spot_img

കൊറോണകാലത്തേ മാനസിക ആരോഗ്യം

രാജ്യം മുഴുവൻ അടഞ്ഞു കിടക്കാണ്. രോഗബാധിതരുടെ എണ്ണം കൂടി വരുന്നു. ഒരുപാട്പേർ  ഐസൊലേഷനിൽ ഉണ്ട്. ഇന്നും കുറച്ച് സുഹൃത്ത്ക്കൾ വിളിച്ചിരുന്നു. എല്ലാവരും പറയുന്നത് ഏകദേശം ഒരേ കാര്യങ്ങൾ . ആകെ കാർമേഘം വന്ന് മൂടിയ അവസ്‌ഥയാണെടോ. വെറുതേ കരച്ചിൽ വരുന്നു. വല്ലാത്ത പേടി. പ്രിയപ്പെട്ടവർ എല്ലാം അടുത്ത് തന്നെ ഉണ്ടാവാൻ തോന്നുന്നു. ജയിലിൽ അടക്കപ്പെട്ട അവസ്‌ഥ.  പനിം തൊണ്ട വേദനയും ണ്ടോ ന്ന് തോന്നൽ. ഈ മൂഡ് ഒന്ന് മാറ്റാൻ ഇഷ്ടമുള്ളത് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ . ഒന്നു പുറത്ത് കറങ്ങാൻ പോവാനോ, സിനിമക്ക് പോവാനോ ഷോപ്പിംഗ് ന് പോവാനോ കഴിയില്ല . സാദാരണ ആശ്വാസം കണ്ടെത്തിയിരുന്നത് അതിൽ ഒക്കെ ആയിരുന്നു. ആകെ ഉള്ളത് വാട്സാപ്പും , ഫേസ് ബുക്കും ആണ് . പക്ഷെ ഇപ്പോൾ അത് തുറന്നാലും ഫുൾ പേടിപ്പിക്കുന്ന കൊറോണ വാർത്തകൾ. TV യും തുറക്കാൻ തോന്നുന്നില്ല . ഇങ്ങനെ പോയാൽ കൊറോണ വന്ന് മരിക്കുന്നതിന് മുൻപ് പ്രാന്തശുപത്രിയിൽ ആക്കേണ്ടി വരും.

 

ആ പറഞ്ഞതിൽ കാര്യമില്ലാതില്ല. എല്ലാവരും വല്ലാത്തൊരു മനസികവസ്ഥയിലൂടെ ആണ് കടന്ന് പോയി കൊണ്ടിരിക്കുന്നത്. ആർക്കും ജോലിക്കൊന്നും പോവാൻ കഴിയാത്തത് കൊണ്ട് തന്നെ വരും ദിവസങ്ങളിൽ പട്ടിണി ആവുമോ എന്ന പേടിയുണ്ട്. സഞ്ചാര സ്വാതന്ത്ര്യം  പെട്ടന്ന് ഇല്ലാതെ ആവുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം. തനിക്കോ , പ്രിയപ്പെട്ടവർക്കോ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി. നമ്മൾ മാനസികാരോഗ്യം കൂടെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

 

ഐസൊലേഷനിൽ ഉള്ളവരുടെ അവസ്ഥ ഇതിലും കഷ്ടമാണ്. പെട്ടന്ന് നോർമൽ ലൈഫിൽ ഉണ്ടാവുന്ന ഒരു വലിയ change , പ്രിയപ്പെട്ടവരെ ഒന്നും കാണാണോ സംസാരിക്കാനോ പറ്റാത്ത അവസ്ഥ. രോഗം എത്ര മാത്രം ബുദ്ധിമുട്ടിക്കും എന്നോ മരിച്ചുപോവുമോ എന്നും ഉള്ള പേടി.

