നമുക്കറിയാം വേനൽക്കാലമായി. പല ഏരിയകളിലും ജല ദൗർലബ്യം വന്ന് കൊണ്ടിരിക്കുന്നു. ഈ സീസണിൽ ഉണ്ടാകുന്ന ജലജന്യ രോഗമാണ് മഞ്ഞപിത്തം. പ്രത്യേകിച്ച് ജലാശയങ്ങളിലൊക്കെ വെള്ളം കുറവായിരിക്കും വെള്ളത്തിന്റെ ലഭ്യത കുറവായിരിക്കും. ശുദ്ധജലം കിട്ടാൻ പ്രയാസമുണ്ടാകുമ്പോൾ പലപ്പോഴും വെള്ളത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് സെപ്റ്റിക് ടാങ്ക്, മാലിന്യങ്ങൾ കലർന്നിട്ടുള്ള വെള്ളമാകുമ്പോൾ മഞ്ഞപ്പിത്തം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ വേനൽക്കാലത്ത് മഞ്ഞപ്പിത്തം ഉണ്ടാകാനുള്ള സാധ്യത നമുക്ക് തള്ളിക്കളയാനാവില്ല. അതു കൊണ്ട് എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു കാര്യം തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇനി മഞ്ഞപ്പിത്തം ആർക്കെങ്കിലും ഉണ്ടായിക്കഴിഞ്ഞാൽ വളരെ അധികം ശ്രദ്ധിക്കേണ്ടത് ആ രോഗി മറ്റുള്ളവരുമായി ഇടപഴകാതിരിക്കുക്ക, പ്രത്യേകിച്ച് കുട്ടികളോട് ഭക്ഷണ സാധനങ്ങൾ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക്ക എന്നിവ ശ്രദിക്കുക. വീട്ടിലാണെങ്കിൽ അവർക്ക് വേണ്ടി ഒരു പാത്രം മാറ്റിവെക്കുക, അവരുടെ മുറികളിൽ കയറി അവരോട് ഇടപഴകാതിരിക്കാനും പ്രത്യേകിച്ച് കുട്ടികളെ വളരെ ശ്രദ്ധിക്കുക.
പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ രോഗം ഒരു ദിവസം കൊണ്ട് തന്നെ ഉണ്ടാവണമെന്നില്ല. ഒരു രണ്ടാഴ്ച്ച മുതൽ ആറാഴ്ച്ച വരെ ഇതിന് ഇൻക്യുബേഷൻ പിരിയഡ് ഉണ്ട് .ആ സമയത്ത് രോഗം പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. വീട്ടിൽ ഒരാൾക്ക് ഉണ്ടായിക്കഴിഞ്ഞാൽ വീട്ടിലുള്ള മറ്റു ആളുകൾക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതു കൊണ്ട് മഞ്ഞപ്പിത്തം ഉണ്ടായിക്കഴിഞ്ഞാൽ മറ്റുള്ളവർക്ക് പകരാതിരിക്കാൻ ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ബാത്ത്റൂമിലൊക്കെ പോയിക്കഴിഞ്ഞാൽ പെനോയിലൊക്കെ ഉപയോഗിച്ചിട്ട് അണു നശീകരണം നടത്താൻ നോക്കുക. അതുപോലെ അവരുടെ ഡ്രസ്സുകളൊക്കെ ചൂടുവെള്ളത്തിൽ കഴുകുക. ഇത് ഉണ്ടായിക്കഴിഞ്ഞാൽ ഡോക്ടറെ കണ്ട് നിർദ്ധേശങ്ങൾ തേടുക. ഒരു വൈറസ് പരത്തുന്ന രോഗമാണ് മഞ്ഞപ്പിത്തം.
വെത്യസ്തതരം മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ഒരുപാടു വിധത്തിലുണ്ട്. അതു കൊണ്ട് എല്ലാ മഞ്ഞപ്പിത്തവും ഒന്നെല്ല. സാധാരണ നമ്മൾ കണ്ടു വരുന്ന ഹെപ്പറ്റിറ്റിസ് A എന്ന ഒരസുഖമാണ് ജലജന്യമായിട്ട് കാണുന്നത്. പിന്നെ രക്തത്തിലൂടെ പകരുന്ന ഹെപ്പറ്റിറ്റീസ് B എന്ന അസുഖം. ഹെപ്പറ്റിറ്റീസ് A എന്ന അസുഖം നമ്മൾ ശ്രദ്ധിച്ചു ക്കഴിഞ്ഞാൽ വളരെപ്പെട്ടെന്ന് മാറുന്ന ഒരസുഖമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അസുഖമായി വളരാനുള്ള സാധ്യതയുണ്ട്.
