രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മോഡേണ്‍ മെഡിസിനില്‍ നിന്ന് വേര്‍തിരിഞ്ഞു വന്ന ഒരു സ്പെഷ്യാലിറ്റിയാണ് ഹാന്‍ഡ് സര്‍ജറി എന്ന വിഭാഗം. പണ്ട് കാലത്ത് ജനറല്‍ സര്‍ജറി ഓര്‍ത്തോപെഡിക്സ് ഡോക്ടര്‍മാരായിരുന്നു ഇത് പ്രധാനമായി ചെയ്തിരുന്നത്. തൊലി അതു കഴിഞ്ഞുള്ള ദശകള്‍, ചലിക്കുന്ന മാംസ പേശികള്‍, രക്തക്കുഴലുകള്‍, ഞെരമ്പ്, എല്ല്,
സന്ധി തുടങ്ങി പല അവയവങ്ങളുമുണ്ട് തോള് മുതല്‍ കൈപ്പത്തി വരെ. കൈപ്പത്തിയുടെ ചികിത്സയില്‍ ഇതിലെല്ലാം വൈവിധ്യമുള്ള ഒരാള്‍ വേണ്ടിയിരുന്നു.
തൊലിയുടെ കാര്യം വരുമ്പോള്‍ പ്ലാസ്റ്റിക് സര്‍ജറിയുടെ ആവശ്യം വരുന്നുണ്ട്. ഞെരമ്പിന്റെ കാര്യം വരുമ്പോല്‍ ന്യൂറോ സര്‍ജന്റെ ആവശ്യം വരുന്നുണ്ട്. എല്ലുകളുടെയും സന്ധികളുടെയും മറ്റും കാര്യത്തില്‍ ഓര്ത്തോപെഡിക്സിന്റെ ആവശ്യമുണ്ട്. എല്ലാ സ്പെഷ്യാലിറ്റികളില്‍ നിന്നും കുറച്ച് കുറച്ച് ട്രെയിനിംഗ് കിട്ടി അവര്‍ കൈപ്പത്തിയുടെ മാത്രമായിട്ടൊരു സ്പെഷ്യലിസ്റ്റായിട്ട് വന്നതാണ് പില്ക്കാലത്ത് ഹാന്‍ഡ് സെര്ജന്റ്സായിട്ട് വന്നത്. അമേരിക്കയിലായിരുന്നു ഇതിന്റെ ഉത്ഭവം. ഡോ. സ്റ്റെലിന് എന്നൊരാളാണ് ഹാന്‍ഡ് സര്‍ജറിയുടെ പിതാവെന്ന് അറിയപ്പെടുന്നത്. ഇന്നിപ്പോള്‍ യൂറോപ്പിലും അമേരിക്കയിലുമെന്നല്ല ഇന്ത്യയുള്‍പ്പെടെ എല്ലാ ഏഷ്യന്‍ രാജ്യങ്ങളിലും ഹാന്‍ഡ് സര്‍ജറി ഒരു പ്രത്യേക വിഭാഗമായി നില്ക്കുന്നു.
ഹാന്‍ഡ് സര്‍ജറിയില്‍ പ്രധാനമായും കണ്ടു വരുന്നത് പരിക്കുകള്‍ കൊണ്ടുള്ള പ്രശ്നങ്ങളാണ്. പരിക്കുകള്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ എങ്ങനെയാണ് ചികിത്സിക്കേണ്ടത് അതായത് വിരല്‍ അറ്റ് പോവുക, കൈപ്പത്തിയറ്റ് പോവുക, സ്ഥലങ്ങളില്‍ നിന്നുള്ള പരിക്കുകള്‍, പിന്നെ ജന്മനായുള്ള വൈകല്യങ്ങള്‍ ഇതു പോലെ പല കാര്യങ്ങള്‍ കൊണ്ട് കൈയ്ക്കു വരുന്ന പ്രശ്നങ്ങളാണ് ഹാന്‍ഡ് സര്‍ജറിയില്‍ ചികിത്സിക്കുന്നത്.
ഹാന്‍ഡ് സര്‍ജറി കഴിഞ്ഞിട്ടും പുനരധിവാസത്തിന് ഫിസിയോ തെറാപ്പിയും വലിയ പങ്ക് വഹിക്കുന്നുണ്ട്. സാധാരണ ഹാന്‍ഡ് സര്‍ജറി എന്നു കേള്ക്കുമ്പോല് അറ്റം പോയ ഭാഗം എത്ര വേഗം കൊണ്ടു വരുമെന്നാണ് പൊതുജനങ്ങള്‍ക്ക് അറിയേണ്ടത്. കൈപ്പത്തിയുടെ മുകളിലാണ് അറ്റു പോകുന്നതെങ്കില്‍ അത് എത്രയും വേഗം ആറു മണിക്കൂറിനുള്ളില്‍ തുന്നി ചേര്‍ക്കണമെന്നാണ്. അതിനാല്‍ അങ്ങനെ സംഭവിച്ചാല്‍ കഴിയുന്നതും വേഗം ചികിത്സ തേടണം. വിരലുകള്‍ അറ്റു പോയ അവസ്ഥയാണെങ്കില്‍ ആറു മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ വരെയുള്ള സമയത്തെങ്കിലും ചികിത്സ തേടണം. അറ്റു പോയ ഭാഗം വൃത്തിയായ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഐസുള്ള ഒരു ബോക്സില്‍ ഇടുക. അറ്റു പോയ ഭാഗവും ഐസുമായി നേരിട്ടൊരു ബന്ധം ഉണ്ടാകരുത്. അതൊരു പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് വേണം ഐസില്‍ ഇടാന്‍. എന്നിട്ട് ചികിത്സക്കായി കഴിയുന്നതും വേഗം ആശുപത്രിയിലെത്തിക്കുക.