പുകയില ഉപയോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ കൂടുതല്‍ മരണത്തിന് കാരണം മോശം ഭക്ഷണമെന്ന് പഠനം. കുറവ് ധാന്യങ്ങള്‍ ഉള്‍പ്പെടുന്ന ആഹാരം ഇതില്‍ പ്രധാനമാണ്. ആഗോള തലത്തില്‍ മരണ കാരണങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് മോശം ഭക്ഷണം.
ലാന്‍സെറ്റ് എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മോശം ഡയറ്റ് ഒരു കൊലയാളിക്ക് സമാനമാണെന്ന് പഠനം പറയുന്നു. നമ്മള്‍ എന്ത് കഴിക്കുന്നതെന്ന് പ്രായം, ലിംഗ ഭേദം, സാമ്പത്തിക സ്ഥിതി എന്നിവയെ ആശ്രിച്ചയിരിക്കുമെന്ന് ഗവേഷകനായ ഡോ. അസ്‌കാന്‍ അഫ്ഷന്‍ പറഞ്ഞു.
2017 ല്‍ പ്രായപൂര്‍ത്തിയായവരില്‍ 22 ശതമാനം മരണങ്ങളും മോശം ഡയറ്റ് കാരണമെന്ന് പഠനത്തില്‍ പറയുന്നു. കാന്‍സര്‍, പ്രമേഹം തുടങ്ങിയവ ഹൃദയ സംബന്ധമായ രോഗങ്ങളാണ് ഇത്തരക്കാരില്‍ കൂടുതലായി കണ്ടുവരുന്നത്. എന്നിരുന്നാലും, പുകയില ഉപയോഗം കാരണം 8 ദശലക്ഷം മരണം സംഭവിച്ചിട്ടുണ്ടെന്നും പഠനം പറയുന്നുണ്ട്.
ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ധാന്യത്തിന്റെയും പഴങ്ങളുടെയും അളവ് കുറയുക, സോഡിയത്തിന്റെയും ഉപഭോഗം കൂടുകയെന്നത് പെട്ടെന്നുള്ള മരണത്തിന് കാരണമാകുന്നു. മോശം ഭക്ഷണം കാരണം മരണം സംഭവിച്ചതില്‍ 50 പേരും ഇത്തരം ഡയറ്റാണ് പിന്തുടരുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.