spot_img

കുട്ടികളിലെ പഠന വൈകല്യങ്ങൾ

 

പഠിക്കാൻ താൽപ്പര്യമില്ലായ്മ,പഠിച്ചാൽ വേണ്ടത്ര മാർക്ക് കിട്ടുന്നില്ല, അല്ലെങ്കിൽ പഠനത്തിൽ പിന്നോട്ട് നിൽക്കുന്നു അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ. തീർച്ചയായിട്ടും അതിന്റെ പിന്നിലുള്ള പ്രശ്നങ്ങൾ എന്ന് പറയുന്നത് ചിലപ്പോൾ മാനസ്സിക പ്രശ്നങ്ങൾ ആയിരിക്കാം അല്ലെങ്കിൽ ഫാമിലിയിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ, സ്കൂളിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ, കൂട്ടുക്കാരുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ആവാം അല്ലെങ്കിൽ ശാരീരികമായ പ്രശ്നങ്ങളാവാം.ചിലപ്പോൾ കുട്ടിയുടെ കാഴ്ച്ചയുടെ കുറവായിരിക്കാം, കേൾവിയുടെ കുറവായിരിക്കാം,അല്ലെങ്കിൽ എന്തെങ്കിലും പ്രത്യേകതരം അസുഖങ്ങൾ കൊണ്ടുള്ള പ്രശ്നങ്ങൾ ആയിരിക്കാം.ഇതിനൊക്കെ നമ്മൾ പറയുന്നത് പഠനവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ അല്ലെങ്കിൽ പഠന പ്രശ്നങ്ങൾ എന്നാണ്.

ഇതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തമാണ് പഠന വൈകല്യങ്ങൾ അല്ലെങ്കിൽ Learning disabilities എന്ന് പറയുന്നത്. പഠന വൈകല്യങ്ങൾ നമ്മൾ ഏറ്റവും കൂടുതൽ കണ്ടു വരുന്നത് 3 തരത്തിലാണ്.
Dyslexia, Dysgraphia, Dyscalculia.
ഡിസ്‌ലെക്‌സിയ

ഇത് വായനയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളാണ്.ചില വാക്കുകൾ അവർക്ക് അറിയുന്നില്ല, ചില വാക്കുകൾ മാറി പോകുന്നു, വായിക്കാൻ കറക്ടായിട്ട് പറ്റുന്നില്ല ഇതിനെ ഡിസ്‌ലെക്‌സിയ എന്ന് പറയുന്നത്.
ഡിസ്‌ഗ്രാഫിയ

ഇതിൽ സാദാരണയായി കുട്ടികൾക്ക് എഴുതുവാനുള്ള ബുധിമുട്ടുകളാണ്‌ സംഭവിക്കാറുള്ളത് . ചില വാക്കുകൾ എഴുതിയാൽ ശരിയാവുകയില്ല അവരുടെ നോട്ടുകൾ നോക്കിയാൽ മനസ്സിലാകും അവർ എഴുതിയിരിക്കുന്ന രീതികൾ ഒരു അക്ഷരം നേരെ എഴുതാൻ ചിലപ്പോൾ പറ്റുന്നുണ്ടാവില്ല.എഴുതിയാൽ തന്നെ ഒരുപാട് അക്ഷരതെറ്റുകൾ ഉണ്ടാകും, എഴുതിയ രീതിയിൽ വ്യത്യാസം ഉണ്ടാകും, കൈയക്ഷരത്തിനെ അത് ബാധിക്കും ഇതിനൊക്കെയാണ് ഡിസ്‌ഗ്രാഫിയ എന്ന് പറയുന്നത്.

