spot_img

ഈ ലക്ഷണങ്ങൾ നിസ്സാരമാക്കരുത്, തൊണ്ടയിലെ കാൻസറാകാം

ശരീരത്തിൽ ബാധിക്കുന്ന കാൻസറുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്തൊണ്ടയിലെ കാൻസർ. തുടക്കത്തിൽ നിസ്സാര ലക്ഷണങ്ങൾ കാണിക്കുന്നതിനാൽ രോഗത്തിന്റെ കാര്യത്തിൽ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാൽ അത്തരത്തിൽ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാൻസർ. പല കാരണങ്ങൾ കൊണ്ടും തൊണ്ടയിലെ കാൻസർ നമ്മളിൽ പിടിമുറുക്കുന്നു . ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്. തൊണ്ടയിലെ കാൻസർ ഏറ്റവും കൂടുതലായി ബാധിക്കു ന്നത്  പുരുഷൻമാരെയാണ്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നു .

തൊണ്ടയിലെ കാൻസറിന്റെ ലക്ഷണങ്ങൾ..

1.   വിട്ടു മാറാത്തചുമയും തൊണ്ട വേദനയും

2.   ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്

3.   അണു ബാധ

4.   ചെവി വേദന

5.   ശബ്ദത്തിലുണ്ടാവുന്ന മാറ്റം

6.   ശ്വാസ തടസം

ഈ ലക്ഷണങ്ങൾ ഉണ്ടെന്ന്  തോന്നിയാൽ എത്രയും പെട്ടന്ന് അടുത്തുള്ള ഡോക്ടറെ കണ്ടു മാർഗ നിർദ്ദേശങ്ങൾ തേടേണ്ടതാണ്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.