spot_img

ദിവസവും രാവിലെ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

മനുഷ്യൻ ഒരു ദിവസം 2 1/2 മുതൽ 3 1/2 ലിറ്റർ വെള്ളം കുടിയ്ക്കണമെന്നാണ് പറയാറുള്ളത്. എന്നാൽ ഇത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ രാവിലെ എഴുന്നേറ്റ സമയത്ത് വലിയ ഗ്ലാസിൽ വെള്ളം കുടിയ്ക്കണമെന്നാണ് വൈദ്യരംഗത്തെ വിദ്ഗധർ അഭിപ്രായപ്പെടുന്നത്. ആയുർവേദം, ജപ്പാൻ വൈദ്യരംഗം എന്നിവിടങ്ങളിൽ ഇവ നിർകർഷിക്കുന്നുണ്ട്. അതിരാവിലെയുള്ള വെള്ളം കുടിയ്ക്കുന്ന ശീലം ശരീരത്തിന് ഉണർവും ഉൻമേഷവും പ്രദാനം ചെയ്യുന്നു. 

ദഹനം എളുപ്പമാക്കുന്നു

അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് ദഹനപ്രക്രീയയെ ഏറെ സഹായിക്കുന്നു. ഡയറിയ, മലബന്ധം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു. ഭക്ഷണം നന്നായി ദഹിപ്പിക്കാനും രക്തക്കുഴലുകളിലേക്ക് പോഷകങ്ങൾ എത്തിക്കാനും സഹായകരമാണ്. ചെറു ചൂടോടെ വെള്ളം കുടിയ്ക്കുന്നത് കൂടുതൽ ഗുണകരമാണ്. 

ടോക്‌സിനുകളെ പുറന്തള്ളുന്നു

ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ പുറന്തള്ളാൻ വെള്ളം സഹായിക്കുന്നു. ക്യത്യമായ അളവിൽ ദിനവും വെള്ളം കുടിയ്ക്കുന്നത് വ്യക്കകൾക്ക് തകരാറുണ്ടാകാതെ സംരക്ഷിക്കുകയും അവയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പൊണ്ണത്തടിയുള്ളവർക്ക് വണ്ണം കുറയ്ക്കണമെങ്കിൽ ദിനവും രാവിലെ എഴുന്നേറ്റ് വെളളം കുടിയ്ക്കുന്നത് ഉത്തമമാണ്. 

രോഗങ്ങൾക്കെതിരെ പൊരുതുന്നു

പൊണ്ണത്തടി പോലുള്ളവ ഉണ്ടാകുന്നതിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ രാവിലെ വെള്ളം കുടിയ്ക്കുന്നത് നല്ലതെന്നാണ് ജപ്പാനിലെ ആരോഗ്യ വിദ്ഗധരുടെ അഭിപ്രായം. സ്ത്രീകൾക്ക് മെൻസസ് മൂലമുള്ള പ്രശ്‌നങ്ങൾ, ഡയബറ്റിസ്, തലവേദന, ശരീരവേദന, അർതറ്റൈററിസ്, പൈൽസ് എന്നിവ തടയാൻ അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക. തണുത്തവെള്ളം ക്യത്യമായ ഫലം നൽകിയേക്കില്ല. 

എങ്ങനെ ചെയ്യാം..

രാവിലെ നിങ്ങൾ എഴുന്നേൽക്കുമ്പോൾ, പല്ലു തേക്കുന്നതിന് മുൻപ് 1.2 ലിറ്റർ വെള്ളം കുടിയ്ക്കുക, അല്ലെങ്കിൽ 4 ഗ്ലാസ് വെള്ളം കുടിയ്ക്കുക. ശേഷം പല്ല് തേക്കുക. അതിന് ശേഷം ഭക്ഷണം കഴിയ്ക്കുകയോ എന്തെങ്കിലും കുടിയ്ക്കുകയോ ചെയ്യരുത്. 40 മിനിറ്റിന് ശേഷം നിങ്ങൾക്ക് പ്രഭാത ഭക്ഷണം കഴിയ്്ക്കാവുന്നതാണ്. 

എന്നാൽ ചില ഘട്ടങ്ങളിൽ വാട്ടർ തെറാപ്പി ചെയ്യുന്നതിന് വിലക്കുണ്ട്. ഹ്യദ്രോഗം, ഡയബറ്റിസ് എന്നിവ ഉള്ളവർ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഇവ ചെയ്യുക. ഗർഭിണികൾ, പ്രായമായവർ, വ്യക്കരോഗികൾ എന്നിവർ ഇത് ശീലമാക്കാൻ പാടില്ല.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.