ഡിസ്കാൽക്കുലിയ

ഗണിതത്തിൽ തന്നെ ഏറ്റവും തന്നെ ഏറ്റവും ലളിതമായ കാര്യങ്ങൾ ഏറ്റവും അടിസ്ഥാനമായാ രീതിയിൽ തന്നെ ഉള്ള കാര്യങ്ങൾ അവർക്ക് ചെയ്യാൻ പറ്റാതിരിക്കുക, അക്കങ്ങൾ തിരിച്ചറിയാതിരിക്കുക, എഴുതുന്ന അക്കങ്ങൾ തന്നെ തിരിച്ചിട്ട് എഴുതുക ഇതിനെയൊക്കെയാണ് നമ്മൾ ഡിസ്കാൽക്കുലിയ എന്ന് പറയുന്നത്.

പഠന വൈകല്ല്യത്തെ കുറിച്ച് പറയുമ്പോൾ കൃത്യമായിട്ട് നമ്മൾ മനസ്സിലാക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ രക്ഷിതാക്കൾ അവരുടെ മക്കളെ കുറിച്ച് ഒരുപാട് സങ്കൽപ്പങ്ങൾ ഉള്ളവരാണ്. അവരെ വളരെ നല്ല രീതിയിൽ ശ്രദ്ധിക്കുന്നവരാണ്.പഠനത്തിന്റെ കാര്യത്തിൽ കൂടുതൽ പ്രദാനം കൊടുക്കുന്നവരാണ്.അപ്പോൾ അങ്ങനെ ഉണ്ടാവുന്ന സമയത്ത് വളരെ ചെറിയ കാര്യത്തിൽ പോലും , അതായത് ഒരുപാട് ഈ പഠന വൈകല്ല്യത്തെ കുറിച്ച് കേട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് പല തെറ്റിദ്ധാരണകളും ഉണ്ടാകും. 7 വയസ്സിനു മുന്നേ ഉള്ള കുട്ടികൾ എഴുതുന്ന സമയത്തും വായിക്കുന്ന സമയത്തും ചെറിയ തെറ്റുകൾ വരുത്താരുണ്ട്. പക്ഷേ അതിനെ ഒന്നും നമ്മൾ പഠന വൈകല്ല്യങ്ങൾ എന്ന ഗണത്തിൽ പെടുത്താറില്ല. ഏകദേശം ഒരു 7 വയസ്സിനു ശേഷം നമ്മൾ ഇത്തരത്തിൽ തുടരെ തുടരെ എഴുത്തിലും വായനയിലും ഒക്കെ തെറ്റുകൾ വന്നു കൊണ്ടിരിക്കുകയാണെങ്കിൽ അപ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ആദ്യമായിട്ട് നമ്മൾ ചെയ്യേണ്ട കാര്യം കുട്ടിക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടോ എന്ന് ഉറപ്പു വരുത്തൽ ആണ്. കുട്ടിക്ക്‌ബോർഡിൽ എഴുതുന്നത് കാണാൻ പറ്റാത്തത് കൊണ്ടായിരിക്കാം അല്ലെങ്കിൽ പറയുന്ന കാര്യങ്ങൾ കേൾക്കാത്തതു കൊണ്ടായിരിക്കാം ചില സമയത്ത് വേറെ വല്ല രോഗങ്ങൾ ഉണ്ടായിരിക്കാം അത് കൊണ്ട് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വരാം. ശാരീരികമായ വല്ല ബുദ്ധിമുട്ടുകളും കുട്ടിക്ക് ഉണ്ടോ എന്ന് ആദ്യം മനസ്സിലാക്കണം.അതിനു ശേഷം അതൊക്കെ നോർമൽ ആണ് എന്നിട്ടും തെറ്റുകൾ വരുത്തുകയാണെങ്കിൽ തീർച്ചയായിട്ടും കുട്ടിയെ
