spot_img

ദിനപത്രങ്ങളിലൂടെ കൊറോണ എത്തുമോ..??

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ ഇത്തരത്തിൽ ഭീതിജനകമായ ഒരു വാർത്ത കിടന്നു കറങ്ങുന്നുണ്ട്. ഇതിന്റെ സത്യാവസ്ഥ ഒന്ന് പരിശോധിക്കാം…

ഒരു ദിനപത്രം എങ്ങനെ ഉണ്ടാകുന്നു എത്ര വ്യക്തികൾ അത് സ്പർശിക്കുന്നു എന്നതിനാനുസരിച്ചാണ് ഈ അസുഖം പകരുന്നത്.

പണം കൈകാര്യം ചെയ്യുന്നതുമായി ഇതിനെ കൂട്ടിവായിക്കൽ ബുദ്ധിമുട്ടാണ് .നോട്ടുകൾ പലരുടേയും കൈകളിലൂടെ സഞ്ചരിച്ചാണ് നമുഡയരികിൽ എത്തുന്നത് .എന്നാൽ പത്രം അങ്ങനെ യാണോ?

അന്വേഷണത്തിൽ എനിക്ക് അയച്ചു കിട്ടിയ ഒരു കുറിപ്പ് താഴേ ചേർക്കുന്നു.

“മെഷിനിൽ റീൽ കയറ്റുന്നതു മുതൽ പത്രനിർമാണത്തിൽ മനുഷ്യ സ്പർശമില്ല. അച്ചടി മുതൽ  പത്രം എണ്ണിത്തിട്ടപ്പെടുത്തി കെട്ടുകളാക്കി അടുക്കി വെച്ച് പ്ലാസ്റ്റിക്ക് റാപ്പറിൽ പൊതിയുന്നതുവരെ യന്ത്രങ്ങളുടെ ജോലിയാണ്. വാഹനത്തിലേക്ക് പ്ലാസ്റ്റിക്കിൽപൊതിഞ്ഞ പത്രക്കെട്ട് കയറ്റുന്നതും മെഷിൻ തന്നെ.  പത്രമെടുക്കാനെത്തുന്ന വാഹനങ്ങൾ നേരത്തെ മുതലേ അണുവിമുക്തമാക്കാറുണ്ട്. കൊറോണക്കാലത്ത്  പ്രത്യേകമായി സാനിറ്റൈസറും കയ്യുറയും ഏജൻറുമാർക്ക് നല്കിയിട്ടുമുണ്ട് (പത്രം പൊതിഞ്ഞ പ്ലാസ്റ്റിക് ഞങ്ങൾ തിരിച്ചെടുക്കുന്നുണ്ട് )

മണ്ടൻ പ്രചാരണങ്ങളിൽ വീണ് പത്രവായന നിർത്തിയാൽ യഥാർഥ വിവരങ്ങൾ നിങ്ങൾ അറിയാതെ പോകും. നിരീക്ഷണത്തിൽ കഴിയുന്നവർ വീടുവിട്ടിറങ്ങും. പരിശോധനകൾ ലംഘിച്ച് നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ അതു തുടരും . സോഷ്യൽ മീഡിയയിലൂടെ അവർ വ്യാജവാർത്തകൾ തട്ടി വിടും. അസത്യം ജയിക്കും. കൊറോണ പടരും.. വ്യാജവാർത്തകളെ കയ്യോടെ പിടികൂടാൻ പത്രങ്ങൾ കൂടിയേ തീരൂ. പത്രവായന കുറഞ്ഞിടത്താണ് നിരീക്ഷണ സംവിധാനങ്ങൾ പാടെ പാളിപ്പോയത്.

പത്രത്തിൽ വൈറസ് ഒളിഞ്ഞിരിപ്പുണ്ടെങ്കിൽ സൂപ്പർ മാർക്കറ്റിൽ നിന്ന് നിങ്ങൾ തിരഞ്ഞെടുക്കന്ന സാധനങ്ങളിലും ഇതേ വൈറസ് ഉണ്ടാവില്ലേ.  അരി ബാഗിൽ, ചായപ്പൊടി കവറിൽ, സോപ്പിന്റെ കവറിൽ, ഉള്ളി പൊതിഞ്ഞുനല്കുന്ന കനം കുറഞ്ഞ പ്ലാസ്റ്റിക്കിൽ, ടൂത്ത് പേസ്റ്റ് കവറിൽ ,വെളിച്ചെണ്ണ പാക്കറ്റിൽ…

ഇതേപ്പറ്റിയൊന്നും ഇവർ പ്രചരിപ്പിക്കില്ല. അവർക്ക് ചില വാർത്തകൾ വരാതിരിക്കണം. കൊറോണക്കാലത്തും സ്വർണക്കടത്തും, ലഹരിമരുന്ന് കടത്തും പതിവുപോലെ നടത്തണം.അതിനു കണ്ടെത്തിയ ഒരു മാർഗ്ഗമാണ് ‘ ഈ വ്യാജ വാർത്ത നിർമ്മാണം. എല്ലാ വ്യാജവാർത്തയേയും പോലെ ഇതും അവസാനിക്കും.

ലോകാരോഗ്യ സംഘടന പറയുന്നു.” ‘ വ്യാജവാർത്തകൾ വിശ്വസിക്കരുത്. ഔദ്യോഗിക മാധ്യമങ്ങളിലൂടെ നല്കുന്ന വാർത്തകൾ മാത്രം വായിക്കുക. ജാഗരൂകരാക്കുക. കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകുക.  കൊറോണയെ തടയാനാവും.. വ്യാജവാർത്തകളെ പിടിച്ചുകെട്ടാനുമാവും…”

ഇനിയും പേടിയുള്ളവർ എന്ത് ചെയ്യണം?

– പത്രം വായിക്കാൻ എടുക്കുന്നതിനു മുമ്പ്, പച്ചക്കറി ,പാൽ, പലചരക്കു സാധങ്ങൾ വാങ്ങും മുമ്പ്, ഓൺലൈനായി ഡെലിവറിക്ക് മുമ്പ് കൈകൾ നന്നായി സോപ്പിട്ടു കഴുകുക.

– ഇവ കൈകാര്യം ചെയ്തതിനു ശേഷവും കൈകൾ ശുചിയാക്കാൻ മറക്കരുത്

– സാനിറ്റൈസർ ഉപയോഗിക്കാം

– പുറത്തു ഡെലിവെറിക്കു, പാലിന് ഒരു തുറന്ന പാത്രം വെക്കുക.അതിൽ സാധങ്ങൾ നിക്ഷേപിക്കാൻ പറയുക.ഇതും ഇടക്കിടക്ക് വൃത്തിയാക്കുക.

– വളരെ പരിമിതമായി മാത്രം contact വരുന്ന വസ്തുക്കളെ ക്കുറിച്ചുള്ള അമിതശങ്ക നല്ലതല്ല എന്നും ഓർക്കുക.

– ഇതിലും കൂടുതലായി നിങ്ങൾ പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ , മൊബൈൽഫോൺ, പേന, ചെരിപ്പ് ,ബെൽറ്റ് ,ബാഗ് തുടങ്ങിയ വസ്തുകളിലൂടെ അസുഖംപകരാം.

ജാഗ്രത വേണം, വിവേകം അതിലും അത്യാവശ്യം.

 

 

 

 

 

 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.