spot_img

സ്വവർഗ്ഗ ലൈംഗികതയുടെ രഹസ്യങ്ങൾ; സഹായവും പിന്തുണയും അവർക്കും ആവശ്യമാണ്

തന്റെ സെക്സില്‍പ്പെട്ട ഒരാളോട് തോന്നുന്ന ലൈംഗിക ആകര്‍ഷണം ആണ് സ്വവര്‍ഗ ലൈംഗികത. ഇത് ഒരു വലിയ തെറ്റായാണ് സമൂഹം കാണുന്നത് 1973ല്‍ അമേരിക്കന്‍ സൈക്കാട്രിക് അസോസിയേഷന്‍ ഹോമോസെക്ഷ്യാലിറ്റി ഒരു രോഗമല്ലെന്ന് പ്രഖ്യാപിച്ചു. 1980 ല്‍ പുറത്തിറങ്ങിയ മനോരോഗങ്ങളെ കുറിച്ചുള്ള ഒരു DSM മാനുവല്‍ സ്വവര്‍ഗലൈംഗീകത തെറ്റല്ലെന്ന് പറഞ്ഞു. നൂറ്റാണ്ടുകളോളം തെറ്റിദ്ധരിക്കപ്പെട്ടിരുന്ന ഹോമോസെക്ഷ്യാലിറ്റി ഒരു രോഗമല്ല എന്ന് സമൂഹത്തിന് ബോധ്യമായി. ഇത്തരക്കാര്‍ കുട്ടികളെ പീഡിപ്പിക്കുന്നവരായും ഒന്നിനും കൊള്ളാത്തവരായും കാണുന്ന നിരവധി പേര്‍ ഇന്നും സമൂഹത്തിലുണ്ട്. മതപരമായ വിശ്വാസങ്ങളും ഇവ ഊട്ടിയുറപ്പിക്കുന്നു. പലപ്പോഴും ഹോമോസെക്ഷ്യല്‍സിന് വേണ്ടത്ര അംഗീകാരം കുടുംബത്തില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ലഭിക്കാതെ അവര്‍ ഒറ്റതിരിഞ്ഞ് ഒരു സംഘമാവുകയും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്ന ഒരു സാഹചര്യം നിലവിലുണ്ട്.

മെഡിക്കല്‍ സയന്‍സ് ഹോമോ സെക്ഷ്യാലിറ്റി ഇതൊരു രോഗമല്ലെന്നും വ്യത്യസ്തരമായ സെക്ഷ്യല്‍ ഓറിയന്റേഷന് ഉടമകളാണ് ഇവര്‍ എന്ന തിരിച്ചറിവ് മുന്നോട്ടുവെക്കുന്നു. ഹോമോസെക്ഷ്യാലിറ്റി അപകടകരവും ഭയപ്പെടേണ്ടതുമാണെന്ന് സമൂഹം കണക്കാക്കുന്നതിനെയാണ് ഹോമോഫോബിയ എന്ന് പറയുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗിക ആകര്‍ഷണമാണ് ഏറ്റവും മഹത്കരം എന്ന് വിശ്വസിക്കുന്നതാണ് ഹെട്രോസെക്സിസം. ഒരേസമയം മേല്‍പ്പറഞ്ഞ രണ്ടും സമൂഹം വെച്ചു പുലര്‍ത്തുന്നു.

ഗര്‍ഭാവസ്ഥയില്‍ തന്നെ ഉണ്ടാകുന്ന ഹോര്‍മോണുകളുടെ വ്യതിയാനമാണ് ഹോമോസെക്ഷ്യാലിറ്റിയിലേക്ക് ഒരാളെ നയിക്കുന്നത്. ഹെന്‍ട്രജന്‍സ് എന്ന ഹോര്‍മോണ്‍ തലച്ചോറില്‍ സ്വാധിനം ചെലുത്തിയാല്‍ മാത്രമേ ഒരു പുരുഷന് സ്ത്രീകളോട് താല്‍പര്യം തോന്നൂ. പ്രീനേറ്റല്‍ ആന്‍ഡ്രജന്റെ അളവ് കുറയുമ്പോള്‍ ആണ്‍കുഞ്ഞുങ്ങളില്‍ സ്ത്രീകളോടുള്ള ആകര്‍ഷണം കുറഞ്ഞ് പുരുഷന്മാരോട് താല്‍പര്യം ജനിക്കുന്നു. സ്ത്രീകളിലും ഇങ്ങനെ സംഭവിക്കാം. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ശരീരത്തില്‍ പുരുഷ ഹോര്‍മോണ്‍ കൂടാനുള്ള ഏതെങ്കിലും സാഹചര്യം ഉണ്ടായാല്‍ അവര്‍ക്ക് ജനിക്കുന്ന പെണ്‍കുട്ടികളില്‍ പുരുഷന്റെ സ്വഭാവവും പെരുമാറ്റവും കണ്ടേക്കാം. മോണോസൈഗോട്ടിക് ട്വീറ്റ്ന്‍സ് ഒരുപോലെയുള്ള ഇരട്ടകളില്‍ ഹോമോസെക്ഷ്യാലിറ്റി രണ്ടു പേരിലും കാണാമെന്ന് ജനിതക പഠനങ്ങള്‍ വ്യക്തമാക്കുന്നു. അവരു രണ്ട് പേരും ഒരു ഡിഎന്‍എയില്‍ നിന്ന് ഉണ്ടായവരാണ്.

