മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് കർക്കിടകം.ചിങ്ങമാസത്തിൽ ആഘോഷം കൂടുന്നതിനാൽ കർക്കിടകം എന്ന് പറയുമ്പോഴേ മലയാളികൾക്ക് ആവേശമാണ്. കർക്കിടകം മനസ്സിനും ശരീരത്തിനും ഉത്സാഹക്കുറവ് തോന്നുന്ന കാലം കൂടിയാണ്. രാമായണ മാസം കൂടിയാണ് കർക്കിടകം. മഴ നിൽക്കാതെ പെയ്യുന്നത് കൊണ്ട് തന്നെ തണുപ്പ് കൂടുകയും വാതസംബന്ധമായ അസ്വസ്ഥതകൾ ഏറിവരുകയും, ശരീരബലം കുറയുകയും ചെയ്യും.
എന്നാൽ ചിട്ടയായ ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും കർക്കിടകത്തിലെ അസ്വസ്ഥതകളെ ഒരു പരിധിവരെ അകറ്റാം.അന്തരീക്ഷത്തിൽ ജലാംശം കൂടുന്നതുകൊണ്ട് രോഗാണുക്കളുടെ വർധനവുണ്ടാകുന്നതിനാൽ ദിവസവും രണ്ടുനേരം കുളിക്കുന്നതും നല്ലതാണ്.
കർക്കിടക ആരോഗ്യരക്ഷയ്ക്ക് എന്തെല്ലാം നമുക്ക് ചെയ്യാം???
1. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. സീസണിൽ ലഭ്യമായ പഴവർഗങ്ങളും പച്ചക്കറികളും ലഘുവായ ആഹാരസാധനങ്ങളും ധാരാളമായി കഴിക്കുക. പഴങ്ങളിലും പച്ചക്കറികളിലും ക്ഷാരാംശം കൂടുതലുണ്ട്. കർക്കിടകക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പർ അസിഡിറ്റി കുറക്കാൻ ഇത്തരം ആഹാരങ്ങൾ സഹായിക്കും.
2. കറികളിൽ രുചിക്കായി ചേർക്കുന്ന ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, പുതിനയില, ചുക്ക് തുടങ്ങിയവ ആഹാരത്തിൽ അൽപം കൂടുതലായി ചേർക്കാം. ഇവ ചേർത്താൽ രുചി കൂടുന്നതോടൊപ്പം ദഹനവും വിശപ്പും വർദ്ധിക്കും.ഇഞ്ചി, കുരുമുളക്, വെളുത്തുളളി ഇവയെല്ലാം ഉള്‍പ്പെടുത്തിയ രസം ഉത്തമ ഉദാഹരണമാണ്. ചായയിലും കാപ്പിയിലുമെല്ലാം ഏലക്ക, ഇഞ്ചി, പട്ട എന്നിവ ചേര്‍ത്ത് കഴിക്കാം
3. ആഹാരം സാവധാനത്തിലും നല്ലവണ്ണം ചവച്ചരച്ചും മാത്രം കഴിക്കുക.
4. ഭക്ഷണം നാരുകളാൽ സമ്പന്നമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. നാരുകൾ കൂടുതലുള്ള പച്ചത്തേങ്ങ, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിവ ധാരളമായി കഴിക്കാം.
5. മഴക്കാലത്ത് തണുത്താറിയ ഭക്ഷണം കഴിക്കരുത്. ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. തണുത്തതും പഴകിയതുമായ ആഹാരവും, ദഹിക്കാൻ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതുമായ എല്ലാ ആഹാരങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്.
6. പച്ചക്കറികളോടൊപ്പം പയര്‍വര്‍ഗങ്ങളും ധാന്യങ്ങളും ഉള്‍പ്പെടുത്തിയ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക
7. നെയ്യ് ദഹനശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ എണ്ണയുടെ ഉപയോഗം കുറച്ച് നെയ്യ് ഉപയോഗിക്കാം.
8. ഇളം ചൂടുവെള്ളം കുടിക്കുക.
9. പച്ചക്കറി സൂപ്പുകളും ഇറച്ചി സൂപ്പുകളും കഴിക്കാം. ഇത് ശരീരത്തിന്റെ ഊര്‍ജസ്വലത വര്‍ധിപ്പിക്കും.
10. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. പ്രഭാതഭക്ഷണവും, ഉച്ചഭക്ഷണവും തമ്മിൽ നാലു മണിക്കൂറിന്റെ ഇടവേളയെങ്കിലും ഉണ്ടായിരിക്കണം. രണ്ടുഭക്ഷണത്തിനും ഇടയിലായി ചെറുതായി പഴങ്ങളോ പച്ചക്കറി സാലഡോ ഉൾപ്പെടുത്തണം.
