spot_img

പുകവലി ഉപേക്ഷിക്കാന്‍ ചില മാര്‍ഗങ്ങള്‍

കൗതുകത്തിന് തുടങ്ങി രോഗത്തില്‍ അവസാനിക്കുന്നതാണ് ലഹരി ഉപയോഗം. പ്രത്യേകിച്ചും പുകവലി. ആദ്യം വെറുതെ എന്താണെന്നറിയാന്‍ പുകവലിക്കുന്നവര്‍ പിന്നീട് വലിയ ‘തീവണ്ടികള്‍’ ആകുന്ന കാഴ്ച പലപ്പോഴും കാണാറുള്ളതാണ്. എന്നാല്‍ സ്ഥിരമായുള്ള ഉപയോഗം നിമിത്തം ഈ ദുശ്ശീലം ഒഴിവാക്കാന്‍ പറ്റാതെ കഷ്ടപ്പെടുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഞാന്‍ ഇനി പുകവലിക്കില്ല എന്ന ദൃഢമായ തീരുമാനം എടുക്കുകയാണ്‌. ഇതിനായി മാനസികമായും ശാരീരികമായും തയ്യാറെടുക്കുക. പെട്ടെന്ന് പുകവലി ഉപേക്ഷിക്കുക അസാധ്യമാണെന്നതില്‍ സംശയമില്ല. എങ്കിലും പതിയെ പതിയെ പുകവലി ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

പുകവലി നിര്‍ത്താന്‍ ക്യത്യമായി ഒരു ദിവസം തിരഞ്ഞെടുക്കുക
പുകവലി നിര്‍ത്താനുള്ള തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ ആ തീരുമാനത്തില്‍ നിന്നും മാറാതിരിക്കുക. പുകവലി നിര്‍ത്തുന്ന കാര്യം കുടുംബത്തോടും സുഹ്യത്തുക്കളോടും പങ്കുവെക്കുക. പുകവലി കുറയ്ക്കാന്‍ അവര്‍ക്കും ചിലപ്പോള്‍ സഹായിക്കാന്‍ സാധിച്ചെന്നു വരും. സിഗരറ്റുകള്‍, അതുമായി ബന്ധപ്പെട്ട സാധനങ്ങള്‍ എന്നിവയെല്ലാം വീട്ടില്‍ നിന്നും കളയുക. പുകവലി നിര്‍ത്താന്‍ മരുന്ന് കഴിയ്ക്കുന്നെങ്കില്‍ ക്യത്യമായി അത് പാലിക്കുക. ആദ്യത്തെ കുറച്ചു ദിവസങ്ങള്‍ ബുദ്ധിമുട്ടായിരിക്കും. എങ്കിലും ദുശ്ശീലം മാറ്റിയെടുക്കാന്‍ അല്‍പം കഷ്ടപ്പെടാം.

ഇടയ്ക്ക് വല്ലപ്പോഴും പുകവലിക്കുന്നത് ഒഴിവാക്കുക
സ്ഥിരമായി പുകവലിക്കുന്ന ആള്‍ക്ക് സിഗരറ്റിന്റെ എണ്ണം കുറച്ച് പുകവലി നിയന്ത്രിക്കാം എന്ന ധാരണ ഉണ്ടെങ്കില്‍ തെറ്റി. ഇടയ്ക്കിടെയുള്ള പുകവലി വീണ്ടും പുകവലിക്കാന്‍ പ്രേരിപ്പിക്കും. സുഹ്യത്തുക്കള്‍ പുകവലിക്കുന്നത് കാണുമ്പോഴും വലിക്കാനുള്ള ഉള്‍പ്രേരണ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ നോക്കുക.

നിക്കോട്ടിന്‍ സബ്സ്റ്റിറ്റിയൂട്ടുകള്‍ സഹായിക്കും
പുകവലി പെട്ടെന്ന്  നിര്‍ത്തുന്നത് ശാരീരികമായി പല ബുദ്ധിമുട്ടുകളും ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. ദുശ്ശീലവുമായി ശരീരം പൊരുത്തപ്പെട്ടതു കൊണ്ടുള്ള പ്രശ്നങ്ങളാണ് അതെല്ലാം. ഇത് ഒഴിവാക്കാനായി നിക്കോട്ടിന്‍ അടങ്ങിയ സബ്സ്റ്റിറ്റിയൂട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇതില്‍ നിക്കോട്ടിന്‍ അല്ലാതെ മറ്റു രാസപദാര്‍ത്ഥങ്ങളൊന്നുമില്ല എന്ന് ഉറപ്പു വരുത്തണം. പതിയെ സബ്സ്റ്റിറ്റിയൂട്ടുകള്‍ കഴിയ്ക്കുന്നത് നിര്‍ത്തുക. നിക്കോട്ടിന്‍ അഡിഷ്‌കനായി കഴിഞ്ഞാല്‍ ആശുപത്രികളില്‍ പ്രത്യേക ചികിത്സങ്ങള്‍ ഉണ്ടാകും. വിദഗ്ധനായ ഒരു ഡോക്ടറിന്റെ സഹായം തേടാവുന്നതാണ്.

നല്ല ഭക്ഷണം, വ്യായാമം, മനഃശക്തി
ശരീരത്തില്‍ നിന്നും ഒരു ശത്രുവിനെ പുറന്തള്ളുന്നു എന്ന് കരുതുക. പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന രോഗങ്ങളെ സംബന്ധിച്ച് ബോധവാനാകുന്നത് ഇതില്‍ നിന്നും പിന്തിരിയാന്‍ സഹായിക്കും. ഈ സമയത്ത് നല്ല ഭക്ഷണവും ക്യത്യമായ വ്യായാമവും ശീലമാക്കുക. മനഃശക്തി വര്‍ധിപ്പിക്കാന്‍ ശ്രമിക്കുക. മാനസിക സമ്മര്‍ദം, സ്ട്രെസ് എന്നിവയെല്ലാം ഈ സമയത്ത് സാധാരണയായി ഉണ്ടാകുന്നതാണ്. അതിനെ ഭയപ്പെടാതെ സമചിത്തതയോടെ നേരിടുക. യോഗ, മെഡിറ്റേഷന്‍ പോലെ മനസിന് സമാധാനവും ഊര്‍ജവും നല്‍കുന്ന വ്യായാമങ്ങള്‍ ചെയ്യുക.

കൗണ്‍സിലിങ്ങിന് വിധേയമാകുക
നിക്കോട്ടിനെതിരായ പോരാട്ടത്തില്‍ കൗണ്‍സിലിങ്ങിനും വളരെയധികം പ്രാധാന്യം ഉണ്ട്. ക്യത്യമായ കൗണ്‍സിലിങ് ലഭിക്കുന്നവര്‍ വീണ്ടും പുകവലി ശീലത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കുറവാണ്. ടെലിഫോണിലൂടെയോ, നേരിട്ടോ, വീഡിയോ കോളിലൂടെയോ ഒക്കെ കൗണ്‍സിലിങ്ങിന് വിധേയനാകാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.