spot_img

സൺസ്ക്രീനിനെ പറ്റി അറിയേണ്ടതെല്ലാം.. (തുടർ പരമ്പര )

DR. E K JALEENA – MBBS, DDVL

Dermatologist & Cosmetologist

ഇ പരമ്പരയുടെ ആദ്യ ഭാഗം വായിക്കാത്തവർ ഇ ലിങ്കിൽ ക്ലിക്ക് ചെയുക

സൺസ്ക്രീനിനെ പറ്റി അറിയേണ്ടതെല്ലാം

ഭാഗം ഒന്നിന്റെ തുടർന്ന് വായിച്ചോളൂ…

1.നമ്മുടെ ശരീരത്തിലെ പ്രതിരോധ കവചമായ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം നൽകാൻ സൺസ്ക്രീൻ വേണമെന്ന് മനസ്സിലായില്ലേ. എന്നാൽ ഏതു സൺസ്ക്രീൻ ആണ് തിരഞ്ഞെടുക്കേണ്ടത്?

ഓരോ വ്യക്തിയുടെയും ചർമത്തിന് അനുസരിച്ചും അവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ചും ആണ് സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത്.

ക്രീം ലോഷൻ ജെൽ സ്പ്രേ എന്നിങ്ങനെയാണ് സൺസ്ക്രീൻ ലഭ്യമായിട്ടുള്ളത്.

2.ചർമത്തിലെ സ്വഭാവത്തിനനുസരിച്ച് എങ്ങനെ ഒരു നല്ല സൺസ്ക്രീൻ തിരഞ്ഞെടുക്കാം?

 ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമ്മം ആണോ വരണ്ട ചർമ്മം ആണോ എന്നതിനനുസരിച്ച് സൺസ്ക്രീൻ തിരഞ്ഞെടുക്കുക.

എണ്ണമയമുള്ള ചർമ്മം ആണെങ്കിൽ ജെൽ ആയിരിക്കും നല്ലത്.

മുഖക്കുരു വരുന്നവർ NON COMEDOGENIC എന്ന് പരാമർശിച്ചിടുളള സൺസ്ക്രീൻ വേണം തിരഞ്ഞെടുക്കാൻ.

തൊലിപ്പുറമെ അസുഖം ഉള്ളവരാണെങ്കിൽ അലർജി വരാത്ത തരത്തിലുള്ള സൺസ്ക്രീൻ വേണം ഉപയോഗിക്കാൻ.

  1. സൺസ്ക്രീനിലെ ഉള്ളടക്കത്തിന് അനുസരിച്ച് എങ്ങനെ സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത്?

ഓർഗാനിക് സൺസ്ക്രീനിനേക്കാളും ഫിസിക്കൽ സൺസ്ക്രീൻ എങ്ങനെയാണ് മികച്ച് നിൽക്കുന്നത് എന്ന് നോക്കാം.

ഫിസിക്കൽ സൺസ്ക്രീൻ A, B അൾട്രാ വയലറ്റ് രശ്മികളെ തടുക്കാൻ സഹായിക്കുന്നതാണ്.
എന്നാൽ ഓർഗാനിക് സൺസ്ക്രീനിൻെറ വിഭാഗത്തിൽ വരുന്ന ഓരോ സൺസ്ക്രീനിനും ഒരു പ്രത്യേകതരംഅൾട്രാ വയലറ്റ് രശ്മികളെ മാത്രമേ തടുക്കാൻ കഴിയു.

അതിനാൽ സൂര്യപ്രകാശം കാരണം ശരീരത്തിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾക്കും അസുഖങ്ങൾക്കും ഏറ്റവും ഫലപ്രദം ആയിട്ടുള്ളത് ഫിസിക്കൽ സൺസ്ക്രീൻ ആണ്.

ഫിസിക്കൽ സൺസ്ക്രീൻ പുറമേക്ക് പോകുന്നതിന് തൊട്ടുമുമ്പ് ആയിട്ട് പുരട്ടിയാൽ മതിയാകും എന്നാൽ ഓർഗാനിക് സൺസ്ക്രീൻ പുറത്തിറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടി വെച്ചതിനു ശേഷം മാത്രമേ പോകാൻ കഴിയുകയുള്ളൂ.

കൂടാതെ ക്രീമുകൾ പുരട്ടുന്നത് കാരണം അലർജി വരുന്നവർക്ക് ഫിസിക്കൽ സൺസ്ക്രീൻ ആണ് ഏറ്റവും നല്ലത്.

ഓർഗാനിക് സൺസ്ക്രീനിൻെറ ഗുണങ്ങൾ

ഫിസിക്കൽ സൺസ്ക്രീൻ പുരട്ടി കഴിഞ്ഞാൽ വരുന്ന വെളുത്ത നിറം പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഓർഗാനിക് സൺസ്ക്രീനിൻെറ ഏറ്റവും വലിയ മെച്ചം അവ ഉപയോഗിക്കുമ്പോൾ വെള്ളനിറത്തിൽ ശരീരത്തിൽ കാണില്ല.

  1. പുതിയ ഉൽപ്പന്നങ്ങൾ

ഇപ്പോൾ ഫിസിക്കൽ സൺസ്ക്രീൻ മൈക്രോ നൈസ്ഡ് ആയി ലഭിക്കുന്നുണ്ട്. അതിനാൽ ഈ വെള്ള നിറം വരുന്നത് ഒഴിവാക്കാനാകും. എന്നാൽ അതിനു വിലയും ഏറും.

ഓർഗാനിക് സൺസ്ക്രീനും ഫിസിക്കൽ സൺസ്ക്രീനും ഒന്നിച്ച് ചേർത്ത സൺസ്ക്രീൻ നമുക്ക് ലഭ്യമാണ്.ഇതിനാൽ രണ്ട് സൺ സ്ക്രീനുകളുടെയും പോരായ്മകളെ ഒരു പരിധിവരെ നികത്താൻ കഴിയും.

ആന്റിഓക്‌സിഡന്റുകൾ, ആന്റി ഏജിംഗ്, സിലികോൺ എന്നിവ ചേർത്തിട്ടുള്ള സൺസ്ക്രീൻ. ഇത് പുരട്ടിയാൽ സൗന്ദര്യ പരമായി മികച്ച നിൽക്കുന്നതും മുഖത്തിന് മൃദുലത ഉണ്ടാക്കുന്നതും ആണ്.

പ്രാണികളെ അകറ്റുന്ന DEET എന്ന ഘടകം ഉള്ള സൺസ്ക്രീനും ഉണ്ട്.

വെള്ളത്തിനേയും വിയർപ്പിനേയും പ്രതിരോധിക്കാൻ കഴിയുന്ന സൺസ്ക്രീനുകൾ.

ചില മേയ്ക്കപ്പ് വസ്തുക്കളിൽ സൺസ്ക്രീൻ അടങ്ങിയിട്ടുള്ളവയും ഉണ്ട്.

ഈ SPF PA+++ ഇതൊക്കെ നോക്കി എങ്ങനെയാണ് സൺസ്ക്രീൻ തിരഞ്ഞെടുക്കേണ്ടത് എന്ന് അറിയാൻ PART 3 ക്കായി കാത്തിരിക്കുക…
നിങ്ങൾക്ക് ഇതിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ് ബോക്സ്ൽ ചോദിക്കൂ…

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.