കീടനാശിനികൾ നീക്കംചെയ്യാൻ ശാസ്ത്രീയമായി പച്ചക്കറിയും പഴങ്ങളും കഴുകുന്നത് എങ്ങനെയെന്ന് മനസിലാക്കുക. അങ്ങനെ നിങ്ങളുടെ ആരോഗ്യത്തെയും കുടുംബത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കാന്‍ കഴിയും.
മിക്കാവും എല്ലാവരും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നുണ്ട്.എന്നാല്‍ കഴിക്കുന്നതിനു മുമ്പ് അത് കഴുകേണ്ടത് പ്രധാനമാണെന്ന് കാര്യം അറിയാമോ? ആധുനിക ലോകത്ത് ഏതാണ്ട് എല്ലാ ഭക്ഷണങ്ങളും 100% കീടനാശിനി വിമുക്തമല്ല. ജൈവ ഭക്ഷ്യവസ്തുക്കളില്‍ പോലും ചില കീടനാശിനികള്‍ ഉണ്ടാകാം.
പച്ചക്കറിയും പഴങ്ങളും കഴുകുന്നതിലൂടെ ഭക്ഷണം കാരണം വരുന്ന രോഗത്തെ തടയുന്നതിന് ഒരുപരിധി വരെ സാധിക്കും. ഇതിലൂടെ കീടനാശിനികളുടെ സാന്നിധ്യം ഗണ്യമായി കുറയ്ക്കുകയും ചെയ്യാം. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനുമുമ്പ് കഴുകുകയോ പാചകം ചെയ്യുകയോ ചെയ്യാം. കീടനാശിനികള്‍ നീക്കം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം എന്താണ്? ഇതിനായി ശാസ്ത്രം നമുക്ക് ഉത്തരം നല്‍കിയിട്ടുണ്ട്.
ആദ്യം, എന്തിനാണ് കീടനാശിനി ഉത്പന്നങ്ങളില്‍ ഉപയോഗിക്കുന്നത്, എങ്ങനെയാണ് ജൈവ ഉത്പന്നങ്ങളില്‍ കീടനാശിനികള്‍ ഉള്ളത്. കീടനാശിനി കുറഞ്ഞ ഭക്ഷണ വസ്തുക്കള്‍ എന്നിവയെക്കുറിച്ച് മനസിലാക്കാം.
എന്തിനാണ് കീടനാശിനി ഉപയോഗിക്കുന്നത്?
ഇപിഎ പ്രകാരം, കീടനാശിനികള്‍ ഉപയോഗിക്കുന്നത് ചെടിക്ക് അസുഖങ്ങള്‍ വരുത്തുന്ന എലികള്‍, കീടങ്ങള്‍, കൊതുക് എന്നിവയെ നിയന്ത്രിക്കാനാണ്. കളകളെ പ്രതിരോധിക്കാനും മറ്റു രോഗകള്‍ ചെടികളില്‍ വരുന്നത് തടയാനും കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്.
വിവിധ തരത്തിലുള്ള കീടനാശിനികള്‍
ഹെര്‍ബീസിഡീസ് – കളനാശിനിയായിട്ടാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. മൊണ്‍സാന്റോ കമ്പനിയുടെ ഗ്ലൈക്കോഫ്‌സറെ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഹെര്‍ബീസിഡീസാണ്. ഇവ കാന്‍സറിനും എന്‍ഡോക്രൈന്‍ തടസ്സത്തിനും കാരണമാകുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
ഇന്‍സെക്കറ്റിസൈഡ്‌സ് – ചെടികള്‍ നശിപ്പിക്കുന്ന കീടങ്ങളെ കൊല്ലാനാണ് ഇവ ഉപയോഗിക്കുന്നത്. ഓര്‍ഗാനോ ഫോസ്‌ഫേറ്റുകള്‍ എന്നത് സാധാരണയായി ഉപയോഗിക്കുന്ന കീടനാശിനിയാണ്. കുട്ടികളുടെ തലച്ചോറിന്റെ വികാസം ദോഷകരമായി ഇവ മാറുന്നതായി സമീപകാലത്ത് ചില വാര്‍ത്തകള്‍ വന്നിരുന്നു.
ഉയര്‍ന്ന അളവിലുള്ള കീടനാശിനികളുടെ സാന്നിധ്യം ദീര്‍ഘകാല രോഗങ്ങള്‍ക്ക് കാരണമാകും.
ക്യാന്‍സര്‍, പ്രമേഹം ,പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, ALS തുടങ്ങിയ രോഗങ്ങള്‍, ജനതിക വൈകല്യങ്ങളും പ്രത്യുത്പാദന പ്രശ്‌നങ്ങള്‍, ആസ്ത്മ, സി.ഒ.പി.ഡി തുടങ്ങിയവ ഉയര്‍ന്ന അളവിലുള്ള കീടനാശിനികളുടെ സാന്നിധ്യം കാരണം വരാം.
