ലോകത്ത് ഇതാദ്യമായി മലേറിയയെ തുരത്താന്‍ വാക്‌സിന്‍. ആഫ്രിക്കയിലെ മലാവിയില്‍ വാക്‌സിന്‍ ഉപയോഗം ആരംഭിച്ചു. മലേറിയ പ്രതിരോധ വാക്‌സിനാണിത്. 30 വര്‍ഷം നീണ്ട പരിശ്രമത്തിന് ശേഷമാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ വാക്‌സിന്‍ രണ്ടു വയസു വരെയുള്ള കുട്ടികള്‍ക്കാണ് നല്‍കുന്നത്. ഇതിന് ആര്‍ടിഎസ്, എസ് എന്നാണ് പേരിട്ടിരിക്കുന്നത്. അടുത്തയാഴ്ച മുതല്‍ വാക്‌സിന്‍ വിവിധ രാജ്യങ്ങളില്‍ ലഭ്യമാക്കും. ആദ്യ ഘട്ടത്തില്‍ ഘാന, കെനിയ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും വാക്‌സിന്‍ നല്‍കുയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 4.35 ലക്ഷം ആളുകള്‍ എല്ലാ വര്‍ഷവും മലേറിയ ബാധിച്ച് മരിക്കുന്നതായിട്ടാണ് കണക്ക്.
രണ്ടര ലക്ഷത്തിലേറെ പേരാണ് ആഫ്രിക്കയില്‍ ഇത്തരത്തില്‍ പ്രതി വര്‍ഷം മരിക്കുന്നത്. വാക്‌സിന്‍ നല്‍കുന്നതോടെ മരണ നിരക്ക് കുറയ്ക്കുന്നതിന് സാധിക്കുമെന്നും രോഗത്തെ ഏതാനും വര്‍ഷം കൊണ്ട് ഭൂമിയില്‍ തുടച്ച് നീക്കാമെന്നും ലോകാരോഗ്യ സംഘടന പ്രത്യാശിക്കുന്നു. 2016 ല്‍ 331 പേരാണ് മലേറിയ ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. ഈ കുത്തി വെപ്പിന്
നാല് ഡോസാണിനുള്ളത്. 5 – 9 മാസത്തിനിടെ 3 ഡോസ് നല്‍കും. ബാക്കി രണ്ട് വയസിന് മുമ്പും നല്‍കും. 3.60 ലക്ഷം കുട്ടികള്‍ക്ക് ഈ വര്‍ഷം കുത്തിവെപ്പ് നല്‍കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.