spot_img

പ്രായം പത്ത് കൊല്ലമെങ്കിലും കുറയ്ക്കാം; ഇവ പതിവാക്കിയ്യാല്‍

അല്‍പമൊക്കെ ശ്രദ്ധിച്ച് മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ പല അസുഖങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. അത്തരത്തില്‍ പത്ത് കൊല്ലമെങ്കിലും ചെറുപ്പമായിരിക്കാന്‍ സഹായിക്കും വിധത്തിലുള്ള ചില  ടിപ്‌സ് പറയാം.

1.നന്നായി ഭക്ഷണം കഴിക്കുക എന്നതിന് പകരം നല്ല ഭക്ഷണം കഴിക്കുക എന്ന ശീലത്തിലേക്ക് മാറുക. പോഷകാംശമുള്ള ആഹാരമാണ് പതിവായി കഴിക്കേണ്ടത്.. പയറുവര്‍ഗങ്ങള്‍ ധാന്യങ്ങള്‍ എന്നിവയെല്ലാം ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുക. 

2.റെഡ് മീറ്റിന്റെ ഉപയോഗം നല്ലത് പോലെ പരിമിതപ്പെടുത്തുക. അതുപോലെ പ്രോസസ്ഡ് ഫുഡ് വേണ്ടെന്ന് വയ്ക്കാം  മീറ്റ് എന്നിവയും കൊളസ്‌ട്രോള്‍ തൊട്ട് ആമാശയ അര്‍ബുദത്തിന് വരെ കാരണമാകുന്ന ഘടകങ്ങളാണിവ..

3. കഴിയുന്നതും പുറത്തുനിന്നുള്ള പ്രകാശം അകത്ത് കടക്കുംവിധം വീട് ക്രമീകരിക്കുക. ദിവസത്തില്‍ അല്‍പനേരമെങ്കിലും ഈ പ്രകാശം കൊള്ളുകയും വേണം. എന്നാല്‍ അതികഠിനമായ വെയില്‍ ഒഴിവാക്കുകയും ചെയ്യുക. വൈറ്റമിന്‍-ഡി ലഭിക്കുന്നതിനും, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുന്നതിനുമെല്ലാം പ്രകാശമേല്‍ക്കുന്നത് സഹായിക്കും. 

4. 24 മണിക്കൂറില്‍ 13 മണിക്കൂര്‍ നേരം ഭക്ഷണമില്ലാതെ പോകാന്‍ സാധിക്കുമെങ്കില്‍ അത് നല്ലൊരു രീതിയാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. രാത്രിയില്‍ വളരെ നേരത്തേ അത്താഴം കഴിക്കുകയാണെങ്കില്‍ ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കും. ആന്തരീകാവയവങ്ങള്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. 

5. വ്യായാമം ചെയ്യല്‍ ഒരു നിര്‍ബന്ധ ഘടകമാണ്. ഇതില്‍ തന്നെ നടക്കാന്‍ സാധിച്ചാല്‍ അതാണ് കൂടുതല്‍ നല്ലത്. ദിവസവും 10,000 ചുവട് നടക്കുക എന്നതാണ് ഇതിന്റെയൊരു സ്റ്റാന്‍ഡേര്‍ഡ് അളവ്. അങ്ങനെയെങ്കില്‍ മറ്റ് വര്‍ക്കൗട്ടുകള്‍ നിര്‍ബന്ധമില്ലതാനും. 

6. മാനസിക സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. ജോലിസ്ഥലത്ത് നിന്നോ വീട്ടില്‍ നിന്നോ എല്ലാം നേരിട്ടേക്കാവുന്ന സമ്മര്‍ദ്ദങ്ങള്‍ അകറ്റാനുള്ള മാര്‍ഗങ്ങള്‍ പരിശീലിക്കുക. പാട്ട് കേള്‍ക്കുക, സിനിമ കാണുക, യാത്ര പോവുക, ഉദ്യാനപരിപാലനം, ക്രാഫ്റ്റ് വര്‍ക്ക്, മറ്റ് കലാപ്രവര്‍ത്തനങ്ങള്‍, സൗഹൃദങ്ങള്‍ ഇങ്ങനെ മനസിന് സന്തോഷവും സമാധാനവും പകരുന്ന കാര്യങ്ങള്‍്ക് സമയം കണ്ടെത്തുക. 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.