യു എസിലെ കുടിയേറ്റ കര്‍ഷക തൊഴിലാളിയ്ക്ക് ശരാശരി 49 വയസ് വരെയാണ് ആയുസുള്ളത്. കീടനാശിനിയുടെ ഉപയോഗം അവരെയും പ്രതികൂലമായി ബാധിക്കുന്നതായിട്ടാണ് പഠനം.
ജൈവ ഉല്പന്നങ്ങളിലെ കീടനാശിനി
ജൈവ ഉല്പന്നങ്ങള്‍ കീടനാശിനികള്‍ ഉപയോഗിക്കാതെ തന്നെ വളരുകയും ഉല്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നതായി കരുതുന്നതിനാല്‍ പലവരും ഇത് വാങ്ങുന്നു. ജൈവ കൃഷിയില്‍ നിന്ന് പല കീടനാശിനി നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഏതാണ്ട് എല്ലാ കര്‍ഷകരും ജൈവ കര്‍ഷകര്‍ പോലും ചില കീടനാശിനി ഉപയോഗിക്കുന്നുണ്ട്. അജൈവ കര്‍ഷകരില്‍ നിന്നും വ്യത്യസ്തമായ കീടനാശിനിയാണെന്ന് മാത്രം.
ജൈവകൃഷി എന്തിനാണ് കീടനാശിനികള്‍ ഉപയോഗിക്കുന്നത്? പരമ്പരാഗത കൃഷിക്കാരെയും അല്ലെങ്കില്‍ വീട്ടുമുറ്റത്തെ തോട്ടവുമുള്ളവരെയും കളകളും പ്രാണികളും രോഗങ്ങളും വേട്ടയാടുന്നു.
യുഎസില്‍ പരമ്പരാഗത കര്‍ഷകരെ 900 വ്യത്യസ്ത സിന്തറ്റിക് കീടനാശിനികള്‍ ഉപയോഗിക്കാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജൈവ കര്‍ഷകര്‍ക്ക് 25 സിന്തറ്റിക് കീടനാശിനികള്‍ മാത്രമേ ഉപയോഗിക്കാനാവൂ. അത് കൃത്യമായ നിയന്ത്രിത രീതികളില്‍ മാത്രം.
ഓർഗാനിക് പ്രൊഡക്ഷൻ തിരഞ്ഞെടുക്കുന്നത് മികച്ചതും സുരക്ഷിതമായതുമായ ചോയ്സാണ്. പ്രത്യേകിച്ച് കുട്ടികൾക്കും ഗർഭിണികൾക്കും. ഓർഗാനിക് ആയി വളരുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് കീടനാശിനികളുടെ വരുന്ന രോഗത്തെ ഒരുപരിധി വരെ തടയുന്നതിനും ആൻറിബയോട്ടിക് പ്രതിരോധമുള്ള ബാക്റ്റീരിയയ്ക്കും കാരണമാകുന്നു.
ഇത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ജൈവ, പരമ്പരാഗത ഭക്ഷണങ്ങളുടെ ആരോഗ്യ ഫലങ്ങളെ താരതമ്യം ചെയ്ത 17 വ്യത്യസ്ത പഠനങ്ങൾ വിശകലനം ചെയ്തായിരുന്നു ഗവേഷണം. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ വിഷബാധയ്ക്ക് കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. തലച്ചോറിന്റെ വികസനം, ശരീരഭാരം ഇവയെ കീടനാശിനികളില്‍ പ്രതികൂലമായി ബാധിക്കും.
കൂടാതെ, കീടനാശിനി ശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെ കുട്ടികളില്‍ പഠനപെരുമാറ്റ പ്രശ്‌നങ്ങളും ഉള്‍പ്പെടെ പലതരത്തിലുള്ള അനിയന്ത്രിതമായ അവസ്ഥങ്ങളും കണ്ടുവരുന്നുണ്ട്.
ജൈവ ഭക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ കീടനാശിനി അടങ്ങിയ ഉല്‍പന്നങ്ങളുടെ പട്ടിക ഇവയാണ്:
ചീര
ആപ്പിള്‍
മുന്തിരിപ്പഴം
പീച്ചുകള്‍
ഷാമം
പിയേഴ്‌സ്
തക്കാളി
മുള്ളങ്കി
സ്വീറ്റ് ബെല്‍ പെപ്പര്‍
ഏറ്റവും കുറഞ്ഞ കീടനാശിനി അടങ്ങിയ ജൈവ ഉല്‍പന്നങ്ങളുടെ പട്ടിക ഇവയാണ്:
അവോക്കാഡോസ്
മധുര ധാന്യങ്ങള്‍ (കുറിപ്പ്: GMO ആകാം)
പൈനാപ്പിള്‍
കാബേജ്
ഉള്ളി
പാപ്പയാസ് (കുറിപ്പ്: ജിഎംഒ ആകാം)
ശതാവരി
മാംഗോസ്
വഴുതന
കിവി
കാന്റലൂപ്പ്
കോളിഫ്‌ലവര്‍
ബ്രോക്കോളി
(ശ്രദ്ധിക്കുക: ഇത് ഡബ്ല്യുജിജി 2018 ഡാറ്റയില്‍ നിന്ന് ഏറ്റവും അപ്‌ഡേറ്റ് ചെയ്ത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ്)
പച്ചക്കറി എങ്ങനെ കഴുകാം
പച്ചക്കറി ഉല്പന്നങ്ങള്‍ സാധാരണ പൈപ്പ് വെള്ളത്തില്‍ കഴുകുകയാണോ ചെയ്യുന്നത്. മിക്ക ആളുകളും ഇതാണ് ചെയ്യുന്നത്.
