spot_img

പ്രഭാതഭക്ഷണം പതിവായി ഉപേക്ഷിക്കരുത്   ഈ പ്രശ്നങ്ങളിലേക്ക് നയിക്കും

ഭാരം കൂടും

രാവിലെ ഭക്ഷണം കഴിക്കാതിരുന്നാല്‍ ഭാരം കുറയുകയല്ലേ വേണ്ടത് എന്ന് ചിന്തിച്ചേക്കാം . എന്നാല്‍ രാത്രി മുഴുവന്‍ വിശന്നിരിക്കുന്ന ശരീരത്തിന് പ്രഭാത ഭക്ഷണം കൂടി ലഭിക്കാതായാല്‍ പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ആഹാരത്തിനോടുള്ള ആര്‍ത്തിയുണ്ടാകും . എപ്പോഴെങ്കിലും ഭക്ഷണം കഴിക്കുമ്പോള്‍ കഴിക്കുന ഭക്ഷണമെല്ലാം ശരീരം മുന്‍കരുതലെന്ന നിലയില്‍ കൊഴുപ്പായി ശേഖരിച്ച് വയ്ക്കാനും സാധ്യതയുണ്ട്. ഇത് ശരീരഭാരം വര്‍ധിപ്പിക്കുക.

ഉയര്‍ന്ന രക്തസമ്മര്‍ദം , തലവേദന, തലകറക്കം

പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറഞ്ഞ് ഹൈപോ ഗ്ലൈസീമിയ ഉണ്ടാകാം. ഇത് മൈഗ്രേന്‍, തലവേദന, തലകറക്കം എന്നിവയ്ക്കെല്ലാം കാരണമാകാം.രക്തസമ്മര്‍ദത്തിനും ഇതു മൂലം വ്യതിയാനമുണ്ടാകാം. .

ചയാ പചയം മെല്ലെയാകും

ദീര്‍ഘനേരം കഴിക്കാതിരിക്കുന്നത് കാലറി കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇത് ചയാ പചയം മെല്ലെയാക്കുകയും തത്ഫലമായി കൊഴുപ്പ് ശരീരത്തില്‍ അടിയുകയും ചെയ്യും .

പോഷണ ക്കുറവ്

പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യ മായ പോഷണങ്ങള്‍ കൂടിയാണ് നഷ്ടമാകുന്നത്. ഇത് പോഷക ക്കുറവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളിലേക്കും നയിക്കാം.അതുപോലെതന്നെ രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയുന്നത് വിശപ്പും ദേഷ്യവുമെല്ലാം ഉണ്ടാകാനും  സാദ്യതയുണ്ട് .

ഊര്‍ജ്ജമില്ലായ്മ

പ്രഭാതഭക്ഷണം ഒഴിവാക്കിയാല്‍ ശരീത്തിനും അവയവങ്ങള്‍ക്കും ഊര്‍ജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും . കടുത്ത ക്ഷീണം ഇത് മൂലം രാവിലെ തന്നെ അനുഭവപ്പെ ടാം .

കുറഞ്ഞ പ്രതിരോധശേഷി

ദീര്‍ഘനേരത്തെ ഉപവാസം കോശങ്ങളെ നശിപ്പിക്കുകയും തത്ഫലമായി പ്രതിരോധശേഷി കൈമോശം വരുകയും ചെയ്യും .

അസിഡിറ്റി

അസിഡിറ്റി , ഗ്യാസ് പ്രശ്നങ്ങളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരില്‍ വ്യാപകമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.