എണ്ണമയമുള്ള മുടികാരണം വിശേഷപ്പെട്ട ദിനങ്ങളില്‍ പോലും നിങ്ങള്‍ക്ക് ഒരുപക്ഷേ തിളങ്ങാനായല്ലെന്ന് വരാം. ഇത്തരം മുടിയുള്ളവരുടെ ഹെയര്‍ സ്റ്റൈല്‍ സെറ്റ് ചെയ്യുക പ്രയാസമേറിയ ഒന്നാണ്. ആരോഗ്യമുള്ള മുടി നിങ്ങളുടെ സന്തോഷവും ആത്മ വിശ്വാസവും ഇരട്ടിയാക്കും. എന്നാല്‍, എണ്ണ മയമുള്ള മുടി പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. തലയോട്ടിയിലെ എണ്ണമയത്തിന്റെ അളവ് കൂടുന്നത് മുഖക്കുരുവിന്റെ പ്രധാന കാരണമാണ്. ഈ സാഹചര്യങ്ങളില്‍ ഒരു ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുകയാണ് എറ്റവും നല്ല മാര്‍ഗം.
തലയിലെ എണ്ണമെഴുക്ക് കുറയ്ക്കാന്‍ വീട്ടില്‍ വെച്ച് ചെയ്യാവുന്ന ചില പൊടിക്കൈകള്‍
കറ്റാര്‍വാഴ
മുടിയ്ക്കും ചര്‍മ്മ സംരക്ഷണത്തിനുമായി കാലങ്ങളായി ഉപയോഗിച്ച് വരുന്നതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴയും വീര്യം കുറഞ്ഞ ഷാമ്പുവും ഒരു സ്പൂ നാരങ്ങാനീരും ചേര്‍ത്ത് സ്ഥിരമായി ഉപയോഗിക്കുത് തലയിലെ എണ്ണമയം ഒഴിവാക്കാന്‍ സഹായിക്കും. തുടര്‍ച്ചയായി 3 ആഴ്ചകള്‍ കറ്റാര്‍ വാഴയുടെ നീര് തലയില്‍ തേച്ച് കഴുകി കളയുന്നതും മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. പ്രക്യതിദത്ത കണ്ടീഷനറായും കറ്റാര്‍വാഴ ഉപയോഗിക്കാം. കറ്റാര്‍വാഴ ജെല്ലും ആപ്പിള്‍ സിഡര്‍ വിനിഗറും ചേര്‍ത്ത് ഉണങ്ങിയ മുടിയില്‍ തേക്കുന്നത് മുടിയുടെ എണ്ണമെഴുക്ക് മാറാന്‍ സഹായകരമാണ്.
നാരങ്ങാ നീര്
നാരങ്ങാ നീര് ഉപയോഗിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ പലതാണ്. മുടിയിലെ എണ്ണമെഴുക്ക് കളയുതോടൊപ്പം തന്നെ താരന്റെ ശല്യവും ഒഴിവാക്കുന്നു. മുടിയുടെ സംരക്ഷണത്തിനായി ഒരു മടിയും കൂടാതെ നാരങ്ങ ഉപയോഗിക്കാവുതാണ്. നാരങ്ങാ നീരില്‍ അടങ്ങിയിരിക്കു സിട്രിക് ആസിഡ് മുടിയിലെ എണ്ണമയം ഇല്ലാതാക്കുകയും ബാക്ടീരിയല്‍ ഇന്ഫെക്ഷനെതിരെയും പ്രവര്‍ത്തിക്കുന്നു. നാരങ്ങാ നീര് തലയോട്ടില്‍ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം മാത്രം കഴുകി കളയുക.
തെയില വെള്ളം കൊണ്ട് മുടി കഴുകുക
തെയില ഇലകളുടെ പ്രധാന്യത്തെ കുറിച്ച് പറയാനാണെങ്കില്‍ ഒരുപാടുണ്ടാകും. തെയില വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ്. അതു പോലെ തന്നെ തെയില വെള്ളം ഉപയോഗിച്ച തല കഴുകുന്നത് മുടിയുടെ ആരോഗ്യം വര്ദ്ധിപ്പിക്കുമെതില് സംശയമില്ല. ഇളംചൂടില്‍ ടീ ലിക്കര്‍ തലയില്‍ തേക്കുത് തലയോട്ടിയിലെ എണ്ണമെഴുക്കിന് പരിഹാരമാണ്. തെയില ഇലകളില്‍ അടങ്ങിയിരിക്കുന്ന ടാനിക് ആസിഡാണ് ഇതിന് കാരണം.
ആഴ്ചയയില്‍ മൂന്ന് തവണ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക
തലയോട്ടിയില്‍ എണ്ണമയം ഉണ്ടാകാതിരിക്കാന്‍ ഓരോ ദിവസവും ഇടവിട്ട് ഷാമ്പൂ ചെയ്യുന്നത് നല്ലതാണ്. തലയിലെ എണ്ണമെഴുക്കും അഴുക്കും മുടി ഒട്ടിപ്പിടിക്കാനും എണ്ണമയം ഉള്ളതാകാനും കാരണമാകുന്നു. എന്നും മുടി കഴുകിയാല്‍ തലയിലെ പൊടിയും അഴുക്കും മാറുകയും മുടി എപ്പോഴും വ്യത്തിയായിട്ടിരിക്കുകയും ചെയ്യും. കുളിക്കുന്നതിനിടെ തലയില്‍ ചെറുതായി മസാജ് ചെയ്യുന്നത് തലയോട്ടിയിലെ രക്തയോട്ടം വര്‍ധിപ്പിച്ച് മുടിക്ക് കൂടുതല്‍ ആരോഗ്യം ഉണ്ടാകാന്‍ സഹായിക്കും.
തലയോട്ടിയില്‍ സ്ക്രാച്ചുകള്‍ ഉണ്ടാക്കരുത്
മുടിയിഴകള്‍ക്കിടയിലൂടെ വിരലോടിക്കുന്നത് പലരുടേയും വിനോദമാണ്. എന്നാല്‍ ഇത് തലയോട്ടിയില്‍ എണ്ണമയം ഉണ്ടാകാന്‍ കാരണമാകുന്നു. തലയോട്ടിയില്‍ അതിശക്തമായി ചൊറിയുന്നതും അനാരോഗ്യപരമായി തലയോട്ടി തുവര്‍ത്തുന്നതും എണ്ണമെഴുക്ക് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു