പുതിയ മോട്ടോർ വെഹിക്കിൾ നിയമം അനുസരിച്ച് ഇന്ന് ബൈക്ക് അതു പോലെ ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് പിൻസീറ്റിൽ ഇരുന്ന് സഞ്ചരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബദ്ധമായി അത് ധരിക്കാത്തവർക്ക് പിഴയും മറ്റും എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് നടപ്പാക്കാനും തുടങ്ങി അതിനോടനുബന്ധിച്ച് ഒരു പാട് ആശങ്കകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമൊക്കെ വന്നു തുടങ്ങി . നമ്മൾ മനസിലാക്കേണ്ടത് ദേശീയ മോട്ടോർ വെഹിക്കിൾ നിയമത്തിന് ഉപരിയായി അതല്ലെങ്കിൽ പോലീസിനേയും മറ്റും ഭയക്കുന്നതിന് ഉപരിയാ യി നമ്മുടെ സുരക്ഷയുടെ ഒരു കവചമായിട്ട് വേണം ബാക്കിലിരിക്കുന്ന ആളുടെ ഹെൽമെറ്റിനെ നമ്മൾ കാണേണ്ടത്. ഇത് പറയാനുള്ള കാരണം നമ്മൾ ഒരു ബൈക്ക് അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇരു ചക്രവാഹനം ഓടിച്ച് പോകുമ്പോൾ അത് ഒരു രണ്ട് ചക്രത്തിൽ ബാലൻസ് ചെയ്ത് പോകുന്ന വാഹനമാണ് ഒരു ചെറിയ കല്ലിൽ അതിൽ കുടുങ്ങുക യോ അല്ലെങ്കിൽ ഒരു പൂച്ച കുറുകെ ഓടുക യോ ഒരു പട്ടി കുറുകെ ഓടുകയോ ചെയ്താൽ മതി നമ്മൾ പെട്ടെന്ന് ബാലൻസ് പോകാനും താഴെ വീഴാനും അങ്ങനെ തലയടിച്ച് വീഴുകയും തലച്ചോറിന് ഗുരുതരമായ പരിക്ക് ഏൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ടാണ് മുൻസീറ്റിൽ ഉള്ള ആൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണം എന്ന് പറയുന്നത് . മുന്നിൽ ഇരുന്ന് ബൈക്ക് ഓടിക്കുമ്പോൾ കുറച്ച് കൂടി ബാലൻസ്കിട്ടും പക്ഷേ പിറകിൽ ഇരുന്ന് യാത്ര ചെയ്യുന്ന ആളെ സംബന്ധിച്ച് ബൈക്ക് മറിയുന്നതോ ബാലൻ സോ അതുമായി ശ്രദ്ധയോ ഉണ്ടാവില്ല ശരിക്കു പറഞ്ഞാൽ മുന്നിലിരിക്കുന്ന ആളെക്കാൾ താഴെ വീഴാനും ഗുരുതരമായി പരിക്ക് പറ്റാനും ഉള്ള സാധ്യത കൂടുതലാണ് . ഏകദേശം കഴിഞ്ഞ പത്ത് വർഷം നമ്മുടെ ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റിലെ എക്സ്പീരിയൻസ് നോക്കുകയാണെങ്കിൽ ഇവിടെ വന്നിട്ടുള്ള പിൻസീറ്റ് യാത്രക്കാർക്ക് ആണ് ഗുരുതരമായ പരിക്ക് ഏൽക്കുകയും പലരേയും നമുക്ക് രക്ഷിക്കാൻ കഴിയാതെയിരിക്കുകയും ചെയ്തിട്ടുള്ളത്. മുൻസീറ്റുകാരുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഒരു കാരണം കൊണ്ടു തന്നെയാണ് പിൻസീറ്റിൽ ഉള്ളവർ ഹെൽമെറ് ധരിക്കണം എന്ന് പറയുന്നത്.
