സൗന്ദര്യാരാധകരായ കൗമാരക്കാരുടെ മുഖ്യശത്രുവാണ് മുഖക്കുരു. സൗന്ദര്യ സങ്കല്‍പ്പവും കൗമാര ചിന്തകളും മുളപൊട്ടുന്ന കാലത്തു തന്നെയാണ് മുഖക്കുരുവും വന്നെത്തുന്നത്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനമാണ് മുഖക്കുരുവിന്റെ പ്രധാന കാരണം. എന്നാല്‍ ശരീരത്തിലെ ഹോര്‍മോണ്‍ നിലവാരത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ പലതാണ്.
വളരെ മോശം ആഹാര ശീലങ്ങളും അധിക സമ്മര്‍ദ്ദവും സ്വീകാര്യമല്ലാത്ത ചര്‍മ്മസംരക്ഷണ ശീലങ്ങളും മുഖക്കുരുവിന് കാരണമാകുന്ന പ്രധാനഘടകങ്ങളാണെന്ന് ഒരു പഠനം പറയുന്നു. മാഡ്രിഡി നടന്ന 28ാമത് യൂറോപ്യന്‍ അക്കാദമി ഓഫ് ഡെര്മറ്റോളി ആന്‍ഡ് വനിറിയോളജി കോണ്‍ഗ്രസി അവതരിപ്പിക്കപ്പെട്ട ഗവേഷണമാണ് ഇത്തരമൊരു കണ്ടെത്തല്‍ മുന്നോട്ടു വെക്കുന്നത്. ആറ് രാജ്യങ്ങളിലായി 6,700ലധികം പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ പഠനത്തി മുഖക്കുരുവിനെ സ്വാധീനിച്ചേക്കാവുന്ന പല മോശം സാഹചര്യങ്ങളിലൂടെയും പഠനത്തിന് വിധേയമായവര്‍ കടന്നുപോയി.
മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നതായിരുന്നു പഠനമെന്ന് ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് നാന്റ്റെസി നിന്നുള്ള മുഖ്യ ഗവേഷകയായ ബ്രിജിറ്റെ ഡ്രിനോ പറഞ്ഞു. പഠനത്തിലെ കണ്ടെത്തലുകള്‍ ഇവയാണ്.
മുഖക്കുരു ഉള്ള വലിയൊരു വിഭാഗം ആളുകള്‍ (48.2 ശതമാനം) മുഖക്കുരു ഇല്ലാത്തവരെ അപേക്ഷിച്ച്(38.8 ശതമാനം) ദിവസവും പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നതായി കണ്ടെത്തി. സമാനമായി സോഡ ജ്യൂസ് അല്ലെങ്കി സിറപ്പ് (35.6 ശതമാനം), പേസ്ട്രികള്‍ അല്ലെങ്കില്‍ ചോക്കലേറ്റ് (37 ശതമാനം), മധുര പലഹാരങ്ങള്‍(29.7 ശതമാനം) എന്നിവയും മുഖക്കുരുവിന് കാരണമാകുന്നതായി ഗവേഷകര്‍ കണ്ടെത്തി.
ഇവ കൂടാതെ മലിനീകരണമേല്ക്കുക കൂടുതല്‍ സമ്മര്ദ്ദമനുഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിലൂടെ കടന്നു പോയവരിലും മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സ്വീകാര്യമല്ലാത്ത ചര്‍മ്മ സംരക്ഷണ മാര്‍ഗങ്ങള്‍ പിന്തുടരുന്നവരിലും മുഖക്കുരു കൂടുതലായി കാണപ്പെടാറുണ്ട്.
എന്നാല്‍ മുമ്പ് മുഖക്കുരുവിന് കാരണമാകുമെന്ന് കരുതപ്പെട്ടിരുന്ന പുകയിലക്ക് മുഖക്കുരുവുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഈ പഠനം കണ്ടെത്തിയത്.