spot_img

അമ്മമാർക്ക് വേണം ഈ കരുതലും പരിശോധനകളും

അമ്മമാര്‍ക്ക് വേണ്ടിയുള്ള ഈ ദിനത്തിന് സാധാരണ ഏതൊരു ദിവസത്തേക്കാളും പ്രത്യേകതയുണ്ട്. നമുക്ക് വേണ്ടി മാത്രം ജീവിക്കുന്ന നമ്മുടെ അമ്മമാര്‍ക്ക് വേണ്ടി ആ ദിനത്തിലെങ്കിലും നമുക്ക് ഒന്നിച്ച് ചേരാം. അമ്മയുടെ താല്‍പ്പര്യങ്ങളും ഇഷ്ടങ്ങളും എല്ലാം തിരിച്ചറിഞ്ഞ് അതിന് വേണ്ടി അവരുടെ സന്തോഷത്തിന് വേണ്ടി നമുക്ക് പ്രയത്നിക്കാം. എന്നാല്‍ ഈ ദിനത്തിലും അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ അവഗണന കാണിക്കരുത്.നിങ്ങളുടെ അമ്മമാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ കൂടുതല്‍ വേണം. അതിന് വേണ്ടി ഏതൊക്കെ പരിശോധനകള്‍ നടത്തണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. 25നു മുകളില്‍ പ്രായമുള്ള ഏതൊരമ്മയും ചെയ്തിരിക്കേണ്ട ചില പരിശോധനകള്‍ ഉണ്ട്.

 വരും വര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു അമ്മയാകാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഇനി പറയുന്ന പരിശോധനകള്‍ എല്ലാം ചെയ്യുന്നതിന ടെസ്റ്റുകള്‍ ഉണ്ട്. ഇവയില്‍ ഏതൊക്കെ പരിശോധനകള്‍ക്ക് നാം മുന്‍ഗണന നല്‍കണം എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ് .

പാപ്പ് സ്മിയര്‍

എന്താണ് പാപ്പ്സ്മിയര്‍ പരിശോധന എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.ഗര്‍ഭാശയമുഖത്തെ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളെക്കുറിച്ചുംകോശവ്യതിയാനങ്ങളെക്കുറിച്ചും മുന്‍കൂട്ടി അറിയുന്നതിനും അതിന്റെ രോഗസാധ്യതയെ തിരിച്ചറിയുന്നതിനും വേണ്ടി നടത്തുന്ന പരിശോധനയാണ് ഇത്. അതിനായി
സെര്‍വിക്കല്‍ കോശങ്ങള്‍ ശേഖരിച്ചതിന് ശേഷം ഡോക്ടര്‍ മൈക്രോസ്കോപ്പിന്കീ ഴില്‍ വെച്ച് പരിശോധിക്കുന്നു. ഓരോ ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ ഇത്ചെ യ്യേണ്ടതാണ്. നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അസാധാരണമായ ഫലങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ വാര്‍ഷിക പരിശോധനകള്‍ നടത്തേണ്ടതാണ്. ഇത്തരം കോശങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ അവ ക്യാന്‍സറിലേക്ക് എത്തുന്നതിന് മുന്‍പ്ത ന്നെ പരിശോധിക്കുന്നതിന് സാധിക്കും. ഇതിന് വേണ്ടി ഒന്നോ രണ്ടോ ദിവസം ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിന് ശ്രദ്ധിക്കണം .

അരക്കെട്ടിന്റെ ചുറ്റളവ് എടുത്തു നോക്കാം

അളക്കുന്ന ടേപ്പ് ഉപയോഗിച്ച്നി ങ്ങളുടെ അരയുടെ വലിപ്പം മനസ്സിലാക്കാവുന്നതാണ്. നിങ്ങള്‍ക്കത്വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയും, പക്ഷേനിങ്ങള്‍ എവിടെയാണ് അളക്കുന്നത് എന്നതിനെക്കുറിച്ച് നിങ്ങള്‍ കൃത്യമായിരിക്കണം (നിങ്ങളുടെ അരക്കെട്ടിന്റെ ഭാഗമല്ല, മറിച്ച്നി ങ്ങളുടെ ഹിപ് അസ്ഥിയുടെ മുകളില്‍, ആയിരിക്കണം ഇത് ചെയ്യേണ്ടത്. കൂടാതെ വര്‍ഷം തോറും മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിന് നിങ്ങള്‍ ഫലങ്ങളുടെ ട്രാക്ക് സൂക്ഷിക്കണം. ഈ പരിശോധന നിങ്ങള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്യേണ്ടതാണ്. പ്രസവിച്ചതിനുശേഷം പലപ്പോഴും പെട്ടെന്ന് ഭാരം കുറക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് പലപ്പോഴും നടുവേദന പോലുള്ള അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് അര ഇഞ്ച് ചുറ്റളവ് 35 ഇഞ്ചില്‍ (88 സെന്റീമീറ്റര്‍) കൂടുതല്‍ ഉണ്ടെങ്കില്‍, പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവ പോലുള്ളവയ്ക്ക് നിങ്ങള്‍ക്ക് അപകടസാധ്യത കൂടുതലാണ്. അതുകൊണ്ട് പരിശോധന വൈകിക്കരുത് .

