spot_img

ഷവർമ കഴിച്ചാലുള്ള ആരോഗ്യപ്രശ്നങ്ങൾ

നമുക്കെല്ലാവർക്കും ഏറ്റവും ഇഷ്ട്ടം ഫാസ്റ്റ് ഫുഡുകളാണല്ലോ ..ഗ്രാമങ്ങളിൽ പോലും ലഭിക്കുന്ന ഒന്നാണ് ഷവര്‍മ്മയും മറ്റു ഫാസ്റ്റഫുഡുകളും . എന്നാല്‍ ഇത്രയേറെ വിഷം ഷവര്‍മ്മയില്‍ അടിഞ്ഞിട്ടുണ്ടെന്ന് പലര്‍ക്കും അറിയില്ല. .ഷവര്‍മ്മ കഴിച്ചാലുണ്ടാകുന്ന ദോഷവശങ്ങളെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പോലും പലപ്പോഴും മനസ്സിലാക്കി തന്നിട്ടുണ്ട്. നമ്മളെ മരണത്തിലേക്ക് വരെ നയിക്കുന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ് ഷവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. എന്തൊക്കെ ദോഷവശങ്ങളാണ് ഷവര്‍മ്മ കഴിയ്ക്കുന്നതിലൂടെ നമുക്ക് ഉണ്ടാവുന്നത്

ക്യാന്‍സര്‍
ക്യാന്‍സറിനെ എന്നും ഭീതിയോടെയാണ് ലോകം കാണുന്നത്. എന്നാല്‍ എത്രയൊക്കെ അകറ്റി നിര്‍ത്തിയാലും നമ്മുടെ ഭക്ഷണശീലത്തിലൂടെ ക്യാന്‍സര്‍ നമ്മളില്‍ പിടി മുറുക്കുന്നു. ഷവര്‍മ്മയുടെ തീറ്റ ഇത്തരത്തില്‍ ക്യാന്‍സറിനെ നമ്മളിലേക്ക് കൂട്ടിക്കൊണ്ട് വരുന്ന ഒന്നാണ്.

കൊളസ്‌ട്രോള്‍
കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇന്ന് പ്രായഭേദമില്ല. അതുകൊണ്ട് തന്നെയാണ് പലപ്പോഴും നിസ്സാരമായ രീതിയില്‍ ഇതിനെ പലരും തള്ളിക്കളയുന്നത്. എന്നാല്‍ പുതിയ തലമുറയുടെ ഭക്ഷണശീലം കൊളസ്‌ട്രോളിനെ നമ്മളിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

ഹൃദയാഘാതം
ഹൃദയാഘാതം ഇന്നത്തെ കാലത്തെ രോഗങ്ങളില്‍ പുത്തരിയല്ല. പ്രായഭേദമന്യേ ആര്‍ക്കും ഹൃദയാഘാത സാധ്യത കൂടുതലാണ്. എന്നാല്‍ ഭക്ഷണശീലമാണ് പലരിലും ഹൃദയാഘാതത്തെ വിളിച്ചു വരുത്തുന്നതും.

ശരീരത്തില്‍ വിഷം നിറയ്ക്കാന്‍
ശരീരത്തില്‍ വിഷം നിറയ്ക്കാന്‍ ഇത്രയും നല്ലൊരു ഭക്ഷണം ഇല്ലെന്നു തന്നെ പറയാം. കാരണം അത്രയേറെ ടോക്‌സിനുകളാണ് ശരീരത്തിലേക്ക് ഷവര്‍മ്മ കഴിയ്ക്കുന്നത് വഴി കടന്നെത്തുന്നത്.

അമിതവണ്ണം
ഇന്നത്തെ കാലത്തെ ജങ്ക് ഫുഡിന്റെ ഫലമാണ് അമിതവണ്ണം. അമിതവണ്ണം മറ്റ് പല രോഗങ്ങളിലേക്കും വഴിവെയ്ക്കും. ഷവര്‍മ്മ പോലുള്ള ഭക്ഷണങ്ങള്‍ അമിതവണ്ണം ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മ പ്രശ്‌നങ്ങള്‍
ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഷവര്‍മ്മ മുന്നിലാണ്. ഷവര്‍മ്മയില്‍ ഉപയോഗിച്ചിരിയ്ക്കുന്ന ഇറച്ചി പഴകിയതാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നാണഅ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം.

ദഹനപ്രശ്‌നങ്ങള്‍
ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനും ഷവര്‍മ്മ തീറ്റ കാരണമാകുന്നു. ഷവര്‍മ്മ ദഹനപ്രശ്‌നങ്ങല്‍ ഗുരുതരമാക്കാനും കാരണമാകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.