spot_img

ഓണസദ്യ ആരോഗ്യ സദ്യകൂടിയാണ്

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഈ ഓണസദ്യ വെറും സ്വാദിനു വേണ്ടിയല്ല. ഇതിനും ആരോഗ്യപരമായ വിശേഷങ്ങള്‍ പറയാനുണ്ട്. ഇതിലെ കറികളും മധുരവും പുളിയുമടക്കമുള്ള വിശേഷ വിഭവങ്ങളുമെല്ലാം തന്നെ സ്വാദിനൊപ്പം ആരോഗ്യത്തെ കൂടി ഉറപ്പിയ്ക്കുന്ന ഒന്നാണ്. ഓണസദ്യ നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നു കൂടിയാണ് എന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്.

സദ്യയുടെ വിഭവങ്ങള്‍

സദ്യയുടെ വിഭവങ്ങള്‍ക്ക് അതിന്റേതായ ചിട്ടയുണ്ട്. കഴിയ്ക്കുവാനും വിളമ്പുവാനുമെല്ലാം. സദ്യക്ക് മധുരമുള്ള കറി, ഉപ്പുള്ള കറി, എരിവുള്ള കറി, പുളിയുളള കറി എന്നിവ പ്രധാനമാണ്. ഇവയെല്ലാം വയറിന്റെയും ശരീരത്തിന്റെ ആരോഗ്യ സ്ഥിതിയേയും അടിസ്ഥാനമാക്കിയുള്ളതുമാണ്. സദ്യക്കു പ്രധാനപ്പെട്ട ഒരു വിഭവമാണ് കാളന്‍. കുറുക്കു കാളന്‍ എന്നതാണ് പറയുക. ഇതില്‍ പ്രധാന ചേരുവകളാണ് ജീരകം, കുരുമുളക് എന്നിവ. ഇതെല്ലാം തന്നെ ശരീരത്തിന്റെ വാത, പിത്ത, കഫ ദോഷങ്ങള്‍ നീക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആയുര്‍വേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് ശരീരത്തിന് ദോഷങ്ങള്‍ വരുത്തുന്നതും അസുഖ കാരണമാകുന്നതും.

കാളന്‍

കാളനില്‍ ചേര്‍ക്കുന്ന പുളിച്ച മോര് ദഹന പ്രശ്‌നങ്ങള്‍ക്കു മരുന്നാണ്. ജീരകം ഗ്യാസിന് മരുന്നാണ്. കുരുമുളക് കഫ ദോഷങ്ങള്‍ക്കു പരിഹാരമാണ്. കറിവേപ്പില, കടുക്, ഉലുവ എന്നിവയെല്ലാം തന്നെ വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്, വറവിനുപയോഗിയ്ക്കുന്ന ചുവന്ന മുളവ് തടി കുറയ്ക്കാന്‍ മികച്ചതാണ്. ആദ്യം നെയ്യൊഴിച്ചു കഴിയ്ക്കുന്നത് ചോറിലൂടെ എത്തുന്ന ഷുഗര്‍ രക്തത്തില്‍ പെട്ടെന്നുയര്‍ന്ന് പ്രമേഹമൊഴിവാക്കാന്‍ നല്ലതാണ്. നെയ്യ് പതുക്കെയെ ഷുഗറിനെ രക്തത്തിലേയ്ക്കു കടത്തി വിടൂ.

അവിയല്‍

അവിയല്‍ മറ്റൊരു വിഭവമാണ്. എല്ലാ പച്ചക്കറികളുടേയും കൂട്ടായ്മയാണിത്. പോഷകങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്ന്. അവസാനം ചേര്‍ക്കുന്ന പച്ചവെളിച്ചെണ്ണയും കറിവേപ്പിലയുമെല്ലാം സ്വാദു മാത്രമല്ല, ആരോഗ്യത്തിന് ഉത്തമവുമാണ്. ചൂടുചോറില്‍ ചേര്‍ക്കുന്ന സാമ്പാര്‍ പച്ചക്കറികളും പരിപ്പും ചേര്‍ന്ന പോഷകമാണ്. ഇതില്‍ ചേര്‍ക്കുന്ന മല്ലി പ്രമേഹ മരുന്ന്. കായം വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. പലതരം പച്ചക്കറികളുടെ ഒരു ചേരുവയാണ് സാമ്പാര്‍. ക്യാരറ്റ്, സവാള, വഴുതന, വെണ്ടയ്ക്ക, ഉരുളക്കഴിങ്ങ്, മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, എന്നിങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇതുകൊണ്ടുതന്നെ ഇവയിലെ പോഷകാംശങ്ങള്‍ ശരീരത്തിന് ലഭ്യമാവുകയും ചെയ്യും. ഉച്ചയ്ക്ക്‌ ഈ സമയത്ത് ഊണെങ്കില്‍ തടി കൂടും….