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം സ്ത്രീകള്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒരു തവണ പരിശോധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക്നിങ്ങളെ എത്തിക്കുന്നു. പണ്ടു കാലത്താണെങ്കില്‍ ഇതിന്റെ ആവശ്യമില്ലായിരുന്നു. എന്നാല്‍ ഇന്നത്തെ ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റം ആരോഗ്യത്തേയും വളര
രക്തസമ്മര്‍ദ്ദത്തെ 140/90 (പ്രമേഹരോഗികള്‍ക്ക് 130/80) അല്ലെങ്കില്‍ ഉയര്‍ന്നത്എന്ന് തരംതിരിക്കുന്നു, ഇത് ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും കാരണമാകും. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യേണ്ടതാണ്. ഇനി നാല്‍പ്പതിന് മുകളില്‍ പ്രായമുള്ള അമ്മമാരെങ്കില്‍ നിങ്ങള്‍
ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഉയര്‍ന്ന കൊളസ്ട്രോള്‍, പ്രമേഹം

നിങ്ങളുടെ കൊളസ്ട്രോളിന്റെയും ഗ്ലൂക്കോസിന്റെയും അളവ്
പരിശോധിക്കുന്നതിന്ശ്രദ്ധിക്കണം.വെറുംവയറ്റിലായിരിക്കണംപ്രമേഹംപരിശോധിക്കേണ്ടത്.ഉയര്‍ന്നകൊളസ്ട്രോള്‍, പ്രമേഹം എന്നിവയ്ക്കുള്ള പരിശോധന 40 വയസ്സിനു മുകളില്‍ ആരംഭിക്കുമ്പോള്‍,വര്‍ഷത്തിലൊരിക്കല്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍
നിങ്ങള്‍ക്ക് രോഗാവസ്ഥയുടെ കുടുംബ ചരിത്രം, പോളിസിസ്റ്റിക് ഓവറിയന്‍
സിന്‍ഡ്രോം (പ്രമേഹത്തിനുള്ള സാധ്യത) അല്ലെങ്കില്‍ ഗര്‍ഭാവസ്ഥയിലുള്ള പ്രമേഹം
പോലുള്ള അപകട ഘടകങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സ്ക്രീനിംഗ് നേരത്തെ
ആരംഭിക്കണം. ഇത് പലപ്പോഴും ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട യാതൊരു കാരണവശാലും രോഗാവസ്ഥയെ അവഗണിക്കരുത്.
പരിശോധന നിര്‍ബന്ധമായും നടത്തേണ്ടതാണ്.

മാമോഗ്രാം
സ്തനാര്‍ബുദ സാധ്യതയുള്ളവര്‍ മാത്രമല്ല എല്ലാവരും വര്‍ഷത്തിലൊരിക്കാന്‍ മാമോഗ്രാം ചെയ്യുന്നത് നല്ലതാണ്. നിങ്ങളുടെ സ്തനങ്ങള്‍ ഒരു സമയം എക്സ്-റേ ചെയ്യുകയും അതുവഴി രോഗാവസ്ഥ കണ്ടുപിടിക്കുകയും ആണ് ചെയ്യുന്നത്. 50 വയസില്‍ ആണ്ടെ സ്റ്റ് ആരംഭിക്കുന്നത് എന്നുണ്ടെങ്കില്‍ ഓരോ രണ്ട് വര്‍ഷത്തിലും നിങ്ങള്‍ചെയ്യുകയും വേണം. നിങ്ങളുടെ അമ്മയ്ക്ക് 45 ആം വയസ്സില്‍ സ്തനാര്‍ബുദം ഉണ്ടെന്ന്ക ണ്ടെത്തിയാല്‍, നിങ്ങള്‍ 35 ആം വയസ്സില്‍ മാമോഗ്രാം ചെയ്യാന്‍ ആരംഭിക്കേണ്ടതാണ്.

വാക്സിനുകളെക്കുറിച്ച്

വാക്സിനുകള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മാത്രമുള്ളതല്ല, നിങ്ങള്‍ക്കും അവ ആവശ്യമാണ്. മുതിര്‍ന്നവര്‍ക്ക് ഓരോ 10 വര്‍ഷത്തിലും ഒരു തരത്തിലുള്ള രോഗപ്രതിരോധം ആവശ്യമാണ്. നിങ്ങളുടെ അവസാന വാക്സിന്‍15 വയസ്സിലാിരിക്കും നല്‍കിയിട്ടുണ്ടാവുക. അതായത് 25 വര്‍ഷങ്ങള്‍ക്കിപ്പുറം നിങ്ങള്‍ ഒരു ബൂസ്റ്റര്‍ എടുക്കുന്നത് നല്ലതായിരിക്കും. ഡിഫ്തീരിയ, ടെറ്റനസ്, പെര്‍ട്ടുസിസ് (ഹൂപ്പിംഗ്ചു മ) എന്നിവയ്ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാണ് ഇപ്പോഴത്തെ ശുപാര്‍ശ. എന്നാല്‍ ഇതെല്ലാം ഒരു ഡോക്ടറിനെ കണ്ട് കൃത്യമായി മനസ്സിലാക്കി മാത്രമേ മുന്നോട്ട് പോകാവൂ….

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.