ഇന്ന് മിക്കവർക്കുമുള്ള പ്രശ്നമാണ് രക്തസമ്മർദ്ദത്തിലെ വ്യതിയാനം. ഇത് കൂടുന്നത് മാത്രമല്ല, കുറയുന്നതും ഒരുപോലെ അപകടകരമാണ്. തലവേദന, തലചുറ്റൽ, ക്ഷീണം തുടങ്ങിയ പൊതുവായ ചില ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നതിനാൽ തന്നെ പലരും വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ തീർത്തും അശ്രദ്ധമാക്കി വിട്ടാൽ പതിയെ മരണത്തിലേക്ക് പോലും നയിക്കാൻ ഉയർന്ന രക്തസമ്മർദ്ദത്തിന് കഴിയും.
നമുക്ക് ഈ മുൻകരുതലുകൾ എടുക്കാം
ചെറിയ ചില മുൻകരുതലുകളുണ്ടെങ്കിൽ ബിപി നോർമലായി കൊണ്ടുപോകാനും ആരോഗ്യകരമായ ജീവിതം നയിക്കാനും കഴിയുന്നതാണ്. അമിതവണ്ണമാണ് ഇതിൽ പ്രധാനം. അമിതവണ്ണമുള്ളവരിൽ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നത് ആർട്ടറിയെ സ്വാധീനിക്കുകയും അതുവഴി രക്തസമ്മർദ്ദത്തെ ഉയർത്തുകയും ചെയ്യുന്നു. ആയതിനാൽ ശരീരഭാരം കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്.
ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബിപി കുറക്കാം
ബിപി കുറക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തിലാണ്. എല്ലാവർക്കും അറിയാവുന്നതു പോലെ ഭക്ഷണത്തിൽ ഉപ്പിന്റെ ഉപയോഗം കുറക്കേണ്ടതുണ്ട്. ഇന്തുപ്പ് സാധാരണ ഉപ്പിനെ അപേക്ഷിച്ച് ബിപി രോഗമുള്ളവർക്ക് നല്ലതാണ്. സാധാരണ ഉപ്പ് സോഡിയം ക്ലോറൈഡ് ആണ്.ഇന്തുപ്പിൽ പൊട്ടാസ്യമാണ് ഉള്ളത്. ഇതു ബിപി കുറയ്ക്കും. ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. എന്നാൽ വൃക്കസംബന്ധമായ അസുഖങ്ങളുള്ളവർ ഇന്തുപ്പ് ഉപയോഗിക്കാൻ പാടുള്ളതല്ല.
ധാരാളം പച്ചക്കറികൾ കഴിക്കുക.വെളുത്തുള്ളി, മുരിങ്ങയില, സവാള, നെല്ലിക്ക, കുമ്പളങ്ങ, അമരയ്ക്ക, വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങിയവ രക്തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്ന പച്ചക്കറികൾ ആണ്. അതുപോലെ ഭക്ഷണത്തിൽ മാംസത്തിന്റെ അളവ് കൂടുതലാകാതെ നോക്കേണ്ടതുണ്ട്. അച്ചാർ,ഉപ്പിലിട്ടത്,മദ്യം, സോഫ്റ്റ് ഡ്രിങ്ക്സ്, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവ തീർത്തും ഒഴിവാക്കേണ്ടതാണ്.
ഇങ്ങനെ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ ജീവിതശൈലിയിൽ വരുത്തിയാൽ തന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ ഏറെക്കുറെ നിയന്ത്രിക്കാൻ സാധിക്കും.
I must thank you for the efforts youve put in writing this site. Im hoping to check out the same high-grade blog posts from you in the future as well. In truth, your creative writing abilities has encouraged me to get my very own site now 😉