എന്താണ് കുരങ്ങുപനി
പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങ് പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. ഇതിന് പിന്നാലെ ചിക്കൻ പോക്സിന് സമാനമായ രീതിയിൽ മുഖത്തും ശരീരത്തും കുമിളകൾ പ്രത്യക്ഷപ്പെടും. മരണ നിരക്ക് കുറവാണ്.
ആശങ്കപ്പെടേണ്ടത് ആരൊക്കെ ?
കുരങ്ങ് പനി എളുപ്പത്തിൽ പടരില്ലെങ്കിലും കൂടുതൽ കേസുകൾ സ്വവർഗാനുരാഗികളിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. സ്വവര്‍ഗാനുരാഗികളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലും പ്രധാനമായും കുരങ്ങ് പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യം നിലവിലുണ്ട്. സ്വവർഗാനുരാഗികൾ, ബൈ സെക്ഷ്വൽ, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മറ്റ് പുരുഷന്മാർ എന്നിവരിലാണ് രോഗം കൂടുതലായി സ്ഥിരീകരിച്ചിട്ടുള്ളത്. ത്വക്കിൽ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തെടെണ്ടാതാണ്.
രോഗലക്ഷണങ്ങൾ
കുരങ്ങുപനി വൈറസ് മൂലമുണ്ടാവുന്ന രോഗമാണ്. പനി തന്നെയാണ് ഇതിന്റെ പ്രാഥമിക ലക്ഷണം. ശരീരത്തിൽ അങ്ങിങ്ങായി തടിപ്പും ചുണങ്ങും രൂപപ്പെടുന്നതാണ് മറ്റൊരു പ്രധാന രോഗലക്ഷണം. സാധാരണഗതിയിൽ കുരങ്ങുപനി അത്ര ഗുരുതരമാവാറില്ല. രണ്ട് രീതിയിലുള്ള കുരങ്ങുപനികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒന്നാമത്തേത് കോംഗോ കുരങ്ങുപനിയാണ്. ഇത് കൂടുതൽ ഗുരുതരമാവാറുണ്ട്. 10 ശതമാനം വരെ മരണനിരക്കും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ വർഗത്തിൽ പെടുന്ന കുരങ്ങുപനി അത്ര പൊതുവിൽ ഗുരുതരമാവാറില്ല. 1 ശതമാനം മാത്രമാണ് മരണനിരക്ക്. യുകെയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് പടിഞ്ഞാറൻ ആഫ്രിക്കൻ കുരങ്ങുപനിയാണ്.
പനി, തീവ്രമായ തലവേദന, കഴലവീക്കം , നടുവേദന, പേശിവേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. സാധാരണഗതിയില്‍ ഇന്‍കുബേഷന്‍ കാലയളവ് 6 മു തല്‍ 13 ദിവസം വരെയാണ്. എന്നാല്‍ ചില സമയത്ത് ഇത് 5 മുതല്‍ 21 ദിവസം വരെയാകാം . 2 മുതല്‍ 4 ആഴ്ച വരെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്. പനി വന്ന് 13 ദി വസത്തിനുള്ളില്‍ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കുടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്‍ജങ്ക്റ്റിവ, കോര്‍ണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു. രോഗം ഗുരുതരമാകുന്നതൊടെ രോ ഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീര്‍ണതകള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്.
അണുബാധകള്‍, ബ്രോങ്കോ ന്യുമോ ണിയ, സെപ്സിസ്, എന്‍സെഫലൈറ്റിസ്, കോര്‍ണിയയിലെ അണുബാധ എന്നിവയും തുടര്‍ന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീര്‍ണതകളില്‍ ഉള്‍പ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോ ളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.ദീര്‍ഘകാല പ്രത്യാ ഘാതങ്ങള്‍ തടയുന്നതിനും കുരങ്ങ് വസൂരിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കുരങ്ങ് വസൂരിക്ക് വാക്സിനേഷന്‍ നിലവിലുണ്ട്
പകരുന്നത് എങ്ങനെ ?
മൃഗങ്ങളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വളരെ അടുത്ത ബന്ധത്തിലൂടെയും രോഗം പകരും. 1958ൽ കുരങ്ങുകളിലാണ് ആദ്യമായി രോഗം കണ്ടെത്തിയത്. അത് കൊണ്ട് തന്നെയാണ് കുരങ്ങുപനി എന്ന് പേരിട്ടിരിക്കുന്നത്.
അണ്ണാന്‍, എലികള്‍, വിവി ധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ കുരങ്ങ് വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരസ്രവങ്ങള്‍, ശ്വസന തുള്ളികള്‍, കിടക്ക പോലുള്ള വസ്തുക്കള്‍ എന്നിവയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് കുരങ്ങ് വസൂരി വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്.
പ്രതിരോധം
മൃഗങ്ങളുടെ മാം സം കഴിക്കു ന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തണം.
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് കുരങ്ങ്.അതുകൊണ്ട് വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണിത് . വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണം മുന്‍കരുതലുകളെടുക്കണം.
Good ranking of https://1affiliate-review.com/ casino and sports betting affiliate programs, Super affiliate programs only with us, review, rating