 

ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല, ശക്തമായി എതിർക്കുന്നു. എന്നാലും അഡിക്ടഡ് ആയവരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല നമ്മൾ വിചാരിക്കുന്നപോലെ ഒരു സടൻ ബ്രേക്ക് ഇടാൻ. ഐസൊലേഷനിൽ കഴിയുന്നവരിലും , രോഗം ബാധിച്ച് ചികിൽസിക്കുന്നവരിലും ഉണ്ടാവാം ഇത് പോലെ ലഹരി പദാർത്ഥങ്ങൾക്ക് അഡിക്ട് ആയവർ. വിഡ്‌റോവൽ symptoms  കാണിച്ച് തുടങ്ങാം . രോഗിയോ , ഒപ്പം ഉള്ളവരോ ഡോക്ടറോട് മടികൂടാതെ അറിയിക്കുകയും, ഒപ്പം ഇതിന് ഉള്ള ചികിത്സ കൂടെ തുടങ്ങുകയും വേണം.

 

Anxiety disorder , obsessive compulsive disorder (ഇത്തരത്തിൽ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുന്ന വ്യക്തിക്ക് അവരുടെ പ്രവർത്തികൾ തന്നെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നു .അതുകൊണ്ടു നിർദ്ദിഷ്ട പ്രവൃത്തി തന്നെ വീണ്ടും വീണ്ടും ചെയ്യേണ്ടിവരുന്ന അവസ്ഥ ) പോലുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളവർ ആണെങ്കിൽ ഈ അവസരത്തിൽ ഒരു സൈക്കോളജിസ്റ്റിന്റെയോ, സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടുന്നത് നല്ലതാണ്.

 

നമ്മൾക്ക് കുഞ്ഞുങ്ങളെ പറ്റി ഒരു വിചാരം ഉണ്ട്.  കുട്ടികൾക്കെന്ത് കൊറോണ പേടി. Exam ഒക്കെ ഇല്ലാതായത് കൊണ്ടും , സ്കൂളിന് അവധി നീട്ടി കിട്ടിയത് കൊണ്ടും പിള്ളേർ ഹാപ്പി ആയിരിക്കും എന്നും . ഇതൊക്കെ ശരി ആവാം . പക്ഷെ ഏത് നേരവും കുട്ടികളുടെ ചെവിയിൽ TV യിൽ നിന്നും , മറ്റു മാധ്യമങ്ങളിൽ നിന്നും ഉള്ള നെഗറ്റീവ് ന്യൂസ് കേൾക്കൽ, അതിന്റെ ഒപ്പം വീട്ടിലെ ആളുകൾ പറയുന്ന ചില ഡയലോഗ് കൾ ഉണ്ട്, ” ലോകം അവസാനിക്കാൻ പോവ തോന്നുന്നു, ഇങ്ങനെ പോയാൽ നമ്മളൊക്കെ കൊറോണ വന്ന് ശ്വാസം മുട്ടി മരിക്കും” ഇത്തരം സംസാരങ്ങൾ കുട്ടികളുടെ കുഞ്ഞു മനസ്സിനെ മുറിവേൽപ്പിക്കാം . കുട്ടികളുടെ മനസ്സിൽ ഭയം , ഉത്കണ്ഠ എന്നിവ ഉണ്ടാക്കാം , അവരുടെ മനസികരോഗ്യത്തിനെ ബാധിക്കാം.

 

ശാരീരിക ആരോഗ്യത്തിന് , അസുഖം പിടിച്ചാലും പെട്ടന്ന് സുഖം പ്രാപിക്കാൻ മാനസികാരോഗ്യം കൂടെ ആവശ്യമാണ്.

