spot_img

Sexual & Reproductive Health Awareness Day

Sexual & re productive Health അത് ഒരു മനുഷ്യാവകാശം തന്നെയാണ്. പക്ഷേ അത് എപ്പോൾ, എവിടെ, എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. നല്ല രീതിയിലുള്ള Reproductive methods ഉംഅത് safe ആയിട്ടും, അതിന്റെ ആവശ്യമുള്ള സന്ദർഭങ്ങളിൽ ചെയ്യുന്നത്എല്ലാവർക്കും അതിന്റെ പരിണിത ഫലങ്ങൾ നല്ലതായിരിക്കും.എപ്പോഴും ഓരോ ആക്ടിവിറ്റിക്കും ഒരു പരിണിത ഫലമുണ്ടെന്നുള്ളത് നമ്മളെല്ലാവരും മനസ്സിലാക്കണം.
ഈ അവേർനെസ് ഡേ യുടെ ഉദ്ദേശം എന്ന് പറയുന്നത് നമ്മുടെ സമൂഹത്തിന്റെ ഒരു ധാർമ്മികതയും നമ്മുടെ സമൂഹം ഒരു മാതൃക സമൂഹമായിട്ട് മാറണം എന്നുള്ള ഉദ്ദേശത്തോട് കൂടി മനുഷ്യൻ ഒരിക്കലും മൃഗങ്ങളെ പോലുള്ള ഒരു പെരുമാറ്റം കാണിക്കരുത് എന്നുള്ളത് എല്ലാവരിലും എത്തിക്കുക എന്നുള്ളത് ഇതിന്റെ പ്രധാന ഉദ്ദേശമാണ്.ഇപ്പോൾ കേൾക്കുന്ന ഓരോ വാർത്തകളും മനുഷ്വത്വ രഹിതമായിട്ടുള്ള പല ന്യൂസുകളും നമ്മളെല്ലാവരും കേൾക്കുന്നുണ്ട്.ചെറിയ പിഞ്ചു പൈതങ്ങളെ അടക്കം പിച്ചിച്ചീന്തുന്ന ഒരവസ്ഥ അത് നമ്മുടെ സമൂഹത്തിൽ നിന്നും തൂത്തെറിയപ്പെടേണ്ടതാണ്.ഇതിനുകൂടെ വേണ്ടിയിട്ടാണ് ഈയൊരു അവേർനെസ് ഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. നല്ല രീതിയിലുള്ള ഒരു sexual behavior അതുപോലെ അതിന്റെ പരിണിത ഫലങ്ങൾ, pregnancy, child birth നല്ല രീതിയിൽ കൊണ്ടു പോവുക എന്നുള്ളതാണ് നമ്മുടെ സർക്കാർ അടക്കം എല്ലാവരും ഉദ്ദേശിക്കുന്നത്. അനാവശ്യ ഗർഭധാരണം ആണെങ്കിൽ അതിനു ആദ്യമേ തന്നെ കോൺട്രാസ്റ്റീവ് മെത്തോട് ഉപയോഗിച്ച് തടയുക എന്നുള്ളത് ഒരു പ്രധാന ഘടകമാണ്. ഇത് എല്ലാവര്ക്കും സൗജന്യം ആക്കുക. അതിന്റെ വരും വരായികകൾ അതിന്റെ പ്രശ്നങ്ങൾ, അതിന്റെ നല്ല വശങ്ങളും ചീത്ത വശങ്ങളും എല്ലാവരിലും അവബോധം ഉണ്ടാക്കുക. ഒരു ഡോക്ടറുടെ അടുത്ത് വന്ന് കാര്യങ്ങൾ കൃത്യം ആയി മനസിലാക്കുക.
ഒരു അനാവശ്യ ഗർഭധാരണം ഉണ്ടാവുകയാണെങ്കിൽ അതിനെ സുരക്ഷിതം ആയിട്ട് അബോർഷൻ ചെയ്യാനുള്ള മാർഗങ്ങളും അതും ഏതെങ്കിലും ഒരു health care provider ടെ അടുക്കൽ അല്ലെങ്കിൽ ഒരു ഡോക്ടറുടെ അടുത്തോ പോയിട്ട് അന്വേഷിക്കുക.ഇതിനെ കുറിച്ച് പഠിച്ചവരുടെ നിർദേശങ്ങൾ മാത്രം തേടുക. അല്ലാതെ പാരമ്പര്യ ചികിത്സ പോലുള്ളവരുടെ അറിവുകളെ സ്വീകരികരിക്കാതിരിക്കുക.ഒരിക്കലും അബോർഷൻ ഒരു നല്ല പ്രവണതയല്ല. ഗർഭം വേണ്ട എന്നുള്ള അവസരങ്ങളിൽ കോൺട്രാസ്റ്റീവ് മെത്തോട് ആണ് നല്ലത്. ഒരു നല്ല ദമ്പതികൾക്ക് എപ്പോൾ കുട്ടികൾ വേണമെന്നും ഒരു കുട്ടി കഴിഞ്ഞു അടുത്ത കുട്ടി വേണമെന്ന് തീരുമാനിക്കാൻ അതിനനുസരിച്ച് കോൺട്രാസ്റ്റീവ് മെത്തോട് ഉപയോഗിക്കാനും ഈ re product health ന്റെ ഓരോ ഘട്ടങ്ങളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും മെഡിക്കൽ കോളേജ് തലം വരെയുള്ള എല്ലാ തലങ്ങളിലും ഇതിനെ കുറിച്ചുള്ള അവബോധം നൽകാനും ആളുകൾ ഏതു സമയത്തും സൗജന്യമായി ലഭ്യമാണ് .
മാത്രമല്ല ഇതിന്റെ മറ്റൊരു ഉദ്ദേശം ലൈംഗികമായിട്ടു പകരുന്ന അസുഖങ്ങൾ കുറക്കുക എന്നുള്ളതാണ്.പ്രത്യേകിച്ചും നമുക്കൊക്കെ അറിയാം HIV പോലെയുള്ള മാരകമായ അസുഖങ്ങളെ തടയേണ്ടത് തന്നെയാണ്.വിവാഹേതര ലൈംഗിക ബന്ധങ്ങളും അതുപോലെ അതികരിച്ച ലൈംഗിക ബന്ധങ്ങളും അതിന്റെയെല്ലാം പ്രശ്നങ്ങളും വശങ്ങളും എല്ലാവർക്കും മനസ്സിലാക്കി കൊടുക്കാനും അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും ഒരു safe sexual relation ലേക്ക് തിരികെ കൊണ്ടു വരികയും ചെയ്യുക എന്നുള്ളതാണ് ഇതിന്റെ മറ്റൊരു ഉദ്ദേശം.ഇതിൽ തന്നെ ചൈൽഡ് ഹെൽത്തും കൂടെ വരുന്നുണ്ട്. ഒരു സ്ത്രീ ഗർഭിണിയായി കഴിഞ്ഞാൽ അവരുടെ ഗർഭക്കാലത്തെ മുഴുവൻ സംരക്ഷണവും, പ്രസവവും അതിനു ശേഷമുള്ള ശുശ്രൂഷകളും, കുട്ടിയുടെ പരിചരണവും എല്ലാകാര്യങ്ങളും ഇതിൽ ഉൾപ്പെടുന്നതാണ് . ഇതിനെല്ലാം കുറിച്ചുള്ള ഒരു അവബോധം സൃഷ്ടിക്കുക എന്നുള്ളതാണ് ഇ ദിവസം കൊണ്ട് ഉദേശിക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.