spot_img

പൊള്ളലേറ്റാല്‍ പ്രഥമ ശുശ്രൂഷ നല്‍കുക, പേസ്റ്റ് പുരട്ടരുത്

പ്രഥമ ശുശ്രൂഷ എന്നു പറയുന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. കേരളം ആരോഗ്യ രംഗത്ത് ഏറെ മുന്നേറിയിട്ടുണ്ടെങ്കില്‍ കൂടി പ്രഥമ ശുശ്രൂഷയെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അറിവ് കുറവാണ്. പലപ്പോഴും ഒരു അപകടം ഉണ്ടായിക്കഴിഞ്ഞാല്‍ പ്രഥമ ശുശ്രൂഷ എന്താണ് നല്‍കേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. പലരും അത് അറിയാന്‍ ശ്രമിക്കാറുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ഉടനെ ഡോക്ടറെ സമീപിക്കണം എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ നേരിടുന്ന ചെറുതും വലുതുമായ അപകടങ്ങള്‍ക്ക് മുമ്പില്‍ പകച്ചു നില്‍ക്കാതെ പ്രഥമ ശുശ്രൂഷ നല്‍കാന്‍ ശ്രമിക്കുക. ഇതിനെ കുറിച്ച് മനസിലാക്കിയാല്‍ ഒരുപാട് പ്രയോജനങ്ങളുണ്ട്.

അടുക്കളയില്‍ ചെലവഴിക്കുന്നതിനാല്‍ സ്ത്രീകള്‍ക്കാണ് മിക്കവാറും പൊള്ളലുകള്‍ ധാരാളായി ഏല്‍ക്കുന്നത്. മറ്റ് തൊഴിലിടങ്ങളിലും പൊള്ളല്‍ സംഭവിക്കാം. പലരും തീപ്പൊള്ളല്‍ ഏറ്റതിന്റെ മുകളില്‍ പേസ്റ്റ് തേക്കുന്നത് കാണാറുണ്ട്. പേസ്റ്റ് രൂപത്തില്‍ ഇരിക്കുന്നതു കൊണ്ട് അത് ഓയില്‍മെന്റ് ഒന്നുമല്ല. പൊള്ളല്‍ പറ്റിയിടത്ത് പേസ്റ്റ് പുരട്ടുന്നത് തെറ്റായ ഒരുകാര്യമാണ്. അത് മുറിവുണങ്ങുന്നതിന് കാലതാമസം വരുത്തുകയാണ് ചെയ്യുന്നത്. പൊള്ളലേറ്റിടത്ത് മറ്റൊന്നും പുരട്ടിയില്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പേസ്റ്റ് ഒരു കാരണവശാലും പുരട്ടരുത്.

ഏറ്റവും ആദ്യം പൊള്ളല്‍ പറ്റിയ ഭാഗം പൈപ്പു വെള്ളത്തില്‍ (ഒഴുക്കു വെള്ളത്തില്‍) കഴുകുക എന്നതാണ് പ്രഥമ ശുശ്രൂഷ. ഓയില്‍മെന്റ് പുരട്ടുക എന്നത് പിന്നീട് വരുന്ന കാര്യമാണ്. ഓയില്‍മെന്റ് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പുരട്ടുന്നതാണ് യുക്തം. പൊള്ളല്‍ പറ്റിയടത്ത് തേന്‍ പുരട്ടുന്നതില്‍ കുഴപ്പമില്ല. പൊള്ളല്‍ വളരെ അധികമുണ്ടെങ്കില്‍ ഡോക്ടറെ കാണുക തന്നെ ചെയ്യുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.