വൈകും മുമ്പേ ഡിമെന്‍ഷ്യ കണ്ടുപിടിക്കാന്‍ പുതിയ രീതി ശാസ്ത്രലോകം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. രോഗം കാരണം മസ്തിഷ്ക കോശങ്ങള്‍ നഷ്ടപ്പെടുന്നതിനുമുമ്പ് ന്യൂറോഡെഗനേഷന് കണ്ടുപിടിക്കുന്നതിനുള്ള ഒരു മാര്‍ഗമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്. അപൂര്‍വമായ ഡിമെന്‍ഷ്യയ്ക്ക് ചികിത്സയും മരുന്നും നല്‍കുന്നതിനുള്ള അവസരം ഇതിലൂടെ ലഭിക്കും. രോഗചികിത്സാ രംഗത്ത് ഈ കണ്ടുപിടിത്തം വലിയ ഒരു മുന്നേറ്റമായി മാറുമെന്നാണ് കരുതപ്പെടുന്നത്.
ന്യൂറോസൈക്കോളജിയ (Neuropsychologia) എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ന്യൂറോഡെഗനേഷന്റെ പ്രാഥമിക ഘട്ടം പ്രൈമറി പ്രോഗ്രസീവ് അപ്പാഫിയ അല്ലെങ്കില്‍ പിപിഎ എന്നാണ് അറിയപ്പെടുന്നത്. ഇത് എം.ആര്.ഐ. സ്കാനില്‍ ഘടനാപരമായി തലച്ചോറിലെ പ്രവര്‍ത്തനങ്ങളില്‍ മാറ്റുമുള്ളതായി കാണിക്കുകയില്ല.
മുഖ്യഗവേഷകനും അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ അനീത കിയാര്‍ പറയുന്നത് ‘മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനത്തെ അത് എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചുവെന്നാണ്.’
MRI സ്കാനുകളില്‍ ഘടനാപരമായ കേടുപാടുകള്‍ ഇനിയും ദൃശ്യമാകാത്ത പ്രദേശങ്ങളില്‍ മസ്തിഷ്കത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്കുള്ള വൈകല്യങ്ങള്‍ കണ്ടെത്തിയെന്ന് സംഘം അവകാശപ്പെടുന്നു. MRI മസ്തിഷ്ക ഘടനയുടെ 3D ദൃശ്യവത്ക്കരണം നല്കുന്നു. അതേസമയം , Magnetoencephalography, അല്ലെങ്കില്‍ MEG, മസ്തിഷ്ക പ്രതികരണത്തിന്റെ ഉത്ഭവം എവിടെയാണ് നല്ല ധാരണ നല്‍കുന്നുവെന്ന് കാനഡ ടൊറോണ്ടോ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകനുമായ ജെഡ് മെല്ട്ടിര് പറഞ്ഞു.
രോഗികളുടെ വിശ്രമവേളകളില്‍ M-E-G ഉപയോഗിച്ച് ചിത്രീകരിച്ചും മസ്തിഷ്ക്കത്തെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തി.
കോശങ്ങള്‍ ഏറ്റവും കുറച്ച് മാത്രം പ്രവര്‍ത്തിക്കുന്നത് കുറഞ്ഞ അളവില്‍ തകരാറിലായ പ്രദേശങ്ങളില്‍ നിന്നോ അതോ മസ്തിഷ്ക കോശങ്ങള്‍ നശിക്കുന്നതിന്റെ ലക്ഷണങ്ങള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നോ എന്ന് പഠനവിധേയമാക്കിയെന്ന് മെല്ട്ടിര് അറിയിച്ചു.
PPA ഉള്ള വ്യക്തികള്‍, ഭാഷ സംസാരിക്കാനോ അല്ലെങ്കില്‍ മനസ്സിലാക്കാനോ ഉള്ള കഴിവ് നഷ്ടപ്പെടുമ്പോഴാണ് പലപ്പോഴും രോഗം കണ്ടെത്തിയിരുന്നത്.
ഡിമെന്‍ഷ്യയെ ചികിത്സിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പല മരുന്നുകളും ശരിക്കും സ്വാധീനം ചെലുത്തുന്നില്ലെന്ന് മാത്രമല്ല, മസ്തിഷ്കത്തിലെ നാശനഷ്ടം ചികിത്സ ആരംഭിക്കുന്നത് മുമ്പേ വളരെ വൈകിയെന്നും തങ്ങള്‍ വിശ്വസിക്കുന്നു.
ന്യൂറോണുകള്‍ പ്രവര്‍ത്തനരഹിതമായ ശേഷമാണ് പലപ്പോഴും ആളുകള്‍ ചികിത്സ തേടുന്നത്. രോഗത്തിന്റെ ആരംഭഘട്ടത്തില്‍ അതിനെ പ്രതിരോധിക്കാനായി ചികിത്സ നടത്താന്‍ സാധിക്കും. എന്നാല്‍ മസ്തിഷ്ക കോശങ്ങള്‍ നശിച്ചുപോയാല്‍ നമ്മുക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. രോഗം നേരത്തെ കണ്ടെത്തി രോഗികളെ സഹായിക്കുന്നതിന് ഈ രീതിയിലൂടെ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.