IQ വിലയിരുത്തൽ ടെസ്റ്റിന് വിടേണ്ടതുണ്ട്. പഠന വൈകല്യങ്ങൾ എന്ന് പറയുന്ന സമയത്ത് കുട്ടിയുടെ IQ ഇവിടെ നോർമൽ ആയിരിക്കും. ബുദ്ധിക്ക് യാതൊരു കുഴപ്പവും ഉണ്ടാവില്ല. പക്ഷേ കുട്ടിക്ക് ചില പ്രത്യേക ഭാഗങ്ങളിൽ അല്ലെങ്കിൽ പ്രത്യേക മേഖലകളിൽ കുട്ടിക്ക് ശോഭിക്കാൻ കഴിയുന്നില്ല അതുമായി ബന്ധപ്പെട്ട പഠനത്തിൽ എഴുത്തിലോ വായനയിലോ ശോഭിക്കാൻ പറ്റാത്ത ഒരു അവസ്ഥ ഉണ്ടാവുക.പക്ഷേ ബാക്കിയുള്ള കുട്ടികളെ പോലെ കുട്ടി തികച്ചും നോർമൽ ആയിരിക്കും. ആളുകളുമായിട്ട് ഇടപഴകുന്ന രീതിയിലും ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും നോർമൽ ആയിരിക്കും. ബുദ്ധിയും IQ വും നോർമൽ ആയിരിക്കും. അതേസമയം ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ കാണിക്കുകയും ചെയ്യും.അവരെ IQ വിലയിരുത്തൽ ടെസ്റ്റിന് കൊണ്ടു പോയി കഴിഞ്ഞാൽ നമ്മുക്ക് മനസ്സിലാവും. അപ്പോൾ നമ്മുക്ക് ഇത്തരത്തിലുള്ള പഠന വൈകല്യമാണോ എന്ന് തീർച്ചപ്പെടുത്താ നും കഴിയും.
അതുപോലെ തന്നെ പഠന വൈകല്ല്യവുമായി ബന്ധപ്പെട്ടു വരുന്ന മറ്റു ചില പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ സാധാരണയായിട്ട് നന്നായി പഠിക്കുന്ന കുട്ടികൾക്ക് കൂടുതൽ പരിഗണന വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ടീച്ചേഴ്സിന്റെ അടുത്ത് നിന്നും കിട്ടും. പക്ഷേ ഇത്തരത്തിൽ പഠന വൈകല്യമുള്ള കുട്ടിക്ക്‌ എത്രതന്നെ ശ്രമിച്ചാലും മുന്നോട്ട് എത്താൻ കഴിയുന്നില്ല. ശ്രദ്ധ കിട്ടാതെ വരുന്ന സമയത്ത് അവരുടെ പെരുമാറ്റത്തിൽ ചെറിയ വൈകല്യങ്ങൾ ഇതുകാരണം ഉണ്ടാകും. ഇത് പല ടീച്ചേഴ്സും പറയാറുണ്ട് തീരെ പഠിക്കുകയോ ക്ലാസിൽ അടങ്ങിയിരിക്കുകയോ മറ്റു കുട്ടികളുമായി പ്രശ്നങ്ങൾ ഉണ്ടാക്കുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കും. പഠന വൈകല്യമുള്ള കുട്ടികളിൽ പെരുമാറ്റത്തിലും മാറ്റങ്ങൾ കാണും.അതായത് നന്നായിട്ട് പഠിക്കുന്ന കുട്ടിക്ക് തീർച്ചയായും അവന്റെ വീട്ടിൽ നിന്നും സ്കൂളിൽ നിന്നും ടീച്ചേഴ്സിന്റെ അടുത്ത് നിന്നും ഒക്കെ നല്ല ശ്രദ്ധ യും സ്നേഹവും കിട്ടും.പക്ഷേ പഠിക്കാതെ പിന്നോട്ട് നിൽക്കുന്ന കുട്ടിക്ക്‌മറ്റുള്ളവരുടെ ശ്രദ്ധപിടിച്ച് പറ്റാൻ കഴിയാതെ വരികയും അതിനു വേണ്ടി കുട്ടികൾ എന്തെങ്കിലും ഒക്കെ ചെയ്യാൻ തുടങ്ങും. ഇങ്ങനെ കുട്ടി പ്രശ്നക്കാരനായി തീരുന്നത് ഇത്തരത്തിലുള്ള പഠന വൈകല്യങ്ങൾ കൊണ്ടാവാം. പഠനത്തിൽ മുന്നോട്ട് എത്താൻ കഴിയുന്നിലാന്ന് ബോധ്യമാവുന്ന സമയത്ത് ഇങ്ങനെ എന്തെങ്കിലും രീതിയിൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ വേണ്ടി ആയിരിക്കും ഇങ്ങനെ കാണിക്കുന്ന കുസൃതികൾ.

