spot_img

ഗര്‍ഭിണികള്‍ ദിവസവും പല്ലുകള്‍ വൃത്തിയാക്കുക; മോണരോഗത്തില്‍ നിന്നും രക്ഷപ്പെടാം


പൊതുവെ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണം, പ്രത്യേകിച്ച് ദന്താരോഗ്യത്തെ സംബന്ധിച്ച് ഒരുപാട് മിഥ്യാ ധാരണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പലര്‍ക്കും ഇതിനെ സംബന്ധിച്ച് അറിയാതിരിക്കുകയും തെറ്റായ ചികിത്സകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ ദന്താരോഗ്യം ഏറെ ശ്രദ്ധിക്കുകയും പല്ലുകളുടെ സംരക്ഷണം ഉറപ്പു വരുത്തുകയും വേണം. ഒരു ചെറിയ കുത്തോ പോടോ ഉണ്ടെങ്കില്‍ പോലും അത് ഗര്‍ഭിണിയെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

പ്രധാനമായും ഗര്‍ഭകാലത്ത് കാണുന്ന ഒരു ദന്തപ്രശ്നമാണ് മോണരോഗം. പ്രത്യേകിച്ചും ദന്തസംരക്ഷണത്തില്‍ അലംഭാവം കാണിക്കുന്ന സ്ത്രീകളുടെ മോണ ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായി മോണ വീങ്ങി വരികയും അത് മോണരോഗത്തിന് കാരണമാകുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി മോണയിലുണ്ടാകുന്ന വീക്കമാണ് പ്രെഗ്‌നന്‍സി ട്യൂമര്‍ എന്ന മോണരോഗം. ബ്രഷ് തട്ടുമ്പോഴോ വിരല്‍ കൊള്ളുമ്പോഴോ ശക്തമായ രക്തസ്രാവം, വായ്നാറ്റം എന്നിവ ഉണ്ടാകുന്നു. ഗര്‍ഭിണികള്‍ക്ക് പൊതുവെ ഛര്‍ദി പോലുള്ളവ മൂലം ക്യത്യമായി വായ കഴുകാനാവാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

ഗര്‍ഭിണികള്‍ ദിനവും ഒരു തവണയെങ്കിലും പല്ല് വ്യത്തിയാക്കുക. മോണയിലെ പ്രഗ്‌നന്‍സി ട്യൂമറുകള്‍ അധികവുംതനിയെ മാറുന്നതാണ്. അങ്ങനെ അല്ലെങ്കില്‍ വിദഗ്ധ ഡോക്ടറുടെ നിര്‍ദേശത്തിനനുസരിച്ച് ശസ്ത്രക്രീയയിലൂടെ മാറ്റാവുന്നതാണ്. ഗര്‍ഭിണികളില്‍ കാത്സ്യത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭിണിക്കും കുഞ്ഞിനും വേണ്ടി കാത്സ്യം ഗുളികകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിയ്ക്കണം. ഗര്‍ഭകാലം കഴിഞ്ഞ് ആറുമാസം വരെ ഇത് തുടരാവുന്നതാണ്. 1,2 തവണ ഗര്‍ഭിണിയായതിന് ശേഷം, കാത്സ്യം അടങ്ങിയവ കഴിയ്ക്കുന്നത് മുന്നോട്ടള്ള ദന്താരോഗ്യ സംരക്ഷണത്തിന് ഉത്തമമാണ്.

ഗര്‍ഭകാലത്ത് ദന്ത ചികിത്സകള്‍ ചെയ്യാനാകുമോ എന്നതാണ് മറ്റൊരു സംശയം. ഗര്‍ഭാവസ്ഥയില്‍ എല്ലാത്തരം ദന്ത ചികിത്സകളും ചെയ്യാവുന്നതാണ്. പല്ലില്‍ കമ്പിയിടുക, പോട് അടയ്ക്കുക, ക്ലീന്‍ ചെയ്യുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്. ശ്രദ്ധയോടെയും ഗൈനകോളജിസ്റ്റിന്റെ അനുവാദത്തോടും കൂടി ചെയ്യേണ്ടതാണ് റൂട്ട് കനാല്‍ ചികിത്സ, പല്ലുകള്‍ പറിച്ചു കളയുക എന്നിവ. പൊതുവെ മറ്റ് ശാരീരിക അസ്വസ്ഥതകള്‍ക്കൊപ്പം പല്ലുവേദന പോലുള്ളവ സഹിച്ച് കഴിയുന്നവരാണ് ഗര്‍ഭിണികള്‍. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സഹിക്കേണ്ട ആവശ്യമില്ല. ഗര്‍ഭകാലത്തും ദന്തചികിത്സ സുഗമമായും സുരക്ഷിതമായും ചെയ്യാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.