spot_img

തക്കാളി പനി; ശ്ര​ദ്ധിക്കേണ്ട ചില കാര്യങ്ങൾ

രോഗം ബാധിച്ച കുട്ടിക്ക് ചൊറിച്ചിൽ, ചർമ്മത്തിൽ അസ്വസ്ഥത, തടിപ്പ് , നിർജ്ജലീകരണം എന്നിവ അനുഭവപ്പെടും. ഇതിന് പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കുമിളകൾ പോലെ തുടുത്തു വരും. ഈ കുമിളകളുടെ നിറം സാധാരണയായി ചുവപ്പാണ്, അതിനാൽ ആണ് ഇതിനെ തക്കാളി പനി എന്ന് വിളിക്കുന്നത്.കേരളത്തിൽ തക്കാളി പനി റിപ്പോർട്ട് ചെയ്തുവരികയാണ്.

എന്താണ് തക്കാളി പനി (tomato fever)

HFMD അഥവാ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് (Hand, Foot, and Mouth Disease (HFMD) ആണ് തക്കാളി പനി. ഇത് വൈറസ് കൊണ്ട് ഉണ്ടാകുന്ന രോ​ഗമാണ്. കോക്സാകി വൈറസ് എ 16 (Coxsackievirus A16) ആണ് രോ​ഗം പടർത്തുന്നത്. ആദ്യമായല്ല കേരളത്തിൽ ഹാൻഡ് ഫൂട്ട് ആന്റ് മൗത്ത് ഡിസീസ് റിപ്പോർട്ട് ചെയ്യുന്നത്.

മറ്റ് വൈറൽ പനികളെ പോലെ തക്കാളി പനിയും ഒരാളിൽ നിന്ന് മറ്റേ ആളിലേക്ക് പകരാം.  ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. ചുവന്ന തടിപ്പുകൾ ചൊറിഞ്ഞ് പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഒപ്പം നന്നായി വിശ്രമിക്കുകയും, ധാരാളം വെള്ളം കുടിക്കുകയും വേണം. ശുചിത്വം പാലിക്കണം. തക്കാളി പനിയുടെ ദീർഘകാല പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ വിശ്രമം ആവശ്യമാണ്.

‘സാധാരണയായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൈറസ് ബാധിക്കുന്നത്, എന്നാൽ 12 വയസും 14 വയസും പ്രായമുള്ള കുട്ടികളിൽ പോലും ഈ രോ​ഗം ബാധിക്കുന്നത്.

തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ

 കടുത്ത പനി, ശരീരവേദന ,സന്ധിവീക്കം ,ക്ഷീണം(എന്നിങ്ങനെ ചിക്കൻഗുനിയയുടെ ലക്ഷണങ്ങൾ പോലെ തക്കാളിപ്പനിക്കും ഉണ്ട്),

 കുട്ടികളിൽ കാണുന്ന ചുണങ്ങ് ,ശരീര ഭാഗങ്ങളിലെ കുമിളകൾ ,വയറു വേദന ,ഓക്കാനം,ഛർദ്ദി ,വയറിളക്കം,കൈകൾ,കാൽമുട്ടുകൾ, നിതംബം എന്നിവയുടെ നിറവ്യത്യാസം എന്നിവയ്യാണ്

എങ്ങിനെ പ്രതിരോധിക്കാം

1. ശുചിത്വം പാലിക്കുക

2. കുഞ്ഞുങ്ങളെ നന്നായി വെള്ളം കുടിപ്പിക്കുക

3. മുകളിൽ പറഞ്ഞതിൽ ഏതെങ്കിലും ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ സമീപിക്കുക

4. രോഗം പടരാതിരിക്കാൻ രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കണം 5. നല്ല രീതിയിൽ വിശ്രമിക്കാൻ അനുവദിക്കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.