ഹോമോസെക്ഷ്യലായ പുരുഷന്‍മാരിലെ അവരുടെ എക്സ് ക്രോമസോമില്‍ പ്രത്യേക പാറ്റേണ്‍ ലഭിക്കുകയുണ്ടായി. ഗേമെന്‍, ലെസ്ബിയന്‍ എന്നിവരുടെ തലച്ചോറിനെ പഠനവിധേയമാക്കിയപ്പോള്‍ അവരുടെ ഹൈപ്പോതലാമസില്‍ ഒരുകൂട്ടം സെല്ലുകളുടെ വലിപ്പകുറവും വളര്‍ച്ച കുറവും കണ്ടെത്താന്‍ സാധിച്ചു. തികച്ചും ജനിതകമായ ചില കാരണങ്ങളാണ് ഹോമോസെക്ഷ്യാലിറ്റിയുടെ പിന്നില്‍. ഹോമോസെക്ഷ്യാലിറ്റിയിലെ വലിയൊരു വിഭാഗം ഹെട്രോസെക്ഷ്യല്‍ ആണെന്ന് പറയേണ്ടിവരും. ഒരേസമയം പുരുഷന്‍മാരോടും സ്ത്രീകളോടും ബന്ധപ്പെടാന്‍ ഇവര്‍ക്ക് സാധിക്കും. പലപ്പോഴും ചുറ്റുപാടുകളില്‍ നിന്ന് പഠിക്കുന്ന പലകാര്യങ്ങളും ഇതിന് കാരണമാകാറുണ്ട്. ചെറുപ്പത്തില്‍ ഇവരെ മറ്റുള്ളവര്‍ പീഡിപ്പിച്ചിട്ടുണ്ടാകാം. സ്വവര്‍ഗ ലൈംഗികത ആസ്വദിക്കുന്നതിന് ഇത് കാരണമയേക്കാം. ഇത് ഒരു തെറ്റല്ലെന്നും ഇത്തരക്കാരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ലെന്നും മനസിലാക്കുക.

ഇന്ന് ഹോമോസെക്ഷ്യാലിറ്റി തെറ്റല്ല എന്നതിന്റെ അംഗീകാരമാണ് ഇത്തരക്കാര്‍ക്ക് വിവാഹം കഴിച്ച് ജീവിക്കാന്‍ നിയമം അനുവാദം നല്‍കിയത്. ഇന്ത്യയിലെ നിയമവും ഇതിന് പിന്തുണ നല്‍കുന്നു. കൗമാരക്കാലത്ത് താന്‍ ഹോമോസെക്ഷ്യാലാണെന്ന് തിരിച്ചറിയുന്ന വ്യക്തി ധാരാളം മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നു. മാതാപിതാക്കളോടോ സുഹ്യത്തുക്കളോടോ പറയാന്‍ ബുദ്ധിമുട്ടുണ്ട്. പലരിലും വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കും കാരണമായേക്കാം. ഹൈട്രോസെക്ഷ്യലാക്കാന്‍ ആവശ്യപ്പെട്ട് ഡോക്ടര്‍മാരെ സമീപിക്കുന്നവര്‍ നിരവധിയാണ്. കമിങ് ഔട്ട് സ്റ്റേജ് പൂര്‍ത്തിയാകാറില്ല. തന്റെ സെക്ഷ്യല്‍ ഐഡന്റിറ്റി പുറത്തു പറയാനാവാതെ വീട്ടുകാരുടെ നിര്‍ബന്ധ പ്രകാരം എതിര്‍ലിംഗത്തില്‍പ്പെട്ടയാളെ വിവാഹം കഴിയ്ക്കുന്നു. അവരുമായി പിന്നീട് ബന്ധപ്പെടാന്‍ സാധിക്കാതെ വരുകയും കുടുബം തകരുകയും ചെയ്യുന്നു. ഇന്ന് പരിഷ്‌ക്യത സമൂഹം ഇനിയും ഹോമോസെക്ഷ്യാലിറ്റിയെ അംഗീകരിക്കേണ്ടതുണ്ട്. അവരും നമ്മുടെ സമൂഹത്തില്‍ ജനിച്ച് വളര്‍ന്ന്, സംഭാവന ചെയ്യാന്‍ ഉത്തരവാദിത്തമുള്ളവരാണ്. അതിന് അവരെ സഹായിക്കുകയും പിന്തുണയ്ക്കുകയുമാണ് വേണ്ടത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.