spot_img

മഞ്ഞപ്പിത്തം; എടുക്കേണ്ട മുൻകരുതലുകൾ ഇവയൊക്കെയാണ്

അങ്ങനെ ഏറെ നാളുകൾ നീണ്ടു നിന്ന കനത്ത മഴ കുറഞ്ഞെങ്കിലും ഇനി മാരകമായ അസുഖങ്ങൾ പിടിപ്പെടാതെ നോക്കുകയാണ് വേണ്ടത്. വിവിധതരം പനികൾ, മഞ്ഞപ്പിത്തം, കൊളറാ തുടങ്ങി വിവിധതരം അസുഖങ്ങൾ പിടിപ്പെടാം. അതിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം പിടിപ്പെടാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

ശുചിത്വക്കുറവ് കൊണ്ട് പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം. വെള്ളത്തിലൂടെയും ആഹാരസാധനങ്ങളിലൂടെയുമാണ് ഈ രോഗം ഒരാളിലെത്തുന്നത്. രോഗം ബാധിച്ച വ്യക്തിയുടെ മലത്തിലുണ്ടാകുന്ന വൈറസുകള്‍ വെള്ളത്തിലോ ഭക്ഷണത്തിലോ കലര്‍ന്ന് മറ്റൊരാളിലെത്തുന്നു.

മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കരളിന്റെ പ്രവര്‍ത്തന തകരാറുകള്‍മൂലം ‘ബിലിറൂബിന്‍’ രക്തത്തില്‍ കൂടുന്നതാണ് മഞ്ഞനിറത്തിനു കാരണം. കരളിന്റെ പ്രവര്‍ത്തനത്തില്‍ തടസ്സം നേരിടുമ്പോള്‍ പിത്തരസം പുറത്തുപോവാതാവുന്നത് മഞ്ഞപ്പിത്തത്തിന് ഇടയാക്കുന്നു.

ലക്ഷണങ്ങള്‍ ഇവയൊക്കെയാണ്

പനി
കഠിനമായ ക്ഷീണം
സന്ധി-പേശി വേദന
കണ്ണുകള്‍ക്ക് മഞ്ഞനിറം
മൂത്രത്തിന് കടുത്ത മഞ്ഞ നിറം
മൂത്രത്തിന്റെ അളവിലെ കുറവ്
വിശപ്പില്ലായ്മ
ഛര്‍ദി

താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം

  1. എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണം വേണം കഴിക്കാൻ.
  2. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക.
  3. കൊഴുപ്പ്, എണ്ണ കൂടുതലുള്ള ഭക്ഷണങ്ങള്‍ എന്നിവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
  4. കരളിന് ആയാസമുണ്ടാകുന്ന ഭക്ഷണ-പാനീയങ്ങള്‍ പാടില്ല.
  5. മദ്യപാനം, പുകവലി എന്നിവ തീര്‍ത്തും ഒഴിവാക്കുക.
  6. ധാരാളം വെള്ളം കുടിക്കാൻ ശ്രമിക്കുക.
  7. ഐസ് ക്രീം, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കാം.
  8. ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ വൃത്തിയാക്കുക. തുറന്നുവെച്ച ഭക്ഷണങ്ങളും വല്ലാതെ തണുത്തവയും ഒഴിവാക്കുക.

പാചകത്തിനും ഭക്ഷണത്തിനും ഉപയോഗിക്കുന്ന വെള്ളം 20 മിനുട്ടെങ്കിലും തിളപ്പിച്ചതായിരിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസ് നശിക്കണമെങ്കില്‍ വെള്ളം തിളപ്പിക്കുകതന്നെ വേണം. തിളപ്പിച്ച വെള്ളം തണുപ്പിക്കാനായി അതില്‍ പച്ചവെള്ളമൊഴിക്കുന്ന ശീലം ഉപേക്ഷിക്കുക. മഞ്ഞപ്പിത്തരോഗികള്‍ക്ക് പ്രത്യേക പാത്രത്തില്‍ ഭക്ഷണം നല്‍കുക. അവ തിളപ്പിച്ച വെള്ളത്തില്‍ കഴുകി അണുവിമുക്തമാക്കുകയും വേണം. മഞ്ഞപ്പിത്തരോഗിയുടെ വസ്ത്രങ്ങള്‍ അണുവിമുക്തമാക്കണം. ഭക്ഷണം കഴിക്കുന്ന പാത്രങ്ങള്‍ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയെടുത്ത് ഉപയോഗിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

11 COMMENTS

  1. I’ve been exploring for a bit for any high quality articles or blog posts on this sort of area .

    Exploring in Yahoo I ultimately stumbled upon this site.
    Reading this info So i’m satisfied to show that I have a very good uncanny feeling I discovered exactly what I needed.
    I most definitely will make sure to don?t omit this site and
    provides it a look regularly.

  2. Wow, superb blog layout! How long have you been blogging for?

    you made blogging look easy. The overall look of
    your website is fantastic, let alone the content!

  3. My brother recommended I would possibly like this website.
    He used to be entirely right. This put up actually made my day.
    You cann’t believe simply how a lot time I had spent for this
    information! Thank you!

LEAVE A REPLY

Please enter your comment!
Please enter your name here