spot_img

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ആയുസ് കൂടുതലോ…

ആയുർദൈർഘ്യത്തിന്റെ കണക്ക് പരിശോധിച്ചാൽ അവടെ സ്ത്രീകൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. പുരുഷനെക്കാൾ ശരാരശി അഞ്ച് വർഷത്തോളം കൂടുതൽ ആയുസ് സ്ത്രീകൾക്കുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പലവിധ പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തിലാണ് ശാസ്ത്രം സ്ത്രീകൾക്ക് ആയുസ് കൂടുതലാണെന്ന് സമർത്ഥിക്കുന്നത്. കേരളത്തിലെ സ്ത്രീകളുടെ ആയുർദൈർഘ്യം പരിശോധിച്ചാൽ പോലും ഇതിൽ നിന്ന് വ്യത്യസ്തമായ ഒന്നും കണ്ടെത്താനാവില്ല. ഇതിന് വിദഗ്ധർ മുന്നോട്ടുവെക്കുന്ന ചില ഘടകങ്ങളുണ്ട്.

ജീവിതശൈലി രോഗങ്ങൾ കുറവ്

പുകവലിയും മദ്യപാനവും മൂലം പല രോഗങ്ങളും പുരുഷന്മാരെ പിടികൂടി ആയുസ് വെട്ടിക്കുറയ്ക്കുമ്പോൾ സ്ത്രീകളിൽ ഇത്തരം ദുശീലങ്ങൾ കുറവുള്ളതാണ് അവരുടെ ആയുർദൈർഘ്യം വർധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മദ്യപാനം, മയക്കുമരുന്ന്, പുകവലി മറ്റ് ലഹരി ഉപയോഗങ്ങൾ മൂലം വർഷംതോറും നിരവധി ആളുകൾ രോഗബാധിതരാവുക.ും മരിക്കുകയും ചെയ്യുന്നു. ഇതിൽ ഏറിയ പങ്കും പുരുഷന്മാരാണ്. സ്ത്രീകളിലും ഇന്ന് പുകവലിയും മദ്യപാനവും കണ്ടുവരുന്നെങ്കിലും അവ ഉപയോഗിക്കുന്നവരുടെ എണ്ണം പുരുഷന്മാരെക്കാൾ അപേക്ഷിച്ച് വളരെ കുറവാണ്. 

നല്ല ജീവിത രീതിയും ഹ്യദ്രോഗ സാധ്യത കുറവും

പുകവലിയും മദ്യപാനവും മൂലം പുരുഷന്മാരില് ഹ്യദ്രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി മൂലം മരണപ്പെടാനുള്ള സാധ്യത ഇന്ന് പുരുഷന്മാരിൽ 40 ശതമാനമാണ്. ലഹരി ഉപയോഗം മൂലം പക്ഷാഘാതം, ഹ്യദ്രോഗം തുടങ്ങി പലവിധ രോഗങ്ങളും ഇവരെ പിടികൂടുന്നു. മനോവിഷമങ്ങളും മാനസിക സംഘർഷങ്ങളും നേരിടാൻ പുരുഷനേക്കാൾ കഴിവ് സ്ത്രീകൾക്ക് ഉണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മാനസിക പിരിമുറുക്കവും ആയുസിനെയും ആരോഗ്യത്തേയും ബാധിക്കുന്നു. ഇത് പലരേയും അകാല മരണങ്ങളിലേക്ക് തള്ളി വിടുന്നു. 

സ്ത്രീകൾക്ക് ഒരേ രിതിയിലുള്ള രണ്ട് ജീനുകൾ

സ്ത്രീകളിൽ 2 എക്‌സ് ക്രോമസോമുകളാണ് ഉള്ളത്. പുരുഷന്മാർക്കാകട്ടെ ഒരു എക്‌സ് ക്രോമസോമും ഒരു വൈ ക്രോമസോമുമാണ് ഉള്ളത്. ഒരേ തരത്തിലുള്ള ക്രോമസോമുകൾ ശരീരത്തിലുള്ളത് സ്ത്രീകൾക്ക് ഗുണകരമാണ്. ഒരു ജീൻ നശിച്ചു പോയാലും അടുത്ത ജീൻ പ്രവർത്തനം നടത്തും. എന്നാൽ പുരുഷന്മാരിൽ ഏതെങ്കിലും ക്രോമസോമിന് നാശം സംഭവിച്ചാൽ അതിന് പകരം പ്രവർത്തിക്കാൻ അടുത്ത ജീനിന് സാധിക്കില്ല. രോഗങ്ങൾക്ക് ഇവ കാരണമാകുന്നു.

 

ഈസ്ട്രജൻ ഹോർമോൺ സ്ത്രീകൾക്ക് സംരക്ഷണം നൽകുന്നു

സ്ത്രീകളെ പുരുഷന്മാരിൽ നിന്നും വ്യത്യസ്തമാക്കുന്നതിൽ ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈസ്ട്രജൻ ഹോർമോൺ സ്ത്രീകളുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം തന്നെ ആന്റിയോക്‌സിഡന്റായി പ്രവർത്തിക്കുന്നു. സ്ത്രീകളുടെ ശരീരത്തെ രോഗം ബാധിച്ചാൽ ഈസ്ട്രജൻ അതിനെ സുഖപ്പെടുത്താൻ സഹായിക്കുന്നു. കൊളസ്‌ട്രോൾ തടയാനും കാർഡിയോവാസ്‌കുലർ സംബന്ധമായ രോഗങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു. അൽഷിമേഴ്‌സ് സ്ത്രീകളിൽ വരുന്നത് ഏറെ നാളത്തേക്ക് തടഞ്ഞ് നിർത്താനുള്ള കഴിവും ഈസ്ട്രജനുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.