 

* നെഗറ്റീവ് ന്യൂസ് കൾക്ക് ഒരു ബ്രേക്ക് കൊടുക്കാം . ഏത് സമയോം കൊറോണയുടെ ഇപ്പോഴത്തെ അവസ്‌ഥ ന്യൂസിൽ നോക്കി ഇരിക്കേണ്ട ആവശ്യം ഇല്ല. ദിവസത്തിൽ ഒന്നോ രണ്ടോ തവണ ഈ ന്യൂസുകൾ കണ്ടോളു. വല്ലാതെ മനസ്സിനെ ബാധിക്കുന്നു എന്ന് തോന്നുന്നവർ അത്തരം ന്യൂസിന്റെ ഭാഗത്തേക്കെ പോണ്ട  . ഒരുപാട് നെഗറ്റീവ് സ്റ്റേറ്‌സ് കളും പോസ്റ്റുകളും കാണാറുണ്ട് share ചെയ്യുന്നവർ ഒന്നു ശ്രദ്ധിക്കാം . ഇടക്ക് മനസ്സിന് സന്തോഷം തരുന്ന പോസ്റ്റുകളും ഇടാം ലോ. അത് പറഞ്ഞ രോഗത്തിന്റെ അവസ്‌ഥ മൊത്തമായും മറച്ച് വെക്കണം എന്നല്ല. കുറച്ചൊക്കെ ഈ പേടിപ്പിക്കുന്ന msg കൾ കണ്ടെങ്കിലും ആളുകൾ ജാഗ്രത പുലർത്തുന്നുണ്ട്. ഇടക്ക് മനസ്സ് തണുപ്പിക്കുന്ന പോസ്റ്റുകളും ആവാം ന്ന്.

 

* കുട്ടികളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം അവരെ പേടിപ്പിക്കുന്ന കര്യങ്ങൾ പറഞ്ഞ് തളർത്തരുത്. പകരം രോഗത്തെ കുറിച്ച് വസ്തുനിഷ്ഠമായ വിവരങ്ങൾ അവർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് കൊടുക്കാം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിപ്പിക്കാം. സ്കൂൾ അടച്ചിടും വീട്ടിൽ അടങ്ങി ഇരിക്കേണ്ടി വരുന്നത് അവരെ സംബന്ധിച്ചിടത്തോളം വല്ലാത്ത വിഷമം ഉണ്ടാക്കും. അവർക്ക് നമ്മൾക്ക് കമ്പനി കൊടുക്കാം. അവരുടെ കൂടെ സമയം ചിലവഴിക്കാനുള്ള സുവർണാവസരം ആക്കി എടുക്കാം. വായന ശീലം വളർത്താം , പദസമ്പത്ത് വളർത്താൻ അത് ഇംഗ്ലീഷോ മലയാളമോ ആയിക്കോട്ടെ അവരെ സഹായിക്കാം കൂടെ നമുക്കും കൂടാം. ക്രാഫ്റ്റ് വർക്ക് കൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കാം. കുറച്ച് മുതിർന്നവർ ആണെങ്കിൽ cooking പരീക്ഷിക്കാൻ പറയാം . അവരോട് ചേർന്ന് ഉള്ളിൽ ഇരുന്ന് കളിക്കാൻ കഴിയുന്ന ഇൻഡോർ ഗെയിംസ് പരീക്ഷിക്കാം. എന്ത് ചെയ്യുമ്പോളും ഒരു കാര്യം ശ്രദ്ധിക്കാം അവർ ചെയ്യുന്നതിൽ പെർഫെക്ഷൻ ഒന്നും ഉണ്ടാവണം എന്നില്ല. എന്നാലും motivate ചെയ്യാം. നി ചെയ്തത് നന്നായല്ലോ ട മോനെ/മോളെ ന്ന് പറയാം. ഒന്ന് ഓർക്കുക ചില കുട്ടികൾക്ക് എങ്കിലും നിങ്ങളൊക്കെ ഇപ്പൊ അനുഭവിക്കുന്ന പോലുള്ള മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാവാം ഈ രോഗത്തെ പറ്റി ചിന്തിച്ച്. ഒന്നു ചേർത്ത് പിടിക്കണോ തലോടാനോ അവർ ആഗ്രഹിക്കുന്നുണ്ടാവും . കുട്ടി വലുതായില്ലേ ഇനി എങ്ങനെ അവനെ കെട്ടി പിടിക്കും ന്നോ തലോടും എന്നോ ഉള്ള ചിന്തകൾ വേണ്ട. മടികൂടാതെ ചെയ്തോളൂ. എന്തു നേരിടാനും നമ്മൾ ഒപ്പം ഉണ്ട് എന്നും നമ്മൾ അതിജീവിക്കും എന്നുള്ള ചിന്ത അവരിൽ ഉണ്ടാവട്ടെ. പ്രത്യകം ശ്രദ്ധിക്കേണ്ട കാര്യം അവരെ വീടിനുള്ളിൽ അടക്കി ഇരുത്താനായി ഫോൺ കയ്യിൽ കൊടുക്കരുതെ.