ഓലന്‍

ഓലന്‍ പ്രധാനപ്പെട്ട മറ്റൊരു വിഭവമാണ്. ഇതിലെ എണ്ണ കുടലിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മികച്ചതാണ്. കുടല്‍ ആരോഗ്യത്തിന് മികച്ചതാണ്. ഇഞ്ചിപ്പുളി, പുളിയിഞ്ചി എന്നിവയിലെ പുളി രുചിയും ചേരുവകളുമെല്ലാം തന്നെ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. സാധാരണ നാം പായസമാണ് അവസാനം കഴിയ്ക്കുക. എന്നാല്‍ പായസം കഴിച്ച ശേഷം പുളിച്ച മോരു കൂട്ടി ഊണു കഴിയ്ക്കുക. എന്നതാണ് ശരിയായ ചിട്ട. വയറിന്റെ ആരോഗ്യത്തിനും ഗ്യാസ് പ്രശ്‌നത്തിനും ഇതു നല്ലതാണ്. പായസത്തിന്റെ മട്ട് ഒഴിവാക്കാനും നല്ലതാണ്.മോരിന്റെ വകഭേദമായ സംഭാരം കറിവേപ്പില, ഇഞ്ചി തുടങ്ങിയ ചേരുവകളാല്‍ വയര്‍ ആരോഗ്യം ഉറപ്പു വരുത്തുന്നു.

സദ്യയുണ്ണുത്തിനും രീതികളുണ്ട്

സദ്യയുണ്ണാനും കൃത്യമായ രീതിയുണ്ട്. നാം കഴിയ്ക്കുന്നതു പോലെയല്ല. ആരോഗ്യത്തിനും സ്വാദറിഞ്ഞു കഴിയ്ക്കാനും കാളന്‍ ചോറില്‍ കുഴച്ച് ഒരു കഷ്ണം വറുത്ത കായ ഉപ്പേരി ചേര്‍ത്ത് ഓലനില്‍ മുക്കി കഴിയ്ക്കണം. ഓലന്‍ വെള്ളത്തില്‍ ഉരുള മുക്കി പിന്നീട് ഓലന്‍ കഷ്ണം വായിലിടാം. പിന്നീട് എരിശേരി കൂട്ടി കഴിയ്ക്കാം. ഓരോ ഉരുളയ്ക്കു ശേഷവും ഉപ്പിലിട്ടത് തൊട്ടു കൂട്ടാം. മോരു കൂട്ടുമ്പോള്‍ മോരു മാത്രം അല്ലെങ്കില്‍ വെളുത്ത കറി കൂട്ടി കഴിയ്ക്കാം. മോരിനൊപ്പം പപ്പടം അരുത്.

മികച്ചത് ശര്‍ക്കര പായസമാണ്

ഇങ്ങനെ പറയാൻ കാരണം ഇതിലെ ശര്‍ക്കര അയേണ്‍ സമ്പുഷ്ടമാണ്. രക്തോല്‍പാദനത്തിന് നല്ലത്. തേങ്ങാപ്പാലും ഏറെ നല്ലതാണ്. സദ്യയ്ക്കു ശേഷം പഴം കഴിയ്ക്കുന്നത് കുടലിന് സുഖം നല്‍കുന്ന ഒന്നാണ്. എല്ലാററിനുമുപരിയായി ഓണസസദ്യ വാഴയിലയിലാണ് കഴിയ്ക്കുന്നത്. ഇതിന് ആരോഗ്യപമായ ഗുണങ്ങള്‍ ഏറെയാണ്. കൈ കൊണ്ടു കഴിയ്ക്കുന്നത് നാഡികളെ സ്വാധീനിയ്ക്കുന്ന, ഇതു വഴി ശരീരത്തിലെ വിവിധ അവയവങ്ങളെയും തലച്ചോറിനേയുമെല്ലാം സഹായിക്കുന്ന ഒന്നാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.

14 COMMENTS

  1. Hello just wanted to give you a brief heads up and let you know a few of the images aren’t loading properly. I’m not sure why but I think its a linking issue. I’ve tried it in two different internet browsers and both show the same results.

LEAVE A REPLY

Please enter your comment!
Please enter your name here