spot_img

പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനം

പ്രമേഹമുള്ള സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ഇന്റര്‍നാഷണല്‍ ഡയബെറ്റിസ് ഫെഡറേഷന്‍ (ഐ.ഡി.എഫ്.) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലോകത്താകമാനം 41.5 കോടിയാളുകള്‍ക്കാണ് നിലവില്‍ പ്രമേഹമുള്ളതെന്ന് ഗവേഷകര്‍ പറയുന്നു. ഇതില്‍ 19.9 കോടിയും സ്ത്രീകളാണ്.

2017ലെ കണക്ക് പ്രകാരം 72 ദശലക്ഷം പ്രമേഹരോഗികളുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ 8.8 ശതമാനം ആളുകളും പ്രമേഹരോഗികളാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ടൈപ്പ്-1 പ്രമേഹം സ്ത്രീകളില്‍ ഹൃദ്രോഗത്തിനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ 47 ശതമാനം കൂട്ടുന്നു.

പ്രമേഹമുള്ള സ്ത്രീകള്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജോര്‍ജ്ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്തിന്റെ ഗവേഷകനായ സാന്‍ പീറ്റേഴ്സ് പറയുന്നത്. ഡയബെറ്റോളജിയ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

പുരുഷന്മാരെ അപേക്ഷിച്ച് പ്രമേഹം ചികിത്സിക്കുന്നതില്‍ സ്ത്രീകള്‍ അശ്രദ്ധരാണെന്ന് സാന്‍ പീറ്റേഴ്സ് പറയുന്നു. 2040 ആകുമ്പോഴേക്കും ഏകദേശം 313 ദശലക്ഷം സ്ത്രീകള്‍ക്ക് ഈ രോഗം ബാധിക്കുമെന്നാണ് ഐഡിഎഫ് വ്യക്തമാക്കുന്നത്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.