ഹൃദയ സംബന്ധമായ രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദശാബ്ദത്തിനു മുമ്പ് ഹൃദയ സംബന്ധമായ രോഗം കാരണം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറവായിരുന്നുവെന്ന് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. മധ്യവയസുള്ളവരിലും ഹൃദയ സംബന്ധമായ രോഗം മരണനിരക്ക് കുത്തനെ വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവെന്‍ഷന്‍ (സി ഡി സി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1999 നും 2017 നും ഇടയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നം കാരണം മരിച്ചവരുടെ വിവരങ്ങളാണ് പഠന വിധേയമാക്കിയത്. 35 നും 84 നും ഇടയില്‍ പ്രായമുള്ളവരുടെ വിവരം ശേഖരിച്ചായിരുന്നു പഠനം.
2012 വരെ ഹൃദയ സ്തംഭനം മൂലമുള്ള മരണത്തില്‍ കുറവുണ്ടായിരുന്നു. ഇത് വൈദ്യ സഹായം, ശസ്ത്രക്രിയ,വിദഗ്ദ്ധ ചികിത്സ എന്നിവ കാരണമായിട്ടാണെന്ന് കരുതപ്പെടുന്നതായി വടക്കുപടിഞ്ഞാറന്‍ യൂണിവേഴ്‌സിറ്റിയിലെ ഫിന്‍ബര്‍ഗ്ഗ് സ്‌കൂള്‍ ഓഫ് മെഡിസിനില െമുതിര്‍ന്ന ഗവേഷകനായ ഡോ. സഡിയാ ഖാന്‍ പറഞ്ഞു.
ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ഈ വര്‍ധന 65 വയസിനു താഴെയുള്ളവരില്‍ മരണം സംഭവിക്കുന്നത് വര്‍ധിച്ചതായി കണ്ടെത്തിയതായി ഖാന്‍ വെളിപ്പെടുത്തി.
5.7 ദശലക്ഷം അമേരിക്കന്‍ യുവാക്കള്‍ക്ക് സി.ഡി. സിയുടെ കണക്ക് പ്രകാരം ഹൃദയ സംബന്ധമായ തകരാറുകള്‍ ഉണ്ടാകും. ഈ അവസ്ഥയിലുള്ളവര്‍ പകുതി പേരും രോഗ നിര്‍ണ്ണയത്തിന് ശേഷം അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കുന്നു. ആവശ്യത്തിന് രക്തവും ഓക്‌സിജനും മറ്റ് അവയവങ്ങള്‍ക്ക് എത്തിച്ച് നല്‍കാന്‍ ഹൃദയത്തിന് സാധിക്കാതെ
വരുമ്പോഴാണ് ഹൃദയ സ്തംഭനമുണ്ടാകുന്നത്.
പഠനത്തില്‍ ആഫ്രിക്കന്‍ അമേരിക്കക്കാര്‍ വെളുത്തവരെ അപേക്ഷിച്ച് ഹൃദ്രോഗം മൂലം മരണമടയുകയാണെന്ന് കണ്ടെത്തി. ഇത് അമേരിക്കന്‍ കോളജിലെ കാര്‍ഡിയോളജി ജേര്‍ണലിലെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തു.
വെളുത്ത പുരുഷന്‍മാരുമായി താരതമ്യം ചെയ്യുമ്പോള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് 1.16 മടങ്ങ് അധികം ഹൃദയാഘാതമുണ്ടായിയെന്ന് പഠനം പറയുന്നു.