spot_img

എബോള: ഇന്ത്യയ്ക്കു മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന

എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പു നല്‍കി.

മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് ബാധ മൂലം കഴിഞ്ഞ ഓഗസ്റ്റിനു ശേഷം 1700 പേര്‍ മരണമടഞ്ഞു. 2014-16 ല്‍ പശ്ചിമാഫ്രിക്കയില്‍ രോഗം പടര്‍ന്നതിനു ശേഷമുണ്ടായ രണ്ടാമത്തെ രൂക്ഷമായ രോഗപകര്‍ച്ചയാണ് ഇപ്പോഴത്തേത്. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ ഏതാനും ദിവസം മുന്‍പ് രാജ്യത്തെ രണ്ടാമത്തെ നഗരമായ ഗോമയില്‍ ഒരാള്‍ മരിച്ചത് ആശങ്കയുണ്ടാക്കുന്നു.

റുവാണ്ടയോട് ചേര്‍ന്നു കിടക്കുന്ന സ്ഥലമായതിനാല്‍ ആയിരക്കണക്കിനു പേര്‍ ദിവസവും അതിര്‍ത്തി കടന്നു യാത്ര ചെയ്യുന്നതും ആരോഗ്യപ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. റുവാണ്ടയില്‍ ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോംഗോയില്‍ നിന്നെത്തുന്നവരെ കര്‍ശന പരിശോധനകള്‍ക്കു വിധേയരാക്കുന്നുമുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.