കേവലം രണ്ട് കാലോറി മാത്രമുള്ള ഒരു കപ്പ് കാപ്പിയാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. ഫുഡ് ട്രെന്‍ഡില്‍ പോലും ഇടം പിടിച്ചിരിക്കുന്നത് ചീസ് കോഫിയാണ്. ഇത് കുടിക്കുന്നതിലൂടെ വണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങല്‍ വ്യക്തമാക്കുന്നത്. ധാരാളം കാലോറിയുള്ളതാണ് ചീസ്. പക്ഷേ കോഫിയില്‍ ഇതിന് പുറമെ ജീവകങ്ങളും ധാതുക്കളും പ്രോട്ടീനും സാച്ചുറേറ്റഡ് ഫാറ്റുമുള്ളത കൊണ്ട് വണ്ണം കൂടുമെന്ന പേടി വേണ്ട. മാത്രമല്ല നല്ല രുചിയുള്ള കോഫിയുമാണിത്.
https://www.instagram.com/p/Bnu4Q0bDHZ0/
കാര്‍ബോ ഹൈഡ്രേറ്റ് ഇല്ലാത്തതിനാല്‍ ആരോഗ്യത്തിന് ഗുണകരമാണ് ചീസ് കോഫി. 1.3 ഗ്രാം മാത്രമാണ് നൂറു ഗ്രാം ചീസിലുള്ള കാര്‍ബോ ഹൈഡ്രേറ്റ്. ഹൃദ്രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും ചീസ് കോഫി കുടിക്കുന്നതിലൂടെ സാധിക്കും. ദിനം പ്രതി മൂന്നു മുതല്‍ അഞ്ചു വരെ കപ്പ് ചീസ് കോഫിയാണ് ഇതിനായി കുടിക്കേണ്ടത്. ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് 40 ഗ്രാം വരെ ചീസ് ദിവസവും കഴിക്കാം. പക്ഷേ അമിതയായി മാറിയാല്‍ ശരീരത്തിന് ദോഷം ചെയും.
https://www.instagram.com/p/Bpw2U4cHokW/
അമേരിക്ക, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി ചീസ് കോഫി പ്രചാരത്തിലുണ്ട്. ഗാര്‍ഡിയന്‍ പത്രം പറയുന്നതനുസരിച്ച്, സ്‌പെഷ്യല്‍ ചീസ് കോഫി നിലവില്‍ വിയറ്റ്‌നാമില്‍ എന്‍ഗുയിന്‍ വാന്‍ ഡാവോ കോഫി സ്റ്റാള്‍ നടത്തുന്ന വ്യക്തിയുടെ പിതാവ് 1946 ല്‍ കണ്ടു പിടിച്ചുവെന്നാണ്. പക്ഷേ ഇതിന് വേണ്ടത്ര ആധാരികതയില്ല. ഈ കോഫി സ്റ്റാളിലെ ചീസ് കോഫി സ്‌പെഷ്യലാണ്. ഇതിന്റെ കൂട്ട് ഇന്നും രഹസ്യമാണ്.
https://www.instagram.com/p/BtSc0-3ACZg/
വേദന സംഹാരിയായി ആസ്പിരിനിലും മറ്റും ഉപയോഗിക്കുന്ന കോഫിയില്‍ ഉപയോഗിക്കുന്ന കഫീനാണ്. ഇതിനാല്‍ തന്നെ തലവേദനയെ പടിപുറത്ത് നിര്‍ത്താല്‍ മിക്ക കോഫികള്‍ക്കും ഉള്ള കഴിവ് ചീസ് കോഫിക്കുമുണ്ട്. നടു വേദനയ്ക്കും ഒരുപരിധി വരെ ചീസ് കോഫി ആശ്വാസം നല്‍കുമെന്ന് അവകാശ വാദമുണ്ട്. ഇത് സ്ഥിരീകരിച്ചിട്ടില്ല. പാലുമായും യോഗര്‍ട്ടുമായും ചേര്‍ത്ത് കഴിച്ചാല്‍ കാത്സ്യത്തിന്റെ അഭാവം നികത്താന്‍ സഹായിക്കുന്ന പാനീയമാണ് ചീസ് കോഫി.