പ്രോട്ടീനുകളുടേയും വൈറ്റമിനുകളുടേയും കലവറയാണ് നട്സ്. ഇവയ്ക്ക് ഹൃദ്രോഗത്തെ തടയുന്നതിന് അത്ഭുത സിദ്ധിയുണ്ട്. വിവിധ തരം നട്സുകളില്‍ ഈ ഗുണം അടങ്ങതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നതിനും നട്സിന് സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നട്സ് സ്ഥിരമായി കഴിക്കുന്നവരില്‍ രക്ത സമ്മര്‍ദം നിയന്ത്രണ വിധേയമായിരിക്കും. ഇവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നട്സ് ക്രമീകരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. എല്ലാ ദിവസവും നട്സ് കഴിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് 15 ശതമാനത്തോളം ഹൃദ്രോഗ സാധ്യത കുറഞ്ഞിരിക്കും.
നേരത്തെ അനാവശ്യമായ ശരീര ഭാരം കുറയ്ക്കുന്നതും പോഷകാഹാരം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുന്നതും വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ക്രമേണ ഇല്ലതാക്കുന്നതിന് സഹായിക്കുമെന്ന് ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു.
സൈക്കോ സോമറ്റിക് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഗവേഷകരുടെ സംഘം മാനസികാരോഗ്യത്തെ സംബന്ധിക്കുന്ന ആഹാരത്തത്തെക്കുറിച്ച് ക്ലിനിക്കല്‍ പരീക്ഷണകള്‍ നടത്തി.
ഭക്ഷണ ക്രമം ചിട്ടപ്പെടുത്തിയാല്‍ വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ ക്രമേണ ഇല്ലതാക്കുന്നതിന് സഹായിക്കും. മാത്രമല്ല വിഷാദ രോഗ പ്രതിരോധ ശേഷിക്കും പോഷകാഹാരം കഴിക്കുന്നത് പ്രയോജനകരമാണ്.
‘മാനസികാരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി ഇനിയും പഠന വിധയേമാക്കിയിട്ടില്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ജനങ്ങളുടെ മാനസികാവസ്ഥയെ വളരെയധികം സഹായിക്കുമെന്നാണ് സമീപ കാലത്ത് തങ്ങള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ഗവേഷകനായ ജോസഫ് ഫിര്‍ത്ത് പറഞ്ഞു. പക്ഷേ ഉത്കണ്ഠയുടെ സ്വാധീനവും ഇതുമായുള്ള ബന്ധം സംബന്ധിച്ച വ്യക്തമായ യാതൊരു ഫലവും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാത്തരം ഭക്ഷണ പുരോഗതികളും മാനസികാരോഗ്യത്തിന് തുല്യ പ്രാധാന്യം നല്‍കുന്നതായി പഠനം കണ്ടെത്തി. ശരീരഭാരം കുറയ്ക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്നതും പോഷകാഹാരം കഴിക്കുന്നതും വിഷാദ രോഗ ലക്ഷ്യങ്ങളെ മറികടക്കുന്നതിന് ഒരേ പോലെ പ്രയോജനകരമാണ്. സമാനമായ രീതിയിലാണ് ഇവ വിഷാദ രോഗത്തെ മറികടക്കുന്നതിന് സഹായകരമായി പ്രവര്‍ത്തിക്കുന്നതും.
ഇത് ശരിക്കും ഒരു നല്ല വാര്‍ത്തയാണ്. വിഷാദ രോഗത്തെ സംബന്ധിച്ച് ഏതൊരു തരത്തിലുള്ള ഭക്ഷണ ക്രമത്തിലെ മാറ്റവും സമാനമായ ഫലങ്ങള്‍ വ്യക്തികള്‍ ഉണ്ടാകുമ്പോള്‍ ശരാശരി വ്യക്തിക്ക് സവിശേഷമായ ആവശ്യമില്ലാത്തതാണെന്ന് സൂചന നല്‍കുന്നതായി ഫിര്‍ത്ത് പറഞ്ഞു.
ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതു മാനസികാരോഗ്യത്തിന് വലിയ പ്രയോജനം ചെയ്യും. പ്രത്യേകിച്ചും നാരുകള്‍, പച്ചക്കറികളില്‍ ഉയര്‍ന്ന പോഷകാഹാരമുള്ള ആഹാരം കഴിക്കുന്നത്, ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കുന്നത് തുടങ്ങിയവ മനസിനും ഗുണം ചെയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.