11. കിടക്കുന്നതിന് തൊട്ടു മുൻപ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. കിടക്കുന്നതിന് മൂന്നു മണിക്കൂർ മുൻപെങ്കിലും അത്താഴം കഴിച്ചിരിക്കണം. കിടക്കുന്നതിനു തൊട്ടു മുൻപ, ചെറിയ ചൂടോടു കൂടി ഒരു ഗ്ലാസ് പാൽ കുടിക്കുന്നതും നല്ലതാണ്.
വ്യായാമം
കർക്കിടക മാസത്തിൽ എന്നുമാത്രമല്ല വ്യായാമം എപ്പോഴും നിർബന്ധമാണ്. കൃത്യമായി നടത്തംപോലുള്ള വ്യായാമങ്ങൾ ചെയ്യുന്നവർ പോലും മഴക്കാലത്ത് മടിപിടിച്ചിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ പൊണ്ണത്തടി ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനാൽ അധിക കൊഴുപ്പ് ഇല്ലാതാക്കാനുള്ള വ്യായാമങ്ങൾ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. ഇതിൽ ഏറ്റവും പ്രാധാന്യമേറിയതാണ് നടത്തം. മഴയുടെ സാഹചര്യമായതിനാൽ നടത്തം വേണമെങ്കിൽ വീടിനകത്തോ ടെറസിലോ മാത്രമാക്കി ചുരുക്കാം. ദിവസം അരമണിക്കൂറെങ്കിലും എന്തെങ്കിലും വ്യായാമം ചെയ്യണം. മാനസിക സമ്മർദം കുറയ്ക്കാനും ശാരീരിക ശക്തി വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും യോഗ മികച്ച ഒരു മാർഗമാണ്.
കർക്കിടക കഞ്ഞിയും പത്തിലക്കറിയും
കർക്കിടകമാസത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് കർക്കിടക കഞ്ഞി. ശാരീരിക ആരോഗ്യത്തിന് വളരെ ഉത്തമമായ ഒന്നാണ് കർക്കിടക മാസത്തിൽ തയ്യാറാക്കുന്ന ഔഷധ കഞ്ഞി. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ശരീര പുഷ്ടിയ്ക്കും മികച്ച ഔഷധ കഞ്ഞിയിൽ ഏറെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പത്തിലക്കറി കർക്കിടക മാസത്തിൽ വെക്കുന്നത് വളരെ പ്രാധാന്യമേറിയ ഒന്നാണ്. ചേന, ചേമ്പ്, പയറില, കാച്ചിൽ, തഴുതാമയില, ചീര എന്നിങ്ങനെ തുടങ്ങി പത്തിനം ഇലകൾ കർക്കിടമാസത്തിൽ കഴിക്കാറുണ്ട്. എന്നാൽ ഈ ഇലകളിൽ മുരിങ്ങയില ഉൾപ്പെടുത്തിയിട്ടില്ല. അത് കൊണ്ടായിരിക്കാം പഴമക്കാർ മുരിങ്ങയില കർക്കിടക മാസത്തിൽ നല്ലതല്ല എന്ന് പറയുന്നത്.
എന്തെങ്കിലും അസുഖങ്ങൾക്ക് (പ്രമേഹം, വൃക്ക സംബന്ധമായ അസുഖങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയവ) മരുന്ന് കഴിക്കുന്നവർ തീർച്ചയായും അവർ ചികിൽസിക്കുന്ന ഡോക്ടറോട് ചോദിച്ചതിന് ശേഷം ഇങ്ങനെയുള്ള കർക്കിടക ഔഷധ കൂട്ടുകൾ എടുക്കുവാൻ ശ്രദ്ധിക്കുക.ഈ രീതിയിൽ കർക്കിടകമാസത്തിൽ കാര്യങ്ങൾ ചെയ്തു കഴിഞ്ഞാൽ ഏതൊരാൾക്കും ഊർജ്ജസ്വലതോടെയും ആരോഗ്യത്തോടെയും ജീവിക്കാവുന്നതാണ്.
Prepared By
Sudha Sreejesh
Senior Dietitian & Diabetes Educator
Endodiab, Perinthalmanna
Good ranking of https://allcasinoaffiliateprograms.com/ casino and sports betting affiliate programs, Super affiliate programs only with us, review, rating
… [Trackback]
[…] There you will find 73305 more Information to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
… [Trackback]
[…] Find More to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
… [Trackback]
[…] Read More Info here on that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
1 mg prednisone daily: http://prednisone1st.store/# 5 mg prednisone tablets
I don’t ordinarily comment but I gotta admit appreciate it for the post on this great one : D.
… [Trackback]
[…] Find More to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
… [Trackback]
[…] Info on that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
Hi there! This post couldn’t be written any better! Reading through this post reminds me of my previous room mate! He always kept talking about this. I will forward this article to him. Pretty sure he will have a good read. Thank you for sharing!
… [Trackback]
[…] Read More Info here to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
… [Trackback]
[…] There you will find 33880 additional Information to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
… [Trackback]
[…] Here you will find 99674 additional Info to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]
… [Trackback]
[…] Find More to that Topic: healthytv.in/ആരോഗ്യത്തോടെ-ഇരിക്കാം-ഈ/ […]