 

* ഒന്നിനും സമയമില്ല എന്നുള്ള പരാതി ആയിരുന്നു എല്ലാവർക്കും മുൻപ്. ഇപ്പൊ മുന്നിൽ ഒത്തിരി സമയം ഉണ്ട്. മനസ്സിൽ നിന്നും നെവഗറ്റീവ് ചിന്തകളെ ഒക്കെ തച്ചോടിക്കാം. വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് ധാരാളം സമയം ഉണ്ട് നമ്മുടെ മുന്നിൽ വേണ്ടത്ത കാര്യങ്ങൾ ആലോചിച്ച് കൂട്ടി സങ്കട പെടാൻ ഉള്ള സമയം ഉണ്ട്. അതുകൊണ്ട് തന്നെ ചിന്തിക്കാൻ ഉള്ള സമയം കൊടുക്കേണ്ട . ഓരോ നിമിഷത്തെയും creative ആയി ഉപയോഗിക്കാം. നമുക്കും ആവാം പുതിയ പാചക പരീക്ഷണങ്ങളും , ക്രാഫ്റ്റ് പരീക്ഷണങ്ങളും. പാട്ട് കേൾക്കാം , എല്ലാ കൊല്ലവും പുസ്തകങ്ങൾ വായിച്ചു തീർക്കും എന്നുള്ള ലിസ്റ്റ് ഉണ്ടാക്കൽ അല്ലാതെ വായന ഉണ്ടാവാറില്ലല്ലോ നമുക്ക് ഇത്തവണ തകർക്കാം. കൈയിൽ ബുക്ക് ഒന്നും ഇല്ലാലോ ന്ന് വിഷമിക്കണ്ട ഒത്തിരി ബുക്ക് കളുടെ pdf കോപ്പി കൾ ലഭ്യമാണ്.

നമുക്കും പഠിക്കാം പുതിയ ഭാഷകൾ.

അതുവരെ ജോലി ഓഫീസ് , വീട്ട് ജോലി തിരക്കുകൾ കാരണം ശ്രദ്ധിക്കാൻ പറ്റാതെ പോയ കുറച്ചു പേർ ഉണ്ടാവാം വീട്ടിൽ നമ്മുടെ വയസ്സായ അച്ഛൻ അമ്മമാർ അവരുടെ കൂടെ ഒന്ന് ഇരുന്ന് സംസാരിക്കാനും അവരെ കേൾക്കാനും പറ്റിയ സമയമാണിത്. നമ്മൾ തന്നെ പഠിച്ച് ചെയ്യുന്ന ക്രാഫ്റ്റ് കൾ കൊണ്ട് വീട് മോഡിപിടിപ്പിക്കാം.

 

* കല്യാണത്തിന് ശേഷം ജോലി, കുട്ടികൾ വീട് എന്ന ഓട്ടത്തിന് ഇടയിൽ പ്രേമിക്കാൻ മറന്ന് പോയ കെട്യോൾമാർക്കും , കെട്യോന്മാർക്കും സുവർണാവസരം ആണ്. പ്രേമിച്ച് തകർക്കാം. ,( ബേബി ബൂം ന് അവസരം ഒരുക്കാൻ പറഞ്ഞതല്ല. വേണ്ട മുൻകരുതലുകൾ എടുത്തോളി അല്ലെങ്കിൽ പണി പാളും)

 

