വിഷാദ രോഗത്തിന് ജങ്ക് ഫുഡ് കാരണമാകുമെന്ന് പഠനം. ഇത് ബൈ പോളാര്‍ ഡിസോര്‍ഡര്‍, ഡിപ്രെഷന്‍ എന്നിവയുള്‍പ്പെടെയുള്ള മാനസിക അസ്വാസ്ഥ്യങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പുതിയ പഠനം വ്യക്തമാക്കുന്നത്.
ജങ്ക് ഫുഡ് മെറ്റബോളിസത്തിന് ദോഷം വരുത്തുക മാത്രമല്ല ഡിപ്രെഷന്‍ പോലെയുള്ള മാനസിക പ്രശ്‌നത്തിന് കാരണമാകും. ഇത് എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരു പോലെ ബാധിക്കാം. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രിഷനിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നതും ബൈപോളാര്‍ ഡിസോര്‍ഡറുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വറുത്ത ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ പ്രോസസ് ധാന്യങ്ങളും
വിഷാദ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ആരോഗ്യപരമായ ഭക്ഷണം മാനസികാരോഗ്യത്തിന് ആവശ്യമാണെന്ന് കാലിഫോര്‍ണിയയിലെ ലോമ ലിന്‍ഡ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ജിം ഇ ബാന്ത പറഞ്ഞു.
ഇതു സംബന്ധിച്ച കൂടുതല്‍ വ്യക്തത വരുത്താന്‍ ഇനിയും ഗവേഷണം ആവശ്യമാണെന്നാണ്
തെളിവുകള്‍ കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2005 നും 2015 നും ഇടയില്‍ 2,40,000 ടെലിഫോണ്‍ സര്‍വേയിലൂടെയാണ് ഈ പഠനം നടത്തിയത്.
വിഷാദത്തെ മാറ്റി നിര്‍ത്താനും ഏകാഗ്രത വര്‍ധിപ്പിക്കാനും വാള്‍നട്ടിന് സാധിക്കുമെന്ന് മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു . അമേരിക്കയിലെ ലൊസാഞ്ചലസ്, കലിഫോര്‍ണിയ സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്. വാള്‍നട്ട് കഴിക്കാത്തവരുമായി താരത്മ്യം ചെയ്തപ്പോള്‍ വിഷാദ സാധ്യത 26 ശതമാനമാണ് വാള്‍നട്ട് കഴിക്കുന്നവരില്‍ കുറഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അതേ സമയം മറ്റ് നട്‌സുകള്‍ കഴിക്കുന്നവര്‍ക്ക് വിഷാദ സാധ്യത എട്ടു ശതമാനം കുറവാണ്.
ഊര്‍ജം കൂടുന്നതിനും വാള്‍നട്ട് ശീലമാക്കുന്നതിലൂടെ സാധിക്കും. തത്ഫലമായി ഏകാഗ്രത വര്‍ധിക്കും. ഈ പഠനം ന്യൂട്രിയന്റ്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുന്നിലൂടെ വിഷാദത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.