ചില ഇനങ്ങള്‍ നിന്ന് ചില കീടനാശിനികള്‍ നീക്കംചെയ്യാന്‍ ഈ രീതി നന്നായി പ്രവര്‍ത്തിക്കുന്നു. കാര്‍ഷിക പരീക്ഷണശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് ഇത്തരം രീതിയില്‍ കഴുകിയാല്‍ ഒമ്പതു മുതല്‍ 12 ശതമാനം വരെ കീടനാശിനി കുറയും.
സാധാരണം വെള്ളം ഉപയോഗിച്ച് കഴുകുന്നതിനെക്കാള്‍ കൂടുതല്‍ ഫലപ്രദമം ഉപ്പ് വെള്ളം, വിനാഗര്‍ വെള്ളം, അല്ലെങ്കില്‍ ബേക്കിംഗ് സോഡ വെള്ളം എന്നിവയാണ്.
ഉപ്പു വെള്ളം, വിനാഗരി എന്നിവ ഉപയോഗിച്ച് കഴുകുക
ഫുഡ് കണ്‍ട്രോളില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, ഗവേഷകര്‍ 20 മിനുട്ട് നേരം ഉപ്പു വെള്ളം അല്ലെങ്കില്‍ വിനാഗരി ഉപയോഗിച്ച് കഴുകുന്നതിലൂടെ സാധാരണ ജൈവിക കീടനാശിനികള്‍ – ക്ലോര്‍പൈപ്രിസ്, ഡി.ഡി.ടി, സൈബര്‍മെട്രിന്‍, ക്ലോറോത്തോലണിയില്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനായി വലിയ അളവില്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
10% ഉപ്പ് വെള്ളം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുന്നതിനേക്കാളും കീടനാശിനി നീക്കുന്നതിന് വളരെ ഫലപ്രദമാണെന്നും ഈ പഠനം പറയുന്നു.
വിനാഗിരിയും ഇത്തരത്തില്‍ ഫലപ്രദമാണ് എന്ന് കണ്ടെത്തി. എന്നാല്‍ വിനാഗിരി ഉപയോഗിച്ചുള്ള കഴുകുന്നത് ചെലവ് വളരെ കൂടുന്ന കാര്യമാണ്. വിനാഗിരിയുടെ ഗന്ധവും രുചിയും ഭക്ഷണത്തില്‍ വരുന്നതിന് കാരണമാകും. അത് ദിവസേന കഴിക്കുന്ന പച്ചക്കറിയില്‍ ഉപയോഗിക്കുന്നത് അനുയോജ്യമല്ല.
പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനുള്ള ഏറ്റവും നല്ല വഴി
പഴങ്ങളും പച്ചക്കറികളും വൃത്തിയാക്കുന്നതിനുള്ള ഏറ്റവും നല്ല വഴി എന്താണ് ജേര്‍ണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. ഈ പഠനം സാധാരണ വെള്ളം, ക്ലോറോക്‌സ് ബ്ലീച്ച് സൊലൂഷന്‍, ബേക്കിംഗ് സോഡ, ജലം എന്നിവയെ ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും കഴുകുന്നതിനെ് താരതമ്യപ്പെടുത്തിയാണ് നടത്തിയത്.
ബേക്കിംഗ് സോഡയാണ് ഇതില്‍ കൂടുതല്‍ ഫലപ്രദം. ഉപരിതലത്തിലെയും അകത്തെയും കീടനാശിനി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് ഇതിന് സാധിക്കും. ആപ്പിളിലായിരുന്നു ഗവേഷകര്‍ ഇത് പരീക്ഷിച്ചത്. 100 ഔണ്‍സ് വെള്ളത്തില്‍ ഒരു ഔണ്‍സ് ബേക്കിംഗ് സോഡ് ചേര്‍ത്താണ് പഠനത്തിനായി ഉപയോഗിച്ചത്. കീടനാശിനികള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ 12 മുതല്‍ 15 മിനിറ്റ് മുക്കിവയ്ക്കുകയുണ്ടായിയെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.