spot_img

എന്തുകൊണ്ട് പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകൾ കൂടുതൽ ഉറങ്ങണം

ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമാണ് വിശ്രമം. അതിനാൽ ഉറക്കം ക്യത്യമായിരിക്കണം. അല്ലാത്തപക്ഷം മാനസികമായും ശാരീരികമായും പല വിഷമതകളും ഉണ്ടായേക്കാം. ഒരു മനുഷ്യൻ ഒരു ദിവസം ശരാശരി 7 മുതൽ 9 മണിക്കൂർ വരെ കിടന്നുറങ്ങണമെന്നാണ് പറയപ്പെടുന്നത്. ഇത് അവരുടെ മാനസിക ശാരീരിക വളർച്ചയ്ക്ക് അനിവാര്യമാണ്. എന്നാൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് പുരുഷൻമാരേക്കാൾ ഉറക്കം ആവശ്യമായി വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

സ്ത്രീകൾ കൂടുതൽ ഉറങ്ങണം

പുരുഷൻമാർ ഉറങ്ങുന്നതിനേക്കാൾ 20 മിനിറ്റ് അധികം സ്ത്രീകൾ ഉറങ്ങണം. പലപ്പോഴും പല കാരണങ്ങൾക്കൊണ്ടും സ്ത്രീകൾക്ക് ക്യത്യമായി ഉറങ്ങാൻ സാധിച്ചെന്ന് വരില്ല. പല കാരണങ്ങൾ കൊണ്ടും അവരുടെ ഉറക്കം മുറിഞ്ഞ് പോയേക്കാം. ഇത് പിന്നീട് പല ശാരീരിക മാനസിക പ്രശ്‌നങ്ങളിലേക്കും വഴിവെക്കുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാണ് കുറച്ചധിക സമയം സ്ത്രീകൾ ഉറങ്ങണമെന്ന് നിഷ്‌കർഷിക്കുന്നത്. 

മാനസികാരോഗ്യം 

പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾക്ക് കൂടുതൽ മാനസികാരോഗ്യം ആവശ്യമാണ്. പ്രത്യേകിച്ചും പല സ്ത്രീകളും മൾട്ടി ടാസ്‌കുകളാണ് ഇന്നത്തെ കാലത്ത് ചെയ്യുന്നത്. ഓഫീസും വീടും കുട്ടികളുമെല്ലാം കൂടി സ്ത്രീകളുടെ ജോലിഭാരം വർധിപ്പിക്കുന്നു. പുരുഷനെ അപേക്ഷിച്ച് സ്ത്രീകൾ ഏറെ ജോലി ചെയ്യുന്നുണ്ട്. അതിനാൽ അവർക്ക് കൂടുതൽ മാനസികാരോഗ്യം ആവശ്യമാണ്. തലച്ചോറിനും ശരീരത്തിനും മനസിനും കൂടുതൽ എനർജി ലഭിക്കണമെങ്കിൽ ക്യത്യമായ വിശ്രമവും ഉറക്കവും അനിവാര്യമാണ്. 

ഉറക്ക കുറവ്

പല സ്ത്രീകൾക്കും ക്യത്യമായ ഉറക്കം ലഭിക്കാറില്ല. ഉറങ്ങുമ്പോൾ പോലും പുരുഷനെ അപേക്ഷിച്ച് നല്ല ഉറക്കം സ്ത്രീകൾക്ക് കിട്ടിയെന്ന് വരില്ല. രാത്രിയുള്ള ജോലികൾ, പുലർച്ചെ എഴുന്നേൽക്കേണ്ട അവസ്ഥ, ചെറിയ കുട്ടികൾ രാത്രി ഉണരുന്നത് ഇവയെല്ലാം സ്ത്രീകളുടെ ഉറക്കത്തെ ബാധിക്കുന്നു. ഈ സാഹചര്യത്തിൽ സ്ത്രീകൾക്ക് പല പ്രശ്‌നങ്ങളും സ്ത്രീകളെ ബാധിക്കാം. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾ കൂടുതൽ നേരം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. 

ആർത്തവ വിരാമം

ആർത്തവ വിരാമത്തിന്റെ സമയത്ത് സ്ത്രീകൾക്ക് ഏറ്റവും അത്യാവശ്യമാണ് വിശ്രമം. ഈ സമയത്ത് ക്യത്യമായ ഉറക്കം ലഭിക്കണം. പ്രത്യേകിച്ചും പുരുഷനേക്കാൾ കൂടുതൽ ഉറങ്ങണം. അതുപോലെ തന്നെ ആർത്തവകാലത്തും വേദന കാരണം പല സ്ത്രീകൾക്കും ഉറക്കം തടസ്സപ്പെടാറുണ്ട്. ഇതൊഴിവാക്കാനും സ്ത്രീകൾ കൂടുതൽ സമയം ഉറങ്ങേണ്ടത് അത്യാവശ്യമാണ്. 

ഗർഭാവസ്ഥ

ഏറ്റവും അധികം ക്ഷീണവും തളർച്ചയും സ്ത്രീകൾക്ക് തോന്നുന്ന കാലഘട്ടമാണ് പ്രസവകാലം. ഗർഭിണികൾക്ക് രാത്രികാലങ്ങളിൽ ക്യത്യമായ ഉറക്കം പലപ്പോഴും ലഭിക്കാറില്ല. ഹോർമോണിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിന് കാരണമായേക്കാം. കുട്ടിയുടെ ഭാരം, രാത്രി ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നത്, കാലിലെ വേദന എന്നിവയെല്ലാം രാത്രികാലത്തെ ഉറക്കത്തെ ബാധിക്കാറുണ്ട്. ഇത് ഒഴിവാക്കാനാകാത്ത ഒരു അവസ്ഥയാണ്. അതിനാൽ ഉറക്ക കുറവിന് പരിഹാരമായി കുറച്ച് കൂടുതൽ സമയം കൂടി ഉറക്കത്തിനായി മാറ്റിവെക്കുക. 

വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ പല ഗുരുതര മാനസിക ശആരീരിക പ്രശ്‌നങ്ങളും സ്ത്രീകളെ ബാധിച്ചേക്കാം. മാനസിക പിരിമുറുക്കം, സ്‌ട്രെസ് എന്നിവയ്ക്ക് പുറമേ ടൈപ്പ് ടു ഡയബറ്റിസ്, ഹ്യദ്രോഗം എന്നിവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ക്യത്യമായി ഉറങ്ങുക. ഇടയ്ക്ക് ഉറക്കം നഷ്ടപ്പെടുന്നെങ്കിൽ കുറച്ച് കൂടുതൽ സമയം ഉറങ്ങാനായി കണ്ടെത്തുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.