spot_img

സ്ഥിരമായിയുള്ള ചുമ മാറാൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ

പൊടിപടലങ്ങൾ തുടർച്ചയായി നിൽക്കുന്നതും കാലാവസ്ഥയിലെ മാറ്റങ്ങളും തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതുകൊണ്ടും പുകവലി മൂലവുമെല്ലാം ചുമ അനുഭവപ്പെടാം. ചുമ വഷളായി തുടങ്ങുമ്പോൾ മാത്രമാണ് ഇതിലുള്ള ചികിത്സ പലരും തേടുന്നത്. ചുമ എന്നത് ശരീരത്തിന്റെ സ്വതസിദ്ധമായ ഒരു പ്രതിഫലനമാണ്. കഫം, അണുക്കൾ അല്ലെങ്കിൽ പൊടി പോലുള്ളവ തൊണ്ടയെയും ശ്വാസനാളത്തെയും പ്രകോപിപ്പിക്കുമ്പോൾ, ശരീരം ചുമയിലൂടെ സ്വയമേ പ്രതികരിക്കും. ചുമ തുടക്കത്തിലേ ചികിത്സിക്കാൻഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

ആവശ്യത്തിന് ജലാംശം നിലനിർത്തണം

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് തൊണ്ട വരണ്ടു പോകുന്നത് തടയാൻ സഹായിക്കും. ചെറു ചൂടുള്ള വെള്ളമോ ചായയോ പോലുള്ള ചൂടുള്ള പാനീയങ്ങൾ കുടിക്കാൻ ശ്രദ്ധിക്കുക.

കഫം ഇല്ലാതാക്കാൻ ചെറു ചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് പതിവായി കവിൾ കൊള്ളുക

പുകയും, പൊടിയും ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്നതാണ്, കഴിയുന്നിടത്തോളം പുകയിൽ നിന്നും പൊടിയിൽ നിന്നും അകന്നു നിൽക്കുക.

തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തൊണ്ടയിൽ അസ്വസ്ഥതയും ചുമയും ഉണ്ടാകാൻ കാരണമായേക്കാം. അതിനാൽ ഭക്ഷണം ചൂടോടെ കഴിക്കുക.

വിട്ടുമാറാത്തതോ, ശ്വാസതടസ്സമോ, കഫക്കെട്ട് അല്ലെങ്കിൽ രക്തരൂക്ഷിതമായ കഫം തുടങ്ങിയ മറ്റ് ലക്ഷണങ്ങളുമായി വരുന്നതോ ആയ ചുമ കൂടുതൽ ഗുരുതരമായ ഒരു ആരോഗ്യ പ്രശ്നത്തിന്റെ അടയാളമായിരിക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഡോക്ടറിന്റെ സഹായം തേടേണ്ടതാണ്

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.