പെരുമാറ്റ പ്രശ്നങ്ങൾ

പഠന വൈകല്യത്തിന്റെ കൂടെ ഉണ്ടാവാൻ സാധ്യതയുള്ള ഒന്നാണ് പെരുമാറ്റ പ്രശ്നങ്ങൾ.ഇതിന്റെ കൂടെ തന്നെ ചില കുട്ടികളിൽ ശ്രദ്ധകിട്ടാതെ വരുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ ചെയ്തു ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്ന തരത്തിലുള്ള ഒരു പെരുമാറ്റ മാണിത് .സാധാരണയായിട്ട് ഈ പഠന വൈകല്യങ്ങൾ ഉണ്ടാവുന്നതിന്റെ കാരണങ്ങൾ ഒരുപക്ഷേ ജനിതക കാരണങ്ങൾ ആയിരിക്കാം. അതിന്റെ ഒപ്പം തന്നെ പ്രഗ്നന്റ് ആവുന്ന സമയത്ത് കുട്ടിക്ക് ഉണ്ടാകുന്ന അണുബാധ, അപകടങ്ങൾ അല്ലെങ്കിൽ
തലച്ചോറിൽ ൽ ഉണ്ടാവുന്ന പരിക്ക് ഇതുവഴി ഒക്കെ ഇങ്ങനെ ഉണ്ടാവാറുണ്ട്.

പഠന വൈകല്യങ്ങൾ (Learning Disabilitys) എന്ന അവസ്ഥ പൂർണമായിട്ടും മാറ്റാൻ നമ്മളെ കൊണ്ട് കഴിയില്ല. ഇതിനുള്ള ട്രീട്മെന്റാണ് Learning Training. അതുമായി ബന്ധപ്പെട്ട സൈക്കോളജിസ്റ്റുകളോ ഇ വിഷയത്തിൽ ഉയർന്ന വിദ്യാഭ്യാസം കൈവരിച്ചിട്ടുള്ളവരുടെയോ സഹായം തേടി കൊണ്ട് നമുക്ക് ഈ കുട്ടികളിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ വളരെയധികം ലഘൂകരിക്കാൻ കഴിയും. എത്രയും പെട്ടെന്ന് അത് തിരിച്ചു അറിയുകയും കുട്ടിക്ക് പരിഹാര പരിശീലനം(remedial training ) കൊടുത്ത് മാറ്റിയെടുക്കുകയും വേണം. വിദ്യാഭ്യാസം എന്ന് പറയുന്നത് ഒരു കുട്ടിയുടെ ജീവിതത്തിൽ അത്രമാത്രം പ്രദാനം ഉള്ള കാര്യമാണ്.തീർച്ചയായും ഇതിൽ ഒരു പ്രശ്നം ഉണ്ടാവുന്ന സമയത്ത് അത് കുട്ടിയേയും രക്ഷിതാവിനെയും ടീച്ചേഴ്സിനെയും ബാധിക്കും.നമ്മൾ ചെയ്യേണ്ട ഒരു കാര്യം എന്തെന്നു വെച്ചാൽ അങ്ങനെ പഠനത്തിൽ എന്തെങ്കിലും ഒരു പ്രശ്നം ഉണ്ടായാൽ അതിനൊരു കാരണം ഉണ്ടാകും ആ കാരണം എന്താണെന്ന് കണ്ടെത്തുകയും അതിനു വേണ്ട പരിഹാരം കണ്ടെത്തി ആ ഒരു പഠന വൈകല്യത്തെ, പഠനപ്രശ്നത്തെ ഇല്ലാതാക്കുകയുംമാണ് വേണ്ടത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.