spot_img

സ്ലീപ് അപ്നിയ പ്രമേഹരോഗികളില്‍  അന്ധതയുടെ സൂചനയാകാം

ഉറക്കവുമായി ബന്ധപ്പെട്ട ഗുരുതരമായ സ്ഥിതി വിശേഷമാണ് സ്ലീപ് അപ്‌നിയ. നിരന്തരമായി ശ്വാസോച്ഛാസം നി ല്‍ക്കുകയും ആരംഭിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ചിലര്‍ കൂര്‍ക്കം വലിയെ സ്ലീപ് അപ്‌നിയയായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍  കൂര്‍ക്കംവലി സ്ലീപ് അപ്‌നിയയുടെ ലക്ഷണം മാത്രമാണ്. 

പ്രമേഹ രോഗികളില്‍  ഗുരുതരമായ സ്ലീപ് അപ്നിയ വരാനിരിക്കുന്ന അന്ധതയുടെ(ഡയബെറ്റിക് മാകുലാര്‍ എഡിമ) സൂചനയാകാമെന്നാണ് ഒരു പഠനം പറയുന്നത്. പ്രമേഹം മൂലം കാഴ്ച നഷ്ടമാകുന്ന അവസ്ഥയാണിത്. പഠനത്തിനായി തായ്‌വാനിലെ ചാങ് ഗുങ് ആശുപത്രിയില്‍  ചികിത്സയിലുള്ള പ്രമേഹ രോഗികളുടെ വിവരങ്ങളാണ് ഗവേഷകര്‍ ശേഖരിച്ചത്. എട്ട് വര്‍ഷത്തിലേറെയായി പ്രമേഹം ഉള്ളവരായിരുന്നു ഇവരെന്ന് പഠന കര്‍ത്താവായ ജ്യൂഫാന്‍ ചിയാംഗ് പറഞ്ഞു.

പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെടുന്ന ഈ അവസ്ഥയ്ക്ക് പൊതുവായി ഡയബെറ്റിക് റെറ്റിനോപ്പതി എന്നാണ് പറയുന്നത്. അമേരിക്കയില്‍  അന്ധതയുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണിത്. ഗുരുതരമായ സ്ലീപ് അപ്നിയ ഉള്ളവരില്‍ ഡയബെറ്റിക് മാകുലാര്‍ എഡിമ ചികിത്സിച്ച് ഭേദമാക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ കണ്ണിന് പിറകിലുള്ള നേരിയ രക്തക്കുഴലുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുന്നത്. ചിലപ്പോള്‍ രക്തക്കുഴലുകളി  നിന്ന് ചെറിയ മുഴകള്‍ താഴേക്ക് തൂങ്ങുകയും അവയി നിന്ന് ദ്രവവും രക്തവും റെറ്റിനയിലേക്ക് വീഴുകയും ചെയ്യും. ഈ ദ്രവം നമുക്ക് വ്യക്തതയോടെ കാഴ്ചകള്‍ കാണാന്‍ സഹായിക്കുന്ന റെറ്റിനയി പഴുപ്പും നീരും ഉണ്ടാക്കും.

ഗവേഷകര്‍ പറയുന്നതനുസരിച്ച്, സ്ലീപ് അപ്‌നിയ പ്രമേഹരോഗികളിലെ ശരീരത്തി  ഇന്‍സുലിന്‍ പ്രതിരോധവും അണുബാധയും രക്തസമ്മര്‍ദ്ദവും വര്‍ധിപ്പിച്ച് ഡയബെറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനും ഗുരുതരമാകാനും കാരണമാകും. ഡയബറ്റിക് മാക്കുലാര്‍ എഡിമ ഉള്ളവരി  മറ്റുള്ളവരെ അപേക്ഷിച്ച് ഗുരുതരമായ സ്ലീപ് അപ്നിയ കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. സ്ലീപ് അപ്‌നിയ എത്രത്തോളം മോശം അവസ്ഥയിലാണോ പ്രമേഹരോഗികളിലെ കാഴ്ചശക്തി അത്രത്തോളം അപകടത്തിലാണെന്നും ഗവേഷകര്‍ പറയുന്നു.

അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താ മോളജിയുടെ 123ാം വാര്‍ഷിക സമ്മേളനത്തില്‍  ഈ ഗവേഷണം അവതരിപ്പിച്ചിട്ടുണ്ട്.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.