നമ്മൾ യാത്ര ചെയ്യുമ്പോൾ കാണുന്നത് മുമ്പിലിരിക്കുന്നവർ ഹെൽമെറ്റ് വെക്കുന്നു പിറകിലിരിക്കുന്നവർ അവർ മിക്കവാറും സ്ത്രീകൾ ആയിരിക്കും അല്ലെങ്കിൽ കുട്ടികളായിരിക്കും ഇവർ ഇതൊന്നുമില്ലാതെ പോകുന്നത് കാണാം ഇത് കാണുമ്പോൾ വല്ലാതെ വിഷമം തോന്നാറുണ്ട്. കാരണം പിൻസീറ്റിൽ ഉള്ളവർ ഹെൽമെറ് ധരിക്കണം എന്ന് പറയുന്നത് നമ്മുടെ പിറകിലിരിക്കുന്ന ഭാര്യയാണെങ്കിലും മകളാണെങ്കിലും അനിയത്തിയാണെങ്കിലും അവർക്ക് നമ്മളെ പോലെ തന്നെ സുരക്ഷ വേണ്ടേ എന്നുള്ള കാര്യം ഇവിടെ വരുന്നുണ്ട് . അഥവാ നമ്മൾ അപകടത്തിൽ പെടുമ്പോൾ നമ്മളൊരു പക്ഷേ രക്ഷപെടുകയും നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവർ അപകടത്തിൽ പെട്ട് രക്ഷ പെടാതെ പോവുകയും ചെയ്യുന്ന വല്ലാത്ത ഒരു അവസ്ഥ ഉണ്ട് അത് കൊണ്ട് ബൈക്ക് , ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ഓരോ ആളുകളോടും പറയാനുള്ളത് നിങ്ങൾ ഹെൽമെറ്റ് ധരിക്കുന്ന അതേ പ്രാധാന്യത്തോടു കൂടി പിറകിലിരിക്കുന്ന ആളും അവർ നിങ്ങളുടെ ഏറ്റവും അടുത്തുള്ളവരായിരിക്കാം അവരും ഇനി ധരിക്കണം എന്ന് നമ്മൾ നിർബദ്ധിക്കേണ്ടതുണ്ട് അതല്ലെങ്കിൽ അവരോട് സ്നേഹമില്ല എന്ന് വേണം നമ്മൾ കരുതാൻ. വീണ്ടും പറയുന്നത് വാഹനത്തിൽ പോവുമ്പോൾ പലപ്പോഴും കാണുന്നത് ഒരു അഛൻ അല്ലെങ്കിൽ ഒരു പുരുഷൻ വണ്ടി ഓടിക്കുന്നു പിറകിൽ സ്ത്രീ ഇരിക്കുന്നു മുമ്പിൽ ഒരുകുട്ടി ഇടയിൽ വേറൊരു കുട്ടി വണ്ടി ഓടിക്കുന്ന അല്ലാത്ത ബാക്കി മൂന്ന് പേർക്കും ഈ രക്ഷാ കവചം ഇല്ല നമ്മളുടെ കുട്ടികൾ അപകടത്തിൽ പെട്ട് തല പൊട്ടി നമ്മളെ മുന്നിൽ അബോധാവസ്ഥയിൽ കിടക്കുന്ന അവസ്ഥ നമ്മൾ ആലോചിച്ച് നോക്കുക ഇതിൽ ഒരു വാക്ക് പറയുന്നത് നിയമത്തിന്റെയും പിഴയുടേയും പ്രശ്നമല്ല എൻഫോഴ്സ്മെന്റിന്റെ പ്രശ്നമല്ല.നമ്മളുടെ മാത്രം പ്രശ്നമാണ് നമ്മൾ നമ്മുടെ മക്കളെ ,ഏറ്റവും പ്രിയപ്പെട്ടവരെ നമ്മൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സുരക്ഷയുടെ ഭാഗമായി നമ്മൾ ഹെൽമറ്റ് ധരിച്ചേ മതിയാവുകയുള്ളൂ. പിൻയാത്രക്കാർ പ്രത്യേകിച്ചും ഒപ്പുള്ള കുട്ടികളാണെങ്കിൽ അവരും.