മഞ്ഞപ്പിത്തവും വ്യാജചികിത്സയും
എടുത്ത് പറയേണ്ട ഒരു വിഷയം മഞ്ഞപ്പിത്തത്തിന്റെ പേരിൽ ഒരുപാടു വ്യാജ ചികിത്സകൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. പ്രത്യേകിച്ച് മലബാർ മേഖലകളിൽ ഒരുപാടു ആളുകൾ പച്ചമരുന്ന് എന്ന് പറഞ്ഞു കൊണ്ട് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടുന്നുണ്ട്. അത് പലപ്പോഴും ഡിഗ്രി ഇല്ലാത്ത പത്താം ക്ലാസ് പാസാകാത്ത ചില ലാഡ വൈദ്യന്മാരാണെന്ന് പറയാം.പാരമ്പര്യ ചികിത്സ എന്ന് പറഞ്ഞിട്ട് ഒരുപാട് ചികിത്സകൾ ഉണ്ട്. ഇതെല്ലാം നിങ്ങളുടെ ജീവൻ നഷ്ടപ്പെടുന്ന ചികിത്സയാണെന്ന് ഓർക്കുക. അഭ്യസ്ഥവിദ്യരായ ആളുകൾ പോലും ഇത്തരം ചികിത്സകൾ തേടി പോകുന്നുണ്ട്. മഞ്ഞപ്പിത്തം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അപകടത്തിലേക്ക് നയിക്കുകയും മരണം വരെ സംഭവിക്കുകയും ചെയ്യും. നമുക്കറിയാം നമ്മുടെ പ്രദേശങ്ങളിലൊക്കെ യഥാർത്ഥ ചികിത്സ തേടതെ ഇത്തരം ചികിത്സ തേടി പല ആളുകളുടേയും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം വ്യാജ ചികിത്സകൾ തേടി പോയിട്ട്എന്റെ അറിവിൽ തന്നെ നാലോ അഞ്ചോ ആളുകളുടെ ജീവൻ തന്നെ ഈ പ്രദേശങ്ങളിൽ നഷ്ടപ്പെട്ടിട്ടുണ്ട്. അത് വിദ്യഭ്യാസമില്ലാഞ്ഞിട്ടോ മറ്റുകാരണങ്ങൾ കൊണ്ടോ അല്ല ചില അന്ധവിശ്വാസങ്ങൾ അല്ലെങ്കിൽ മാറും എന്നുള്ള അവരുടെ പ്രചരണത്തിന്റെ പുറകിലാണ് ഇങ്ങനെ പോകുന്നത്. മഞ്ഞപ്പിത്തത്തിന്റെ യഥാർത്ഥ ചികിത്സ ചെയ്തിട്ടില്ലെങ്കിലും അത് മാറും. ലിവറിന് സംരക്ഷണമായിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കുക, റെസ്റ്റ് ചെയ്യുക, വെള്ളം കുടിക്കുക, അതുപോലെ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കുക എന്നൊക്കെയുള്ള നിർദ്ധേശങ്ങളാണ് ഡോക്ടർമാരൊക്കെ കൊടുക്കുന്നത്. ഇതൊന്നും നോക്കാതെ പച്ചമരുന്നുകൾ കഴിച്ച് ജീവൻ അപകടത്തിലാക്കുന്ന പരിപാടിയാണ് പല ആളുകളും ചെയ്യുന്നത്. ഇനി നിങ്ങൾക്ക് ആയുർവേദമാണ് ചികിത്സിക്കേണ്ടതെങ്കിൽ നമ്മുടെ കേരളത്തിൽ തന്നെ ഏറ്റവും നല്ല സ്ഥാപനം കോട്ടക്കൽ ആര്യവൈദ്യശാലയാണ്.അത് പോലെ തന്നെ BMS ഡിഗ്രിയുള്ള ആയുർവേദ ഡോക്ടർമാരുണ്ട്. ആയുർവേദം ഇഷ്ടപ്പെടുന്നവർ അവരെയാണ് സമീപിക്കേണ്ടത്. മഞ്ഞപ്പിത്തം ഉണ്ടായിക്കഴിഞ്ഞാൽ ഡോക്ടറുടെ ഉപദേശം തേടുക, ചികിത്സ തേടുക അതനുസരിച്ച് മുന്നോട്ട് പോകുക.