* സോഷ്യൽ ഐസോലേഷൻ ഫിസിക്കൽ ഐസോലേഷൻ മാത്രം ആവട്ടെ . മനസ്സുകൊണ്ട് ആരേം ഒറ്റ പെടുത്തരുത്. കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ ഒരുപാട്‌ ഉണ്ട് ലോ. എഡോ അവിടെ safe അല്ലെ എന്ന ചോദ്യത്തിനും . ശ്രദ്ധിക്കു ട്ടോ എന്നുള്ള സ്നേഹം നിറഞ്ഞ വാക്കിനും മനസ്സിനെ എന്ത് മാത്രം തണുപ്പിക്കാൻ കഴിയുമെന്ന് അറിയോ ?

* നമ്മുടെ വീടിന്റെ തൊട്ടടുത്ത് ദിവസക്കൂലി ഇല്ലാത്തതുകൊണ്ട് പട്ടിണിയാവുന്നവർ ഉണ്ടെങ്കിൽ നമ്മൾ കഴിക്കുന്നതിൽ ഒരു പങ്ക് അവർക്കും കൊടുക്കാം.

 

*  ഐസൊലേഷനിൽ കഴിയുന്നവരുടെ മാനസികാരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം . അമിത സങ്കടവും , അമിത മായി ദേഷ്യവും പ്രകടിപ്പിച്ചുകാണാനുള്ള ചാൻസ് ഉണ്ട് ചിലർക്ക് ഡിപ്രെഷൻ ഉണ്ടാവാനും സാധ്യത ഉണ്ട്. പോസ്റ്റ് ട്രോമാറ്റിക്ക് സ്ട്രെസ്സ് disorder ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. അതായത് ഒരു പ്രത്യക പ്രതിസന്ധി നേരിടുമ്പോൾ ഉണ്ടാകുന്ന മാനസ്സിക പ്രശ്നം. ഇവരുടെ മനസ്സിനെ തണുപ്പിക്കാൻ ആയി മനസ്സിനെ ശാന്തമാക്കുന്ന രീതിയിൽ ഉള്ള മ്യൂസിക് വച്ച് കൊടുക്കാം, പുസ്തകങ്ങൾ വായിക്കാൻ കൊടുക്കാം പ്രിയപെട്ടവരുമായി ഫോണിൽ നിരന്തരം contact  ചെയ്യാനുള്ള അവസരങ്ങൾ ഉണ്ടാക്കികൊടുക്കാം ( ഐസോലേഷൻ എന്തു മാത്രം പ്രായോഗികം ആണ് എന്ന് അറിയില്ല.)  അവർക്ക് ടെലി കൗൻസെല്ലിങ് നൽകി വരുന്നുണ്ട്. ആരോഗ്യ വകുപ്പിലെ കൗണ്സിലേഴ്‌സും അതു പോലെ കേരളത്തിലെ മുഴുവൻ ജില്ലയിലെ സ്കൂൾ കൗണ്സില്ലേഴ്‌സും ഫോണിൽ അവരെ വിളിച്ച് കൊണ്ടിരിക്കുന്നുണ്ട്.

 

അപ്പൊ പറഞ്ഞു വന്നത് നമ്മുടെ മുന്നിൽ ഒരുപാട് സമയം ഉണ്ട്. ഈ സമയം നെഗറ്റീവ് ചിന്തകൾ കൊണ്ട് നിറച്ച് പാഴാക്കി കളയല്ലേ. ഓരോ quarentine ദിനങ്ങളും എക്കാലത്തും ഓർത്ത് വക്കാൻ കഴിയുന്ന കൊറേ നല്ല ഓർമ്മകൾ ആക്കി മാറ്റം. വീടിനുള്ളിൽ തന്നെ ഇരിക്കാം. ശരീരത്തിനൊപ്പം മനസ്സിനും പരിഗണന കൊടുക്കാം.

 

ഇതും നമുക്കൊരുമിച്ച് അതിജീവിക്കാം❣️

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.