ വര്‍ഗങ്ങള്‍

സിട്രസ് ഫ്രൂട്ട്‌സ് ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. വൈറ്റമിന്‍-ഡി, വൈറ്റമിന്‍ ബി 12, വൈറ്റമിന്‍-ഇ, വൈറ്റമിന്‍-എ എന്നിവയുടെ സ്രോതസാണ് സിട്രസ് ഫ്രൂട്ട്‌സ്. ഇവയെല്ലാം മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. ഓറഞ്ച്, നാരങ്ങ, മുന്തിരി എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

ഇലകളും പച്ചക്കറികളും

ഇലകള്‍ കാര്യമായി അടങ്ങിയ പച്ചക്കറികളും ഡയറ്റിലുള്‍പ്പെടുത്താം. കോളിഫ്‌ളവര്‍, കാബേജ്, ബ്രൊക്കോളി, ചീര, ലെറ്റൂസ് എല്ലാം നല്ലത് തന്നെ. ഇവയും മെലാനിന്‍ ഉത്പാദനം കൂട്ടാന്‍ സഹായിക്കുന്നു. 

ഡാര്‍ക് ചോക്ലേറ്റുകള്‍

ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നതും നല്ലത് തന്നെ. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് തടയുന്നു. അതുകൊണ്ട് തന്നെ പിഗ്മെന്റ് കോശങ്ങളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതാണ്. 

ബെറികള്‍ കഴിക്കുക

ബെറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇവയും ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. സ്‌ട്രോബെറി, രാസ്‌ബെറി, ബ്രൂബെറി എല്ലാം ഇക്കൂട്ടത്തിലുള്‍പ്പെടുന്നു. 

മുടി നരക്കുവാന്‍ കാരണമാകുന  മെലാനിന്‍ ഉത്പാദനം കുറയാന്‍ ഇടയാക്കുന്ന ചില ഘടകങ്ങള്‍ കൂടി ഒന്നറിയാം. 

അമിതമായി വെയിലെറ്റാല്‍

അല്‍ട്രാവയലറ്റ് കിരണങ്ങള്‍ കാര്യമായി ഏല്‍ക്കുന്നുവെങ്കില്‍ അത് മെലാനിന്‍ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാം. ഇത് ചര്‍മ്മത്തെയും ദോഷകരമായി ബാധിക്കാം. 

പുകവലിക്കുന്നവര്‍

പുകവലിക്കുന്നവരിലും അകാലനര കാണാം. തലയോട്ടിയില്‍ കാര്യമായ രീതിയില്‍ രക്തയോട്ടം നടക്കാതെ വരികയും ഇത് ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുകയും തന്മൂലം മെലാനിന്‍ ഉത്പാദനം കുറയുകയും ചെയ്യാം. 

മാനസിക സമ്മര്‍ദ്ദമുള്ളവര്‍

ആദ്യമേ സൂചിപ്പിച്ചത് പോലെ മാനസിക സമ്മര്‍ദ്ദവും വലിയ അളവില്‍ അകാലനരയ്ക്ക് കാരണമാകുന്നുണ്ട്. ഉത്കണ്ഠ പോലുള്ള മാനസികപ്രശ്‌നങ്ങളും വേഗത്തില്‍ മുടി നരയ്ക്കാന്‍ കാരണമാകുന്നു. സ്‌ട്രെസ്- ഉത്കണ്ഠയെല്ലാം മൂലം ഉറക്കം നഷ്ടമാകുന്നതും വിശപ്പ് കെടുത്തുന്നതും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കുകയാണ് ചെയ്യുന്നത്. 

വൈറ്റമിനുകളുടെ അഭാവം

മുടിയുടെ ആരോഗ്യത്തിനും നിറത്തിനും തിളക്കത്തിനുമെല്ലാം വൈറ്റമിനുകള്‍ ആവശ്യമാണല്ലോ. അങ്ങനെയങ്കില്‍ ഈ വൈറ്റമിനുകളുടെ അഭാവം മുടിയെ പ്രതികൂലമായി ബാധിക്കാമല്ലോ. അതെ, വൈറ്റമിനുകളുടെ അഭാവം അകാലനരയ്ക്ക് കാരണമായി വരാം. വൈറ്റമിന്‍ ബി12 കുറയുന്നതാണ് കൂടുതലും നരയ്ക്ക് കാരണമാകുന്നത്. 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here